Categories: KERALATOP NEWS

ചോദ്യപേപ്പര്‍ ചോര്‍ച്ച; കേസില്‍ തനിക്ക് പങ്കില്ലെന്ന് എംഎസ് സൊലൂഷ്യൻ ഉടമ ഷുഹൈബ്

കൊച്ചി: ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ എം.എസ് സൊല്യൂഷന്‍സ് സിഇഒ എം. ഷുഹൈബിൻ്റെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്. ചോദ്യ പേപ്പര്‍ ചോര്‍ത്തിയിട്ടില്ലെന്നാണ് ചോദ്യം ചെയ്യലില്‍ മുഖ്യപ്രതി ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴി. ചോദ്യങ്ങള്‍ തയ്യാറാക്കിയതില്‍ തനിക്ക് പങ്കില്ലെന്നും ഷുഹൈബ് പറഞ്ഞു.

നേരത്തെ അറസ്റ്റിലായ അധ്യാപകരാണ് ചോദ്യങ്ങള്‍ തയ്യാറാക്കിയതെന്നാണ് ഷുഹൈബിൻ്റെ പക്ഷം. അതില്‍ തനിക്ക് പങ്കില്ലെന്നും ഓണ്‍ലൈന്‍ ക്ലാസുകളില്‍ അവതരിപ്പിച്ച ചോദ്യങ്ങള്‍ പ്രവചിക്കുക മാത്രമാണ് ചെയ്തതെന്നും ഷുഹൈബ് പറഞ്ഞു. അതേ ചോദ്യങ്ങള്‍ ക്രിസ്മസ് പരീക്ഷക്ക് വന്നത് യാദൃശ്ചികമാണെന്നും ഷുഹൈബ് മൊഴി നല്‍കി. ചോദ്യം ചെയ്യല്‍ പൂർത്തിയായശേഷം ക്രൈം ബ്രാഞ്ച് ചൊവ്വാഴ്ച ഹൈക്കോടതിയില്‍ റിപ്പോർട്ട്‌ സമർപ്പിക്കും.

ശനിയാഴ്ചയാണ് ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ എം.എസ് സൊല്യൂഷന്‍സ് സിഇഒ എം. ഷുഹൈബ് അന്വേഷണ സംഘത്തിന് മുമ്പിൽ ഹാജരായത്. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ് ഷുഹൈബ് ക്രൈം ബ്രാഞ്ചിനു മുന്നില്‍ ഹാജരായത്. ഈ മാസം 25ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കുന്നതുവരെ ഷുഹൈബിനെ അറസ്റ്റ് ചെയ്യരുതെന്നാണ് ഹൈക്കോടതി നിര്‍ദേശം.

നിയമനടപടികളുമായി സഹകരിക്കുമെന്ന് ഷുഹൈബ് പറഞ്ഞു. ചോദ്യം ചെയ്തശേഷം കോടതിയില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കുമെന്ന് ക്രൈംബ്രാഞ്ച് എസ്‍പി മൊയ്തീന്‍കുട്ടി പറഞ്ഞു.ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ എംഎസ് സൊല്യൂഷന്‍ സിഇഒ മുഹമ്മദ് ഷുഹൈബിന്റെ അറസ്റ്റ് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് കോടതി നടപടി.

ക്രിസ്മസ് അര്‍ധ വാര്‍ഷിക പരീക്ഷയില്‍ പ്ലസ് വണ്‍ കണക്ക് പരീക്ഷയുടെയും എസ്‌എസ്‌എല്‍സി ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യ പേപ്പറുകളാണ് ചോര്‍ന്ന് ഇന്റര്‍നെറ്റില്‍ ലഭ്യമായത്. എന്നാല്‍ ഈ ചോദ്യ പേപ്പര്‍ എങ്ങനെ യൂട്യൂബ് ചാനലിന് ലഭിച്ചു എന്നതില്‍ വ്യക്തതയില്ല. പതിനായിരത്തിലധികം ആളുകള്‍ ഈ വീഡിയോ കണ്ടിരുന്നു. കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്പി കെ.കെ. മൊയ്തീന്‍കുട്ടിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം.

TAGS : LATEST NEWS
SUMMARY : Question paper leak: MS Solutions owner Shuhaib denies involvement in the case

Savre Digital

Recent Posts

മലയാളികുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; വയോധിക മരണപ്പെട്ടു, രണ്ട് പേര്‍ക്ക് പരുക്ക്

ബെംഗളൂരു: ബെംഗളൂരുവിലുള്ള ബന്ധുക്കളെ സന്ദർശിച്ച് മടങ്ങുകയായിരുന്ന മലയാളികുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് വയോധിക മരിച്ചു. പാലക്കാട് പട്ടാമ്പി ആറങ്ങോട്ടുകര സ്വദേശിനിയും…

30 minutes ago

‘വി.വി രാജേഷിനെ അങ്ങോട്ട് വിളിച്ചിട്ടില്ല, ഇങ്ങോട്ട് വിളിച്ചപ്പോഴാണ് അഭിനന്ദിച്ചത്’; വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫിസ്

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ മേയറും ബിജെപി നേതാവുമായ വി വി രാജേഷിനെ താൻ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു എന്ന…

2 hours ago

ബിപിഎൽ ഉപഭോക്താക്കൾക്ക് സൗജന്യ കുടിവെള്ളം; ജനുവരി 31 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: ബിപിഎൽ വിഭാ​ഗത്തിൽപ്പെടുന്ന ഉപഭോക്താക്കൾക്ക് കേരള വാട്ട‍ർ അതോറിറ്റി നൽകുന്ന സൗജന്യകുടിവെള്ള ആനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷകൾ ജനുവരി 1 മുതൽ…

2 hours ago

ഓണ്‍ലൈന്‍ വാത്‌വെപ്പ് ആപ്പിലൂടെ പണം നഷ്ടമായി; കീടനാശിനി കഴിച്ച യുവാവ് മരിച്ചു

ഹൈ​ദ​രാ​ബാ​ദ്: ഓ​ൺ​ലൈ​ൻ വാ​തു​വ​യ്പ്പ് ആ​പ്പി​ലൂ​ടെ പ​ണം ന​ഷ്ട​മാ​യ​തി​ൽ മ​നം​നൊ​ന്ത് യു​വാ​വ് ജീ​വ​നൊ​ടു​ക്കി. തെ​ല​ങ്കാ​ന സം​ഗ​റെ​ഡ്ഡി ജി​ല്ല​യി​ലെ ക​ണ്ഡു​കു​ർ സ്വ​ദേ​ശി വി​ക്രം…

2 hours ago

ട്രാക്ക് മുറിച്ച്‌ കടക്കുന്നതിനിടെ അപകടം; കാസറഗോഡ് ഗുഡ്‌സ് ട്രെയിന്‍ തട്ടി യുവാവ് മരിച്ചു

കാസറഗോഡ്: കാസറഗോഡ് റെയില്‍വേ സ്റ്റേഷനില്‍ ഗുഡ്സ് ട്രെയിൻ തട്ടി യുവാവ് മരിച്ചു. കർണാടക കുടക് സ്വദേശി രാജേഷ് (35) ആണ്…

2 hours ago

കേരളത്തിലെ ആദ്യ ബിജെപി മേയറായി വി വി രാജേഷ്

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ മേയറായി ബിജെപി നേതാവ് വി വി രാജേഷിനെ തിരഞ്ഞെടുത്തു. രാജേഷിന് 51 വോട്ടാണ് ലഭിച്ചത്. സ്വതന്ത്രനായി…

3 hours ago