KERALA

മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തു; പെണ്‍കുട്ടിയുടെ അച്ഛന്‍റെ ഓട്ടോറിക്ഷകത്തിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍

പാലക്കാട്: പാലക്കാട് മേപ്പറമ്പ് മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിന് പിതാവിന്റെ ഓട്ടോറിക്ഷ കത്തിച്ചെന്ന് പരാതി. കുറിച്ചാംകുളം സ്വദേശി റഫീഖിന്റെ ഓട്ടോറിക്ഷയാണ് കത്തിച്ചത്. സംഭവത്തിൽ രണ്ടു യുവാക്കളെ പാലക്കാട് നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തു. പ്രദേശവാസികളായ ആഷിഫ്, ഷെഫീഖ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ അര്‍ദ്ധരാത്രിയാണ് റഫീഖിന്റെ ഓട്ടോറിക്ഷ യുവാക്കള്‍ കത്തിച്ചത്.15 വയസുള്ള മകളെ ശല്യം ചെയ്തത് റഫീഖ് ചോദ്യം ചെയ്തിതന് പിന്നാലെയാണ് കുടുംബത്തിന്റെ ഏക വരുമാനമാർഗമായ ഓട്ടോറിക്ഷ കത്തിച്ചത്.

‘ഒരുമാസത്തോളമായി മോളെ സ്‌കൂളില്‍ പോകുമ്പോഴും ട്യൂഷന് പോകുമ്പോഴും ശല്യം ചെയ്യുകയാണ്. രണ്ട് മൂന്ന് തവണ മോളെന്നോട് പറഞ്ഞു. ചെറിയ കുട്ടികളായിരിക്കും എന്ന് വെച്ച് ഞാന്‍ അത് വിട്ട് കളഞ്ഞു. എന്നാല്‍ കാര്‍ തുറന്ന് കയറെഡീ എന്നൊക്കെ യുവാവ് മകളോട് പറഞ്ഞു. ഇനി പോകുന്നില്ലെന്ന് മകള്‍ പറഞ്ഞപ്പോഴാണ് ശല്യപ്പെടുത്തുന്നവരെ അന്വേഷിച്ച് ഇറങ്ങിയത്. പത്തുമുപ്പത് വയസുള്ള പയ്യനാണ് കുട്ടിയെ ശല്യം ചെയ്തത്. ഇന്നലെ വൈകുന്നേരം ഓട്ടോറിക്ഷ ഓടി തിരിച്ച് വരുമ്പോള്‍ കണ്ടപ്പോള്‍ കാര്യം ഞാന്‍ തിരക്കി. പോലീസില്‍ പരാതിപെടുമെന്നും യുവാവിനോട് പറഞ്ഞു.

ഓട്ടോറിക്ഷ കത്തുന്നത് അയല്‍ക്കാരാണ് ആദ്യം കണ്ടത്. പിന്നീട് എല്ലാവരും ചേര്‍ന്നാണ് തീകെടുത്തിയത്. ഓട്ടോ ഓടിച്ചാണ് ജീവിക്കുന്നത്. ഇനി എന്ത് ചെയ്യുമെന്ന് അറിയില്ല,’ റഫീഖ് പറഞ്ഞു.
SUMMARY: Questioned for molesting daughter; Girl’s father’s autorickshaw set on fire; Two arrested

NEWS DESK

Recent Posts

മൂന്ന് ജില്ലകളില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയെന്ന് സംസ്ഥാന ദുരന്തനിവാരണ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ആളുകള്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍…

5 hours ago

വെള്ളച്ചാട്ടത്തില്‍ കുളിക്കാൻ ഇറങ്ങിയ വിദ്യാര്‍ഥിയെ ഒഴുക്കില്‍പ്പെട്ടു കാണാതായി

കോഴിക്കോട്: കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തിൽ ഇറങ്ങിയ വിദ്യാർഥി ഒഴുക്കിൽപ്പെട്ടു. മലപ്പുറം മഞ്ചേരി കച്ചേരിപ്പടി സ്വദേശിയായ പ്ലസ് ടു വിദ്യാർഥിയാണ് ഒഴുക്കിൽപ്പെട്ടത്.…

6 hours ago

പി.എസ്. സുപാൽ വീണ്ടും സിപിഐ കൊല്ലം ജില്ലാ സെക്രട്ടറി

കൊല്ലം: സിപിഐ കൊല്ലം ജില്ലാ സെക്രട്ടറിയായി പി എസ് സുപാലിനെ വീണ്ടും തിരഞ്ഞെടുത്തു. രണ്ടാം തവണയാണ് പി എസ് സുപാല്‍…

6 hours ago

ടി പി വധക്കേസ് പ്രതികള്‍ പോലീസ് കാവലില്‍ മദ്യപിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

കണ്ണൂര്‍: ടി പി വധക്കേസ് പ്രതികള്‍ പോലീസ് വഴിവിട്ട സഹായം നല്‍കുന്നു എന്ന ആരോപണത്തിനെ സാധൂകരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു.…

6 hours ago

‘പട്ടികജാതിക്കാർക്ക് സിനിമയെടുക്കാൻ പരിശീലനം നൽകണം, വെറുതേ പണം മുടക്കരുത്’; വിവാദ പരാമര്‍ശവുമായി അടൂര്‍ ഗോപാലകൃഷ്ണന്‍

തിരുവനന്തപുരം: സിനിമ കോണ്‍ക്ലേവില്‍ വിവാദ പരാമര്‍ശവുമായി അടൂര്‍ ഗോപാലകൃഷ്ണന്‍. പട്ടിക ജാതി വിഭാഗക്കാര്‍ക്ക് സിനിമയെടുക്കാന്‍ സര്‍ക്കാര്‍ ഫണ്ട് നല്‍കുന്നതെിരെയാണ് അടൂര്‍…

7 hours ago

തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടർപട്ടികയിൽ പേര്‌ ചേർക്കാൻ ഇനി നാല് ദിവസം കൂടി

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ പേര്‌ ചേർക്കാനും തിരുത്താനും ഓഗസ്റ്റ് 7 വരെ അവസരം. ജൂലൈ 23ന് കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചതിന്…

8 hours ago