ബെംഗളൂരു: കർണാടക പാലുത്പാദക സഹകരണ സംഘം പുറത്തിറക്കുന്ന (കെഎംഎഫ്) നന്ദിനി ബ്രാൻഡിന്റെ പേരിൽ വ്യാജ നെയ്യ് വിപണിയിൽ എത്തുന്നത് തടയാൻ ക്യൂആർ കോഡ് ഏർപ്പെടുത്താന്‍ തീരുമാനം. നെയ്യ് തയ്യാറാക്കിയ തീയതി, പ്ലാന്റ്, വിതരണം ചെയ്ത ഡിപ്പോ അടക്കുമുള്ള നിര്‍മാണവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ക്യൂആർ കോഡിൽ ഉൾപ്പെടുത്തും. വ്യാജന്മാരെ ഇതിലൂടെ കണ്ടെത്താൻ സാധിക്കുമെന്നാണ് കരുതുന്നത്.
കഴിഞ്ഞ ദിവസം വ്യാജ നെയ്യുമായി ഭാര്യയും ഭർത്താവും അടക്കമുള്ള വന്‍ റാക്കറ്റിനെ പോലീസ് പിടികൂടിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി. തമിഴ്‌നാട്ടിൽ തയ്യാറാക്കിയ നെയ്യ് നന്ദിനിയുടെ അതേരീതിയിലുള്ള കവറുകളിലും കുപ്പികളിലുമാക്കി ഇവർ വിൽപ്പന നടത്തുകയായിരുന്നു. ഇവരിൽനിന്ന് 8000 ലിറ്ററിൽ അധികം നെയ്യ് പിടിച്ചെടുത്തിരുന്നു.
SUMMARY: QR code coming to stop counterfeiters of Nandini brand ghee
ബെംഗളൂരു: ബെംഗളൂരുവില്‍ കോളേജ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ഹാസൻ സ്വദേശിനിയും ഹെസറഘട്ട റോഡിലെ സ്വകാര്യ കോളജിലെ രണ്ടാം വർഷ…
ആലപ്പുഴ: കായംകുളം പുല്ലുകുളങ്ങരയിൽ അഭിഭാഷകനായ മകന്‍റെ വെട്ടേറ്റ പിതാവ് മരിച്ചു. പുല്ലുകുളങ്ങര കളരിക്കൽ ജങ്ഷൻ പീടികചിറയിൽ നടരാജനാണ് (60) മരിച്ചത്.…
ബെംഗളൂരു: കഥാരംഗം സാഹിത്യവേദി സംഘടിപ്പിക്കുന്ന കഥാരംഗം ഈ മാസം 14-ന് വൈകീട്ട് 3.30-ന് ഷെട്ടിഹള്ളി ഹാളിൽ നടക്കും. എഴുത്തുകാരി കെ.…
ആലപ്പുഴ: കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് ബൈക്കിൽ ഇടിച്ച് രണ്ടു യുവാക്കൾ മരിച്ചു. ആലപ്പുഴ ഹരിപ്പാട് ജംഗ്ഷനിൽ ഇന്നലെ രാത്രി പതിനൊന്നരയോടെയാണ്…
ന്യൂഡല്‍ഹി: പാർലമെന്‍റ് ശൈത്യകാല സമ്മേളനം ഇന്ന് ആരംഭിക്കും. ഡിസംബർ 19 വരെ നീളുന്ന സമ്മേളനം സമീപകാലത്തെ ഏറ്റവും ചെറിയ കാലയളവിലുള്ള…
ബെംഗളൂരു: പ്രശസ്ത കന്നഡ നടൻ എം.എസ്. ഉമേഷ് (80) അന്തരിച്ചു. ബെംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൈസൂർ ശ്രീകണ്ഠയ്യ ഉമേഷ് എന്നാണ്…