ബെംഗളൂരു : ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെ(ബെൽ) ഡയറക്ടറായി (ആർആൻഡ്‌ഡി) ആർ. ഹരികുമാറിനെ നിയമിച്ചു. നേരത്തെ ടെക്‌നോളജി പ്ലാനിങ് വിഭാഗം ജനറൽ മാനേജറായി സേവനമനുഷ്ഠിച്ചുവരുകയായിരുന്നു.
തിരുവനന്തപുരം സ്വദേശിയാണ്. 1989 മേയ് ഒന്നിനാണ് ഹരികുമാർ ബെല്ലിൽ പ്രൊബേഷണറി എഞ്ചിനീയറായി ചേർന്നത്. തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിൽനിന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിൽ ബിടെക് നേടിയശേഷമായിരുന്നു ഇത്.
വിഎസ്‌എൻഎൽ, ദൂരദർശൻ എന്നിവയുടെ സാറ്റ്കോം എർത്ത് സ്റ്റേഷനുകൾക്കായി ഇന്ത്യയിലെ ആദ്യത്തെ 65-കെൽവിൻ സി-ബാൻഡ്, എക്സ്റ്റെൻഡഡ്-സി-ബാൻഡ് ലോ നോയ്‌സ് ആംപ്ലിഫയറുകൾ വികസിപ്പിച്ച ഗവേഷക സംഘത്തിന്‍റെ ഭാഗമായിരുന്നു ഹരികുമാർ. ആശയവിനിമയത്തിനും റഡാർ ആപ്ലിക്കേഷനുകൾക്കുമായി ഗാലിയം നൈട്രൈഡ് (GaN) സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള ട്രാൻസ്മിറ്ററുകൾ ആദ്യമായി വികസിപ്പിച്ചെടുത്തതും ഘട്ടം ഘട്ടമായുള്ള അറേ റഡാറുകൾക്കായുള്ള സി-ബാൻഡ് ക്വാഡ് ട്രാൻസ്മിറ്റ്-റിസീവ് (T/R) മൊഡ്യൂളുകളും മൈക്രോവേവ് ട്യൂബ് ആംപ്ലിഫയറുകൾക്കുള്ള സോളിഡ്-സ്റ്റേറ്റ് റീപ്ലേസ്‌മെന്റുകളും വികസിപ്പിച്ചതും ഹരികുമാറിന്‍റെ കീഴിലുള്ള ഗവേഷകരാണ്.
കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച് റഡാർ വികസിപ്പിച്ചതിന് രക്ഷാ മന്ത്രി പുരസ്കാരം, ബെൽ ആർആൻഡ്‌ഡി അവാർഡുകൾ എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: മൈഥിലി നായർ (അസോസിയേറ്റ് ഡീൻ പ്രസിഡൻസി സർവകലാശാല) മകൻ: ഹേമന്ത് കുമാർ (എൻജിനീയർ യുഎസ്).
<br>
TAGS : BEL
SUMMARY : R. Harikumar takes charge as Director, ‘Bel’ Research Division
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…
ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്‌ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…
ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75),…
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…