റിയാദ്: സൗദി അറേബ്യൻ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുള്‍ റഹീമിന്റെ കേസില്‍ കീഴ്‌ക്കോടതി വിധി ശരിവെച്ച് അപ്പീല്‍ കോടതിയുടെ ഉത്തരവ്. മെയ് 26 നാണ് 20 വർഷത്തെ തടവിന് വിധിച്ചുള്ള കീഴ്‌ക്കോടതി വിധിയുണ്ടായത്. വിധിക്ക് ശേഷം പ്രോസിക്യൂഷൻ അപ്പീല്‍ സമർപ്പിച്ചതിനെ തുടർന്നാണ് ഇന്ന് രാവിലെ 11 മണിക്ക് അപ്പീല്‍ കോടതിയില്‍ സിറ്റിങ് ഉണ്ടായത്.
19 വർഷം പിന്നിട്ട പ്രതിക്ക് മോചനം അനുവദിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും കോടതി പരിഗണിച്ചില്ല. എന്നാല്‍ ആവശ്യമെങ്കില്‍ പ്രതിഭാഗത്തിന് മേല്‍ക്കോടതിയെ സമീപിക്കാം എന്നും കോടതി പറഞ്ഞു. റഹീമിന്റെ അഭിഭാഷകാരും ഇന്ത്യൻ എംബസ്സി പ്രതിനിധി സവാദ് യൂസഫും റഹീം കുടുംബ പ്രതിനിധി സിദ്ദീഖ് തുവ്വൂരും ഓണ്‍ലൈൻ കോടതിയില്‍ ഹാജരായിരുന്നു. കീഴ്‌ക്കോടതി വിധി ശരിവെച്ച അപ്പീല്‍ കോടതിയുടെ വിധി ആശ്വാസകരമാണെന്ന് വിധിക്ക് ശേഷം റിയാദ് റഹീം സഹായ സമിതി അറിയിച്ചു.
SUMMARY: Rahim gets 20 years in prison; appeal court upholds verdict
പത്തനംതിട്ട: അച്ചൻകോവില്‍ ആറ്റില്‍ രണ്ട് വിദ്യാർഥികള്‍ ഒഴുക്കില്‍പ്പെട്ടു. ഒരാളുടെ മൃതദേഹം കണ്ടെത്തി. പത്തനംതിട്ട ചിറ്റൂർ സ്വദേശി അജ്സല്‍ അജി എന്ന…
ബെംഗളൂരു: കര്‍ണാടക നിയമസഭയില്‍ ആർഎസ്എസ് ഗാനം ആലപിച്ച സംഭവത്തില്‍ ക്ഷമ ചോദിച്ച് കർണാടക ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാർ.…
കണ്ണൂർ: കണ്ണൂര്‍ ജില്ലാ പഞ്ചായത്തംഗവും സിപിഐഎം നേതാവുമായ പിപി ദിവ്യയ്ക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിലെ അന്വേഷണത്തിന് അനുമതി തേടിയെന്ന്…
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കഞ്ചാവ് വേട്ട. 4.1 കിലോ ഹൈബ്രിഡ് കഞ്ചാവ് ആണ് പിടികൂടിയത്. തായ്ലൻഡില്‍ നിന്ന് ക്വാലാലംപൂർ വഴി…
ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറം സെപ്തംബര്‍ 14 ന് കോറമംഗല സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ നടത്തുന്ന ഓണാഘോഷപരിപാടി 'ഓണരവം 2025'ന്റെ…
ഡൽഹി: ട്രെയിനുകളില്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റുകളെ ദിവസക്കൂലിക്ക് നിയമിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. അസിസ്റ്റന്റ് ലോക്കോപൈലറ്റ് നിയമനം നീണ്ടുപോകുന്നതിനാലാണ് കേന്ദ്ര സർക്കാരിന്റെ പുതിയ…