യുഡിഎഫ് നേതൃത്വത്തിനു കത്ത് നല്‍കി മുന്‍ എംഎല്‍എ പി.വി. അന്‍വര്‍. യുഡിഎഫ് പ്രവേശനം സൂചിപ്പിച്ചുള്ള കത്താണ് അയച്ചത്. യുഡിഎഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ടെന്നാണ് കത്തിലെ ഉളള്ളടക്കം. യുഡിഎഫില്‍ ഘടകകക്ഷിയായി ഉള്‍പ്പെടുത്തണമെന്ന ആവശ്യവും കത്തില്‍ ഉന്നയിച്ചിട്ടുണ്ട്. 10 പേജുള്ള കത്താണ് അൻവർ മുന്നണി നേതൃത്വത്തിന് കൈമാറിയത്.
പ്രതിപക്ഷ നേതാവ് വിഡി. സതീശൻ, കെ. സുധാകരൻ, കെ.സി.വേണുഗോപാല്‍ തുടങ്ങിയ നേതാക്കള്‍ക്കാണ് കത്തയച്ചിരിക്കുന്നത്. ഇതിന് പുറമേ എല്ലാ ഘടകകക്ഷി നേതാക്കള്‍ക്കും കത്ത് നല്‍കിയിട്ടുണ്ട്. എം.എല്‍.എ സ്ഥാനം എന്തുകൊണ്ട് രാജിവെച്ചു എന്നത് മുതല്‍ തൃണമൂലില്‍ ചേർന്ന രാഷ്ട്രീയ സാഹചര്യം വരെ അൻവർ കത്തില്‍ വിശദീകരിക്കുന്നുണ്ട്.
കത്തില്‍ വൈകാതെ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. കെ.പി.സി.സിയുടെ രാഷ്ട്രീയ കാര്യ സമിതി യോഗം ഇന്ന് നടക്കാനിക്കുകയാണ്. അൻവറിന്റെ കത്ത് കെ.പി.സി. രാഷ്ട്രീയ കാര്യസമിതി യോഗത്തില്‍ ചർച്ച ചെയ്യുമെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ തിടുക്കത്തില്‍ ഒരു തീരുമാനം വേണ്ടെന്നാണ് ഒരു വിഭാഗം പറയുന്നത്.
TAGS : PV ANVAR MLA
SUMMARY : Interested in working with UDF; PV Anwar sent a letter to the leadership
ബെംഗളൂരു: മടിക്കേരി തലത്ത്മാർനെ വളവിൽ സ്വകാര്യ ബസ് ബ്രേക്ക് തകരാറിലായതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് ഓമ്‌നി വാഹനത്തിൽ ഇടിച്ച് മറിഞ്ഞു…
കൊച്ചി: മോഹൻലാൽ നായകനായി എത്തിയ ‘ഹൃദയപൂർവ്വം’ നൂറുകോടി ക്ലബ്ബിൽ ഇടം നേടി. ചിത്രത്തിൻ്റെ ആഗോള തിയേറ്റർ കളക്ഷനും മറ്റ് ബിസിനസ്…
കോഴിക്കോട്: സമസ്തയുടെ പോഷക സംഘടനയായ ജംഇയ്യത്തുൽ ഖുതുബാ ഇന്നിൽ നിന്നും രാജിവച്ചതായി നാസർ ഫൈസി കൂടത്തായി. സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാ ഇൻ്റെ…
കൊച്ചി: പാലിയേക്കരയിൽ ടോൾപിരിക്കുന്നത് തടഞ്ഞ ഉത്തരവ് വീണ്ടും നീട്ടി ഹൈക്കോടതി. ടോൾ പുനഃസ്ഥാപിക്കുന്നത് ഈ മാസം 30-ന് പരിഗണിക്കാമെന്ന് കോടതി…
ബെംഗളൂരു: നോർത്ത് ബെംഗളൂരുവിലെ ശോഭ ക്രിസാന്തമം അപാർട്ട്മെൻ്റിലെ മലയാളി കൂട്ടായ്മയായ ക്രിസ് കൈരളി അസോസിയേഷൻ്റെ നേതൃത്വത്തിൽ രണ്ട് ദിവസം നീണ്ട…
വയനാട്: വയനാട് ഡിസിസി അധ്യക്ഷൻ എൻ.ഡി അപ്പച്ചൻ രാജിവെച്ചു. രാജി കെപിസിസി നേതൃത്വം അംഗീകരിച്ചു. വയനാട് പാർട്ടിയിലെ വിഷയങ്ങൾ കൈകാര്യം…