മാൽപെ ബീച്ച് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു

ബെംഗളൂരു: കാലവര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട ഉഡുപ്പി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മാൽപെ ബീച്ച് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു. തിങ്കളാഴ്ച മുതല്‍ ജെറ്റ് സ്കീ റൈഡുകൾ, പാരാസെയിലിംഗ്, ബനാന റൈഡുകൾ, ബമ്പർ റൈഡുകൾ, സോർബിംഗ്, ബോട്ട് റൈഡുകൾ തുടങ്ങിയ ജല സാഹസിക പ്രവർത്തനങ്ങൾ മാൽപെ ബീച്ചിൽ പുനരാരംഭിച്ചു.

നവരാത്രി ആരംഭിച്ചതോടെ ബീച്ചിലേക്കുള്ള സന്ദർശകരുടെ എണ്ണം വർദ്ധിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ബീച്ച് സന്ദര്‍ശിക്കാനായി പുലർച്ചെ മുതൽ വിനോദസഞ്ചാരികൾ എത്തിയിരുന്നു. നിരവധി പേർ  ജല കായിക വിനോദങ്ങളിൽ പങ്കെടുത്തു.

മഴക്കാലത്ത് പോലും ജില്ലയ്ക്ക് പുറത്തുനിന്നും സംസ്ഥാനത്തിന് പുറത്തുനിന്നും ഒട്ടേറെ വിനോദസഞ്ചാരികൾ കടൽ കാണാൻ ബീച്ചിൽ എത്താറുണ്ട്.  മണ്‍സൂണ്‍ സീസണിൽ ഉയർന്ന വേലിയേറ്റവും ശക്തമായ തിരമാലകളും ഉള്ളതിനാല്‍ കടലില്‍ ഇറങ്ങുന്നത് അപകടകരമാണ്. മുന്നറിയിപ്പുകൾ നൽകിയിട്ടും, ചില സന്ദർശകർ കടലിൽ ഇറങ്ങാൻ ശ്രമിക്കാറുണ്ട്. ഇതേ തുടര്‍ന്നു, എല്ലാ വർഷവും കുറഞ്ഞത് നാല് മാസമെങ്കിലും ബീച്ചിലേക്കുള്ള പ്രവേശനം നിര്‍ത്തിവെക്കാറുണ്ട്. മുൻകരുതൽ നടപടികൾ സ്വീകരിക്കാറുണ്ട്. കടൽത്തീരത്ത് നിന്ന് ഏകദേശം 20 അടി അകലെ മത്സ്യബന്ധന വലകൾ കൊണ്ട് നിർമ്മിച്ച 10 അടി ഉയരമുള്ള ഒരു ബാരിക്കേഡ് സ്ഥാപിച്ചിട്ടുണ്ട്.

സന്ദർശകർക്കും ജല കായിക വിനോദങ്ങൾക്കുമായി ബീച്ച് വീണ്ടും തുറന്നിരിക്കുന്നതിനാൽ, വിനോദസഞ്ചാരികൾ ജാഗ്രത പാലിക്കണമെന്ന് ഉഡുപ്പി ഡെപ്യൂട്ടി കമ്മീഷണർ സ്വരൂപ് ടി.കെ. അഭ്യർത്ഥിച്ചു.
SUMMARY: Malpe Beach reopens for visitors

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കിയ നിലയിൽ

ബെംഗളൂരു: മൈസൂരു ഹുൻസൂർ ന്യൂ മാരുതി ലേഔട്ടിൽ ഭാര്യയെയും രണ്ട് മക്കളെയും...

കോട്ടയത്തെ കുടുബത്തിന്റെ ആത്മഹത്യാശ്രമം: ചികിത്സയിലായിരുന്ന 12 വയസ്സുകാരനും മരിച്ചു

കോട്ടയം: കോട്ടയം കൂരോപ്പടയില്‍ സാമ്പത്തിക ബാധ്യതയെ തുടർന്ന് കുടുംബം ഒന്നടങ്കം വിഷം...

നവകേരളയാത്രയിലെ രക്ഷാപ്രവര്‍ത്തനം; എഡിജിപി എം.ആര്‍ അജിത് കുമാര്‍ വിശദീകരണം നല്‍കി

തിരുവനന്തപുരം: നവകേരള സദസിനിടെ മുഖ്യമന്ത്രിയുടെ ഗണ്‍മാൻമാർ പ്രതിഷേധക്കാരെ മർദിച്ച കേസ് അട്ടിമറിക്കാൻ...

പത്തനംതിട്ടയില്‍ മൂന്നു വയസ്സുകാരി ഷോക്കേറ്റ് മരിച്ചു

പത്തനംതിട്ട: റാന്നിയില്‍ മൂന്നു വയസ്സുകാരി ഷോക്കേറ്റു മരിച്ചു. വയലത്തല സ്വദേശികളായ ബിനോയ്-സാന്ദ്ര...

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം; രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അറസ്റ്റില്‍

ഡല്‍ഹി: തലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ നാടകീയ രംഗങ്ങള്‍. പ്രധാനമന്ത്രിയുടെ വസതിയിലേക്കു...

സംസ്ഥാന വഖഫ് ബോര്‍ഡിന് പ്രവര്‍ത്തനം തുടരാം; ഹൈക്കോടതി ഉത്തരവ് തിരുത്തി സുപ്രീംകോടതി

ന്യൂഡൽഹി: കേരള സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങള്‍ താല്‍ക്കാലികമായി മരവിപ്പിച്ച ഹൈക്കോടതി...

സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറിൽ 12 ജില്ലകളിൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത 3 മണിക്കൂറിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,...

ബെംഗളൂരുവില്‍ അന്തരിച്ചു 

ബെംഗളൂരു: കൊല്ലം കൊട്ടാരക്കര ചെങ്ങമനാട് സ്വദേശി സന്തോഷ് കുമാർ (48) ബെംഗളൂരുവില്‍...

Related Articles

Popular Categories