KERALA

9ാം ദിവസവും രാഹുല്‍ ഒളിവില്‍; മുന്‍കൂര്‍ ജാമ്യത്തിനായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും

തിരുവനന്തപുരം: ലൈംഗിക പീഡന-ഭ്രൂണഹത്യ കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ ഒമ്പതാം ദിവസവും പോലീസിന് കണ്ടെത്താനായില്ല. ജാമ്യാപേക്ഷ തള്ളിയതോടെ രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം പ്രത്യേക അന്വേഷണം സംഘം ഊര്‍ജിതമാക്കിയിട്ടുണ്ട്. അന്വേഷണം കാസറഗോഡ്, വയനാട് മേഖലകളിലേക്കും കര്‍ണാടക ഉള്‍പ്പെടെ സംസ്ഥാനത്തിന് പുറത്തേക്കും വിപുലപ്പെടുത്തി.

ഒളിവില്‍ പോയ രാഹുല്‍ പല തവണ മൊബൈല്‍ ഫോണും കാറും മാറി മാറി ഉപയോഗിക്കുന്നുണ്ടെന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. ഒളിവില്‍ കഴിയാന്‍ രാഹുലിന് രാഷ്ട്രീയ ബന്ധമുള്ള ഒരു അഭിഭാഷകയുടെ സഹായം ലഭിച്ചതായും കണ്ടെത്തിയിട്ടുണ്ട്. അതേ സമയം രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് ഏതെങ്കിലും കോടതിയില്‍ കീഴടങ്ങിയേക്കുമെന്നുള്ള സൂചനകളും പോലീസിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ അതിനു മുന്‍പേ അറസ്റ്റ് രേഖപ്പെടുത്താനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.

രാഹുലിന്റെ രണ്ട് പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളെ ചോദ്യം ചെയ്യാന്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്‌. രാഹുലിന്റെ പി എ, ഡ്രൈവര്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. കൂടുതല്‍ ചോദ്യം ചെയ്യലില്‍ നിന്നും രാഹുലിലേക്ക് എത്താന്‍ കഴിയും എന്നാണ് അന്വേഷണസംഘത്തിന്റെ വിശ്വാസം.

രണ്ടു ദിവസങ്ങളിലായി നടന്ന വിശദമായ വാദങ്ങള്‍ക്ക് ശേഷമാണ് രാഹുല്‍ മാങ്കൂട്ടത്തലിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്നലെ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയത്. രാഹുലിനെ അറസ്റ്റ് ചെയ്യുന്നതിനും നിലവില്‍ മറ്റു തടസ്സമില്ല. അതേസമയം രാഹുല്‍ ഇന്നു ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹരജി സമര്‍പ്പിച്ചേക്കുമെന്ന സൂചനകളും ലഭ്യമാകുന്നുണ്ട്.
SUMMARY: Rahul absconding for 9th day; may approach High Court today for anticipatory bail

NEWS DESK

Recent Posts

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കെങ്കേരി ദൊഡ്‌ഡ ആൽമര റോഡിലെ രാമോഹള്ളി റെയിൽവേ ഗേറ്റ് 7 മുതൽ അടച്ചിടും

ബെംഗളൂരു: കെങ്കേരി, ഹെജ്ജാല റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള കെങ്കേരി ദൊഡ്‌ഡ ആൽമര റോഡിലെ രാമോഹള്ളി റെയിൽവേ ഗേറ്റ് ഈ മാസം 7…

6 minutes ago

രാഹുലിനെതിരായ പീഡന പരാതി: അ​തി​ജീ​വി​ത​യെ വെ​ളി​പ്പെ​ടു​ത്തു​ന്ന സ​മൂ​ഹ​മാ​ധ്യ​മ പോ​സ്റ്റ് ഷെ​യ​ർ ചെ​യ്ത​യാ​ൾ അ​റ​സ്റ്റി​ൽ

കോ​ഴി​ക്കോ​ട്: രാഹുല്‍ മാങ്കൂട്ടത്തിനെതിരെ പരാതി നൽകിയ അതിജീവിതയെ വെളിപ്പെടുത്തുന്ന സമൂഹമാധ്യമ പോസ്റ്റ് ഷെയർ ചെയ്ത കോഴിക്കോട് സ്വദേശി അറസ്റ്റിൽ. ചേ​ള​ന്നൂ​ർ…

50 minutes ago

ഇന്ത്യയിലെ പ്രായം കുറഞ്ഞ ഗവർണർ; സ്വരാജ് കൗശൽ അന്തരിച്ചു

ന്യൂഡല്‍ഹി: മിസോറാം മുന്‍ ഗവര്‍ണറും മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്‍റെ ഭര്‍ത്താവുമായ സ്വരാജ് കൗശല്‍ അന്തരിച്ചു. 73 വയസായിരുന്നു.…

57 minutes ago

എച്ച്.ഡി. കുമാരസ്വാമിയുടെ പേരിലുള്ള തിരഞ്ഞെടുപ്പുകേസ്  ഹൈക്കോടതി സ്റ്റേ ചെയ്തു

ബെംഗളൂരു കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ പേരിലുള്ള തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘന കേസിന് ഹൈക്കോടതി സ്റ്റേ. കുമാരസ്വാമിയുടെ ഹർജിയിലാണ് ഹൈക്കോടതി കേസിൽ…

1 hour ago

അനധികൃത ടെലിഫോൺ എക്സ്‌ചേഞ്ചില്‍ റെയ്ഡ്; മലയാളി കടന്നുകളഞ്ഞു

ബെംഗളൂരു: അനധികൃത ടെലിഫോൺ എക്സ്‌ചേഞ്ചില്‍ പോലീസ് നടത്തിയ പരിശോധനയിൽ 40 ലക്ഷം രൂപവിലമതിക്കുന്ന 28 സിം ബോക്സുകളും വിവിധ സേവനദാതാക്കളുടെ…

1 hour ago

18 കിലോ ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതിമാർ അറസ്റ്റിൽ

ബെംഗളൂരു: ബാങ്കോക്കിൽനിന്ന് കടത്തിക്കൊണ്ടുവന്ന ഹൈബ്രിഡ് കഞ്ചാവുമായി ബെംഗളൂരുവില്‍ ഭാര്യയും ഭർത്താവും അറസ്റ്റിൽ. കമ്മനഹള്ളിയിൽ താമസിച്ചിരുന്ന ഷാഫിയുദ്ദീൻ ഷെയ്ക്കും ഭാര്യ സിമ്രാനുമാണ്…

2 hours ago