KERALA

‘മകളുടെ ചികിത്സ ഏറ്റെടുക്കും; മകന് താത്കാലിക ജോലി’; ബിന്ദുവിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് മന്ത്രി വാസവൻ

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തില്‍ മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ വീട്ടിലെത്തി മന്ത്രി വി എന്‍ വാസവന്‍. കുടുംബത്തിന് ആദ്യഘട്ട സഹായമായി 50,000 രൂപ കൈമാറി. ആശുപത്രി വികസന ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചത്. ബിന്ദുവിന്റെ മകള്‍ നവമിയുടെ ചികില്‍സയ്ക്ക് സൗകര്യമൊരുക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി. മകന് താല്‍ക്കാലിക ജോലി ഉടന്‍ നല്‍കും. കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സാമ്പത്തിക സഹായം മന്ത്രിസഭാ യോഗം തീരുമാനിക്കും. പതിനൊന്നിന് ചേരുന്ന അടുത്ത മന്ത്രിസഭാ യോഗത്തിലായിരിക്കും തീരുമാനം.മകന് സ്ഥിര ജോലിയെ സംബന്ധിച്ച് ആലോചിക്കും. മകളുടെ ശസ്ത്രക്രിയ സൗജന്യമായി ചെയ്ത് നൽകുമെന്നും മന്ത്രി ബിന്ദുവിന്റെ കുടുംബത്തെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് വ്യക്തമാക്കി

ബിന്ദുവിന്റെ മകൾ നവമി അപ്പോളോ ആശുപത്രിയിലെ നാലാം വർഷ ബിഎസ്‌സി നഴ്സിങ് വിദ്യാർഥിയാണ്. അവിടെയുണ്ടായ അപകടത്തെ തുടർന്നു കോട്ടയം മെഡിക്കൽ കോളജിൽ ന്യൂറോ സർജറി വിഭാ​ഗത്തിൽ ചികിത്സയിലായിരുന്ന മകൾക്ക് കൂട്ടിരിക്കാനെത്തിയതായിരുന്നു അമ്മ ബിന്ദു. പഴയ ശുചിമുറിയിൽ കുളിക്കാൻ കയറിയപ്പോഴാണ് അപകടമുണ്ടായത്. തലയോലപ്പറമ്പിലെ വസ്ത്രവ്യാപാര കേന്ദ്രത്തിലെ ജീവനക്കാരിയായിരുന്നു ബിന്ദു.

SUMMARY: ‘Will take care of daughter’s treatment; son will get temporary job’; Minister Vasavan consoles Bindu’s family members

NEWS DESK

Recent Posts

സ്ത്രീത്വത്തെ അപമാനിച്ചു; ഷാജന്‍ സ്‌കറിയയ്‌ക്കെതിരെ കേസെടുത്തു പോലീസ്

കൊച്ചി: മറുനാടൻ മലയാളി ചാനല്‍ ഉടമ ഷാജൻ സ്കറിയക്കെതിരെ കേസ്. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് ഷാജൻ സ്കറിയക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം…

10 minutes ago

കേരളത്തിൽ അഞ്ച് പുതിയ ദേശീയപാതകള്‍ കൂടി ഉടൻ യാഥാര്‍ഥ്യമാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കേരളത്തില്‍ അഞ്ച് പുതിയ ദേശീയപാതകള്‍ കൂടി ഉടൻ യാഥാർത്ഥ്യമാകുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. കൂടുതല്‍…

51 minutes ago

വീണ്ടും പേ വിഷബാധ മരണം; പത്തനംതിട്ടയില്‍ 65 കാരിയായ വീട്ടമ്മ മരിച്ചു

പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും പേ വിഷബാധയേറ്റ് മരണം. 65 കാരിയായ പത്തനംതിട്ട സ്വദേശിനി കളർനില്‍ക്കുന്നതില്‍ കൃഷ്ണമ്മയാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍…

2 hours ago

പുതിയ റെക്കോഡിട്ട് സ്വര്‍ണം

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വില ഇന്ന് പുതിയ റെക്കോഡില്‍. ഗ്രാം വില 80 രൂപ വര്‍ധിച്ച്‌ 10,945 രൂപയും പവന്‍…

2 hours ago

ആലുവയില്‍ 3 വയസുകാരിയെ അമ്മ പുഴയില്‍ എറിഞ്ഞ സംഭവം; പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: ആലുവയില്‍ നാല് വയസുകാരിയെ പുഴയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കുട്ടിയുടെ അമ്മ മാത്രമാണ് കേസിലെ…

3 hours ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: പാലക്കാട് എളമ്പുലാശേരി പൊൻപിലാവിൽ വീട്ടിൽ സോമദാസ് നായർ (52) ബെംഗളൂരുവില്‍ അന്തരിച്ചു. ബിദ്രഹള്ളി സംപങ്കി ലേഔട്ടിലായിരുന്നു താമസം. ബിദ്രഹള്ളി…

4 hours ago