തൃശൂർ: ചെടിച്ചട്ടി വിതരണത്തിന് കൈക്കൂലി വാങ്ങിയ കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ ചെയർമാൻ കെ.എൻ. കുട്ടമണി വിജിലൻസിന്റെ പിടിയില്‍. ഒരു ചെടിച്ചട്ടിക്ക് 3 രൂപ വീതം കോഴ ആവശ്യപ്പെട്ട് 10,000 രൂപ കൈപ്പറ്റുന്നതിനിടെയാണ് കുട്ടമണിയെ വിജിലൻസ് സംഘം തൃശ്ശൂരിൽ വെച്ച് അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തെ പിന്നീട് മെഡിക്കൽ പരിശോധനയ്ക്കായി കൊണ്ടുപോയി.
സംസ്ഥാന കളിമണ്‍പാത്ര നിര്‍മാണ വിപണന ക്ഷേമ വികസന കോര്‍പറേഷന് ചെടിച്ചട്ടി വിതരണം ചെയ്യുന്നതിന് ഓർഡർ ലഭിച്ച കോഴിക്കോട് സ്വദ്വേശിയിൽനിന്നാണ് ഇദ്ദേഹം കൈക്കൂലി വാങ്ങിയത്. ഒരു ചെടിച്ചട്ടിക്ക് മൂന്നു രൂപയാണ് ആവശ്യപ്പെട്ടത്. ആദ്യ ഗഡുവായി 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കുട്ടമണിയെ വിജിലൻസ് പിടികൂടുകയായിരുന്നു
കോഴിക്കോട് സ്വദേശിയായ പരാതിക്കാരനും സുഹൃത്തുക്കളും ചേർന്ന് തൃശൂർ ജില്ലയിലെ പാലിയക്കരയിൽ ഒരു കളിമൺ പാത്രനിർമാണ വ്യവസായ യൂനിറ്റ് നടത്തുന്നുണ്ട്. കളിമണ്‍പാത്ര നിര്‍മാണ വിപണന കോര്‍പറേഷന് 5372 ചെടിച്ചട്ടികൾ വിതരണം ചെയ്യുന്നതിനുള്ള കരാർ പരാതിക്കാരന് ജൂലൈയിൽ ലഭിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ 21ന് കുട്ടമണി പരാതിക്കാരനെ ഫോണിൽ വിളിച്ച് ചെടിച്ചട്ടികൾക്ക് പണം ആവശ്യപ്പെടുകയായിരുന്നു. 25000 രൂപ വേണമെന്നായിരുന്നു ആവശ്യപ്പെട്ടെങ്കിലും 20000 രൂപ കൊടുക്കാമെന്ന് ഉറപ്പുനൽകുകയായിരുന്നു. തുടർന്ന് ചെയർമാനെതിരെ വിജിലൻസിന് പരാതി നൽകുകയായിരുന്നു.
SUMMARY: Bribery for distribution of potted plants; Chairman of Clay Pottery Development Corporation arrested
കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ വാല്‍പ്പാറയിലുണ്ടായ വന്‍ വാഹനാപകടത്തില്‍ മലയാളികളായ എട്ട് അധ്യാപകര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 13 പേരാണ്…
പാലക്കാട്: അട്ടപ്പാടിയില്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ടുപേര്‍ മുങ്ങിമരിച്ചു. കോയമ്പത്തൂര്‍ സ്വദേശികളായ സത്യം, നിധീഷ് എന്നിവരാണ് മരിച്ചത്. അട്ടപ്പാടി ചാവടിയൂര്‍…
ഡല്‍ഹി: കോണ്‍ഗ്രസ് നേതാവും ലോക്‌സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയുടെ ഇരട്ട പൗരത്വം സംബന്ധിച്ച ഹർജിയില്‍ കേസെടുക്കാൻ നിർദേശം. കർണാടകയില്‍…
തിരുവനന്തപുരം: പാലക്കാട് കടുത്ത ചൂടില്‍ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി. പാലക്കാട് മണ്ണാർക്കാട് കോടതിപ്പടയില്‍ നിർത്തിയിട്ട ഓട്ടോറിക്ഷയുടെ ചില്ല് തകർന്നു. കടുത്ത…
ഡൽഹി: ഉദയകുമാർ ഉരുട്ടിക്കൊല കേസില്‍ പ്രതികളായ പോലീസുകാരെ വിട്ടയച്ചതിനെതിരെ സുപ്രീംകോടതിയില്‍ സിബിഐ അപ്പീല്‍ സമർപ്പിച്ചു. ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ വച്ച്…
കോഴിക്കോട്: പ്രചാരണ രംഗത്ത് പരിഗണിച്ചില്ലെന്ന് ആരോപിച്ച് കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് പാർട്ടി വിട്ടു. പാര്‍ട്ടിയുടെ സജീവ…