ബെംഗളൂരു: കൃത്യസമയത്ത് സിനിമ തുടങ്ങാതെ അധികസമയം പരസ്യം കാണിച്ചതിന് പിവിആർ ഐനോക്‌സിന് പിഴ ചുമത്തി. പരാതിക്കാരന് 28,000 രൂപ നഷ്ടപരിഹാരമായും ഒരു ലക്ഷം രൂപ പിഴയായും നൽകാൻ ബെംഗളുരു ഉപഭോക്തൃ കോടതി ഉത്തരവിട്ടു. ബെംഗളൂരു സ്വദേശി അഭിഷേകിന്റെ പരാതിയിലാണ് നടപടി.
സിനിമാ പ്രദർശനത്തിന് മുമ്പ് നീണ്ട പരസ്യങ്ങൾ നൽകി 25 മിനിറ്റ് വൈകിപ്പിച്ചെന്ന് ആരോപിച്ചാണ് യുവാവ് പരാതി നൽകിയത്. പിവിആർ സിനിമാസ്, ഐഎൻഒഎക്‌സ്, ബുക്ക് മൈഷോ, എന്നിവയ്ക്കെതിരെയായിരുന്നു പരാതി. 2023 ഡിസംബർ 26നാണ് കേസിനാസ്പദമായ സംഭവം. വൈകുന്നേരം 4.05ന് സാം ബഹാദൂർ സിനിമ കാണാൻ മൂന്ന് ടിക്കറ്റുകൾ ബുക്ക് ചെയ്തിരുന്നുവെന്ന് അഭിഷേക് പറഞ്ഞു.
എന്നാൽ, പരസ്യങ്ങളുടെയും ട്രെയിലറുകളുടെയും നീണ്ട സെഷനുശേഷം 4.30-നാണ് സിനിമ ആരംഭിച്ചത്. തുടന്നാണ് അഭിഷേക് കോടതിയെ സമീപിച്ചത്. സിനിമാ ടിക്കറ്റുകളിൽ യഥാർത്ഥ സിനിമാ സമയം പരാമർശിക്കണമെന്നും പിവിആറും ഐനോക്‌സും അന്യായമായ വ്യാപാര രീതികളിൽ ഏർപ്പെടുന്നത് അവസാനിപ്പിക്കണമെന്നും ടിക്കറ്റിൽ സൂചിപ്പിച്ചിരിക്കുന്ന ഷെഡ്യൂൾ ചെയ്ത പ്രദർശന സമയത്തിനപ്പുറം പരസ്യങ്ങൾ പ്രദർശിപ്പിക്കരുതെന്നും ഉപഭോക്തൃ ഫോറം പിവിആറിനും ഐനോക്‌സിനും നിർദേശം നൽകി.
TAGS: BENGALURU
SUMMARY: Bengaluru man sues PVR-INOX for wasting time with 25-minute advertisements
ബെംഗളൂരു: വന്യമൃഗ ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ബന്ദിപ്പൂര്‍, നാഗര്‍ഹോള വന്യജീവി സങ്കേതങ്ങളിലെ ടൂറിസം സഫാരി പ്രവര്‍ത്തനങ്ങള്‍…
ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തിൽ സാങ്കേതിക തകരാർ കാരണം വൈകിയത് 800 വിമാന സർവീസുകൾ. ഇതുവരെയും തകരാർ പരിഹരിച്ചിട്ടില്ല. അന്താരാഷ്ട്ര സർവീസുകളും…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം ബെംഗളൂരു നോര്‍ത്ത് സോണ്‍ 'സുവർണ ജ്യോതി 2025' നവംബർ 9 ന് രാവിലെ 11…
തിരുവനന്തപുരം: തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെൻ്റിന് അംഗീകാരം. ടെക്നോപാര്‍ക്കിന്റെ മൂന്ന് ഫേസുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ് സ്റ്റാന്റ്,…
തിരുവനന്തപുരം: കെ ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കുമെന്ന് സൂചന. അന്തിമ തീരുമാനം നാളെയുണ്ടാകും. മുന്‍ ചീഫ് സെക്രട്ടറിയാണ്…
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി മാറുമെന്നും പുതിയ പ്രസിഡണ്ടിനെ തീരുമാനിച്ചിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സര്‍ക്കാര്‍…