LATEST NEWS

ചെടിച്ചട്ടി വിതരണത്തിന് കൈക്കൂലി; കളിമൺ പാത്രനിർമ്മാണ വികസന കോർപ്പറേഷൻ ചെയർമാൻ അറസ്റ്റിൽ

തൃശൂർ: ചെടിച്ചട്ടി വിതരണത്തിന് കൈക്കൂലി വാങ്ങിയ കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ ചെയർമാൻ കെ.എൻ. കുട്ടമണി വിജിലൻസിന്റെ പിടിയില്‍. ഒരു ചെടിച്ചട്ടിക്ക് 3 രൂപ വീതം കോഴ ആവശ്യപ്പെട്ട് 10,000 രൂപ കൈപ്പറ്റുന്നതിനിടെയാണ് കുട്ടമണിയെ വിജിലൻസ് സംഘം തൃശ്ശൂരിൽ വെച്ച് അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തെ പിന്നീട് മെഡിക്കൽ പരിശോധനയ്ക്കായി കൊണ്ടുപോയി.

സംസ്ഥാന കളിമണ്‍പാത്ര നിര്‍മാണ വിപണന ക്ഷേമ വികസന കോര്‍പറേഷന് ചെടിച്ചട്ടി വിതരണം ചെയ്യുന്നതിന് ഓർഡർ ലഭിച്ച കോഴിക്കോട് സ്വദ്വേശിയിൽനിന്നാണ് ഇദ്ദേഹം കൈക്കൂലി വാങ്ങിയത്. ഒരു ചെടിച്ചട്ടിക്ക് മൂന്നു രൂപയാണ് ആവശ്യപ്പെട്ടത്. ആദ്യ ഗഡുവായി 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കുട്ടമണിയെ വിജിലൻസ് പിടികൂടുകയായിരുന്നു

കോഴിക്കോട് സ്വദേശിയായ പരാതിക്കാരനും സുഹൃത്തുക്കളും ചേർന്ന് തൃശൂർ ജില്ലയിലെ പാലിയക്കരയിൽ ഒരു കളിമൺ പാത്രനിർമാണ വ്യവസായ യൂനിറ്റ് നടത്തുന്നുണ്ട്. കളിമണ്‍പാത്ര നിര്‍മാണ വിപണന കോര്‍പറേഷന് 5372 ചെടിച്ചട്ടികൾ വിതരണം ചെയ്യുന്നതിനുള്ള കരാർ പരാതിക്കാരന് ജൂലൈയിൽ ലഭിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ 21ന് കുട്ടമണി പരാതിക്കാരനെ ഫോണിൽ വിളിച്ച് ചെടിച്ചട്ടികൾക്ക് പണം ആവശ്യപ്പെടുകയായിരുന്നു. 25000 രൂപ വേണമെന്നായിരുന്നു ആവശ്യപ്പെട്ടെങ്കിലും 20000 രൂപ കൊടുക്കാമെന്ന് ഉറപ്പുനൽകുകയായിരുന്നു. തുടർന്ന് ചെയർമാനെതിരെ വിജിലൻസിന് പരാതി നൽകുകയായിരുന്നു.
SUMMARY: Bribery for distribution of potted plants; Chairman of Clay Pottery Development Corporation arrested

NEWS DESK

Recent Posts

ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദ ബോസിന് ബോംബ് ഭീഷണി

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഗവർണർ സി.വി. ആനന്ദ ബോസിനെതിരെ ബോംബ് ഭീഷണി. ഗവർണറുടെ ഔദ്യോഗിക വസതിയായ ലോക് ഭവനില്‍ സ്‌ഫോടനം…

30 minutes ago

ബെംഗളുരുവിൽ അന്തരിച്ചു

ബെംഗളുരു: പാലക്കാട് വലിയപാടം വടക്കേടത്ത് ഹൗസില്‍ വി.കെ സുധാകരൻ (63) ബെംഗളുരുവില്‍ അന്തരിച്ചു. യെലഹങ്ക റെയിൽ വീൽ ഫാക്ടറിയിൽ റിട്ടയേഡ്…

46 minutes ago

പോലീസ് ഉദ്യോഗസ്ഥനെ കിടപ്പുമുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വർക്കല സ്വദേശി എഎസ്‌ഐ ഷിബുമോൻ (49) ആണ് മരിച്ചത്. അഞ്ചുതെങ്ങ് പോലീസ്…

2 hours ago

‘കാസറഗോഡ് വൈകാരികമായി കർണാടകയുടേതാണ്’; കേരളത്തിലെ എല്ലാ സ്കൂളുകളിലും മലയാളം നിർബന്ധമാക്കുന്നതിനെതിരെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

തിരുവനന്തപുരം: കേരളം കൊണ്ടുവന്ന 'മലയാള ഭാഷാ ബിൽ 2025'നെതിരെ കർണാടക. ഭരണഘടന ഉറപ്പുനൽകുന്ന ഭാഷാസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ് ഈ ബില്ലെന്ന്…

2 hours ago

സ്വർണവില വീണ്ടും കുതിക്കുന്നു

തിരുവനന്തപുരം: കേരളത്തിൽ സ്വർണവില കുതിക്കുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വില കുറയുന്നത് സാധാരണക്കാർക്കും ആഭരണപ്രേമികള്‍ക്കും പ്രതീക്ഷ നല്‍കിയെങ്കില്‍ ഇന്ന് വില…

3 hours ago

ആധാറിന് ഇനി പുതിയ ഔദ്യോഗിക ചിഹ്‌നം; രൂപകല്‍പന ചെയ്തത് മലയാളി

ന്യൂഡൽഹി: തൃശൂർ ചാലക്കുടി സ്വദേശി അരുൺ ഗോകുൽ വരച്ച 'ഉദയ്" എന്ന പയ്യൻ ഇനി ആധാറിന്റെ ഔദ്യോഗിക ചിഹ്‌നമാകും. ആധാർ…

3 hours ago