ബെംഗളൂരു: കർണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. മണ്‍ത്തിട്ടക്കടിയില്‍ ലോറിയുണ്ടെന്ന നിഗമനത്തില്‍ ഡ്രഡ്ജർ കമ്പനി പരിശോധന നടത്തുകയാണ് ഇപ്പോള്‍. ഒരു വാഹനത്തിന്റെ റേഡിയേറ്റർ ഇപ്പോള്‍ കണ്ടെത്തിയിട്ടുണ്ട്.
റേഡിയേറ്ററിന്റെ ഭാഗം ലഭിച്ചതിന് പിന്നാലെ മുങ്ങല്‍ വിദഗ്ധ സംഘം പുഴയിലിറങ്ങി പരിശോധിച്ചപ്പോള്‍ വാഹനത്തിന്റെ ഭാഗമുണ്ടെന്നാണ് പറയുന്നത്. എന്നാല്‍, ഈ പ്രദേശത്ത് മണ്ണ് ധാരാളമായിട്ടുണ്ട്. അതിനാല്‍ മണ്ണ് മാറ്റി മാത്രമേ ഇവിടെ കൂടുതല്‍ പരിശോധന നടത്താൻ സാധിക്കൂള്ളൂ.
ഒരു ലോറിയുടെ ഭാഗമാണ് ലഭിച്ചിതെന്നാണ് വിവരം. എന്നാല്‍, ഇത് അർജുന്റേതാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല. നാവികസേനാ നല്‍കിയ പോയന്റുകളിലായിരുന്നു ആദ്യം തിരച്ചില്‍ നടത്തിയത്. എന്നാല്‍, അവിടെ ഒന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല.
TAGS : ARJUN RESCUE | SHIROOR LANDSLIDE
SUMMARY : The radiator of the vehicle was recovered from Gangavali
ബെംഗളൂരു: പാലക്കാട് ഫോറം ബെംഗളുരുവിൻ്റെ അബ്ദുൾകലാം വിദ്യായോജനയുടെ ഭാഗമായി വർഷംതോറും നടത്തി വരാറുള്ള ക്വിസ് മത്സരം അബ്ബിഗെരെ മേദരഹള്ളിയിലുള്ള ശ്രീ…
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ നടുക്കി ചെങ്കോട്ടയ്ക്ക് സമീപം സ്‌ഫോടനം. ചെങ്കോട്ട മെട്രോസ്‌റ്റേഷന് സമീപത്ത് നാലാം നമ്പർ ഗേറ്റിനടുത്ത് വച്ച് കാറുകൾ പൊട്ടിത്തെറിയ്ക്കുകയായിരുന്നു.…
ബെംഗളൂരു: കണ്ണൂർ ഇരിക്കൂർ നിലാമുറ്റം ആയിശ മൻസിൽ പരേതനായ ഇബ്രാഹിമിന്റെ മകൻ അഷ്‌റഫ് (48) ബെംഗളൂരു)വില്‍ അന്തരിച്ചു. ശിവാജിനഗർ ഭാരതിനഗറിൽ…
ബെംഗളൂരു: ബാംഗ്ലൂര്‍ കലാസാഹിത്യവേദി സ്റ്റേജ് ക്രാഫ്റ്റ് സ്റ്റുഡിയോ മ്യൂസിക് അക്കാദമിയുടെ സഹകരണത്തോടെ ഗാന സായാഹ്നം സംഘടിപ്പിച്ചു. ജിങ്കെതിമ്മനഹള്ളി, വാരണാസി റോഡിലെ…
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ചെങ്കോട്ട മെട്രോ ഗേറ്റ് നമ്പർ ഒന്നിന് സമീപത്തുണ്ടായ സ്ഫോടനത്തില്‍ ഒമ്പതുപേർ മരിച്ചതായും നിരവധി പേർക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ട്.…
ന്യൂഡൽഹി: ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം സ്‌ഫോടനം. ചെങ്കോട്ടയ്ക്ക് സമീപം റോഡിൽ നിർത്തിയിട്ട കാറിൽ നിന്നാണ് സ്‌ഫോടനം ഉണ്ടായത്. മൂന്ന് വാഹനങ്ങൾക്ക്…