ASSOCIATION NEWS

എഐകെഎംസിസി-എസ്ടിസിഎച്ച് സ്നേഹസംഗമം സംഘടിപ്പിച്ചു

ബെംഗളൂരു: എഐകെഎംസിസി-എസ്ടിസിഎച്ച് ബെംഗളൂരു സെൻട്രൽ കമ്മിറ്റി മാസാന്ത പാലിയേറ്റീവ് കൺവെൻഷന്റെ ഭാഗമായി സ്നേഹസംഗമം സംഘടിപ്പിച്ചു. കർണാടക ഹജ്ജ് കമ്മിറ്റി ചെയർമാൻ സുൽഫിക്കർ അഹമ്മദ് ഉദ്ഘാടനംചെയ്തു.

എഐകെഎംസിസി-എസ്ടിസിഎച്ച് പ്രവർത്തകരുടെ സന്നദ്ധസേവനപ്രവർത്തനം മാതൃകാപരമാണന്നും സ്നേഹത്തിന്റെയും കരുതലിന്റെയും വലിയസന്ദേശമാണ് ഇതിലൂടെ എഐകെഎംസിസി വൊളന്റിയർമാർ ലോകത്തിന് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രസിഡന്റ് ടി. ഉസ്മാൻ അധ്യക്ഷതവഹിച്ചു. മുസ്‌ലിം യൂത്ത്‌ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മുഫീദ തസ്‌നി മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി എം.കെ. നൗഷാദ്, സെൻട്രൽ കമ്മിറ്റി സെക്രട്ടറിമാരായ റഹീം ചാവശ്ശേരി, അബ്ദുല്ല മാവള്ളി, വി.കെ. നാസർ ഹാജി, ടി.സി. മുനീർ, റഷീദ് മൗലവി, ബഷീർ, ട്രഷറർ നാസർ നീലസാന്ദ്ര, എസ്ടിസിഎച്ച് പാലിയറ്റീവ് ഡയറക്ടർ ഡോ. അമീറലി എന്നിവർ സംസാരിച്ചു.

സുൽഫിക്കർ അഹമ്മദ്, കോറമംഗല ഏരിയാ ട്രഷറർ സിദ്ധിഖ്, കിദ്വായ് ആശുപത്രി പ്രൊഫസർ ഡോ. ഖലീൽ ഇബ്രാഹിം, ഖുദൂസ് എന്നിവരെ ഷാൾ അണിയിച്ച് ആദരിച്ചു. പാലിയേറ്റീവ് മാസാന്ത കളക്‌ഷനിൽ മുമ്പിലെത്തിയ മാരത്തഹള്ളി, കെ.ആർ. പുര, നീലസാന്ദ്ര ഏരിയാകമ്മിറ്റികളെ മെമന്റോ നൽകി ആദരിച്ചു. നീറ്റ് പരീക്ഷയിലും പത്താം ക്ലാസ്, പ്ലസ്ടു, പൊതുപരീക്ഷകൾ എന്നിവയിലും ഉന്നതവിജയം നേടിയ വിദ്യാർഥികളെയും ഹജ്ജ് കാമ്പിൽ സേവനമനുഷ്ഠിച്ചവരെയും ആദരിച്ചു. ജാസിം വാഫി മുടിക്കോട് പ്രാർഥന നിർവഹിച്ചു.

SUMMARY:  AIKMCC-STCH organized a love meeting

NEWS DESK

Recent Posts

ലാൽബാഗിൽ ഫോട്ടോ വിഡിയോ ഷൂട്ടുകൾക്കും സ്വകാര്യ ചടങ്ങുകൾക്കും നിരോധനം

ബെംഗളൂരു: ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡനില്‍ ഫോട്ടോ വിഡിയോ ഷൂട്ടുകൾക്കും സ്വകാര്യ ചടങ്ങുകൾക്കും നിരോധനം. ഏർപ്പെടുത്തി ഹോർട്ടികൾച്ചർ വകുപ്പ് . നിരോധനം…

29 minutes ago

പി.വി.അൻവറിന്റെ വീട്ടിൽ ഇ.ഡി പരിശോധന

മലപ്പുറം: തൃണമൂൽ കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ പി.വി അൻവറിന്റെ വീട്ടിൽ ഇ.ഡി (എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്) റെയ്ഡ്. നിലമ്പൂർ ഒതായിലെ…

37 minutes ago

തൃശൂരിൽ തിയേറ്റർ നടത്തിപ്പുകാരനും ഡ്രൈവർക്കും വെട്ടേറ്റു

തൃ​ശൂ​ർ: തൃ​ശൂ​രി​ൽ ഗു​ണ്ടാ സം​ഘം തീ​യ​റ്റ​ർ ന​ട​ത്തി​പ്പു​കാ​ര​നെ കു​ത്തി. രാ​ഗം തി​യേ​റ്റ​റി​ന്‍റെ ന​ട​ത്തി​പ്പു​കാ​ര​ൻ സു​നി​ലി​നാ​ണ് കു​ത്തേ​റ്റ​ത്. വെ​ള​പ്പാ​യ​യി​ലെ വീ​ടി​ന് മു​ന്നി​ൽ…

1 hour ago

43 കിലോ മാനിറച്ചി പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍

ബെംഗളൂരു: 43 കിലോ മാന്‍ ഇറച്ചിയുമായി രണ്ടു പേരെ വനംവകുപ്പിന്റെ മൊബൈല്‍ സ്‌ക്വാഡ് പിടികൂടി. ദൊഡിണ്ടുവാടി ഗ്രാമത്തിലെ മഹാദേവ, കിരണ്‍…

1 hour ago

ആശുപത്രി ഇടനാഴിയിൽ പ്രസവിച്ച യുവതിയുടെ കുഞ്ഞ്‌ മരിച്ച സംഭവം, ശിശുക്ഷേമ സമിതി കേസെടുത്തു

ബെംഗളൂരു: പ്രസവത്തിനിടെ ആശുപത്രി ഇടനാഴിയിൽ കുഞ്ഞ് മരിച്ച സംഭവത്തില്‍ സ്വമേധയ കേസെടുത്ത് ശിശുക്ഷേമ സമിതി. റാണെബെന്നൂർ കാങ്കോൽ സ്വദേശി രൂപ…

1 hour ago

സ്വര്‍ണക്കൊള്ള; മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിനായി എസ്‌ഐടി ഉടന്‍ കസ്റ്റഡി അപേക്ഷ നല്‍കും

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിനെ റിമാന്‍ഡ് വിജിലന്‍സ് കോടതി…

2 hours ago