വയനാട്; ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് വയനാട്ടില്‍ എത്തും. രാവിലെ 10.30നായിരിക്കും ഇരുവരും വയനാട്ടിലെത്തുക. മാനന്തവാടി മേരി മാതാ കോളേജ് ഗ്രൗണ്ടില്‍ ഹെലികോപ്റ്റര്‍ ഇറങ്ങും. രാവിലെ 11 മണിക്ക് മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ നടക്കുന്ന പരിപാടിയില്‍ ഇരുവരും ഒരുമിച്ചായിരിക്കും പങ്കെടുക്കുക. ഉച്ചയ്ക്കു മൂന്നിന് അരീക്കോട് നടക്കുന്ന പൊതുയോഗത്തിലും രാഹുൽ പ്രസംഗിക്കും. പ്രിയങ്ക ഗാന്ധി 7 വരെ മണ്ഡലത്തിലുണ്ടാകും. മാനന്തവാടിയിലേയും മുക്കത്തേയും പൊതുപരിപാടിയില്‍ പങ്കെടുത്ത ശേഷം രാഹുല്‍ ഗാന്ധി ഇന്ന് മടങ്ങും.
തിരഞ്ഞെടുപ്പ് അടുത്തതോടെ പ്രചാരണ പരിപാടികള്‍ ശക്തമാക്കിയിരിക്കുകയാണ് സ്ഥാനാര്‍ത്ഥികള്‍. മണ്ഡലത്തിലെ ഗോത്രവര്‍ഗ ഊരുകള്‍ കേന്ദ്രീകരിച്ചുള്ള പ്രചാരണത്തിലാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യാ ഹരിദാസ്. നവംബര്‍ ഏഴിന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി നവ്യാ ഹരിദാസിന് പിന്തുണയറിയിച്ച് വയനാട്ടിലെത്തും. മുന്‍ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ നവ്യാ ഹരിദാസിനൊപ്പം പ്രചാരണത്തിനെത്തിയേക്കും. 16 സ്ഥാനാര്‍ത്ഥികളാണ് വയനാട് ലോക്‌സഭ മണ്ഡലത്തില്‍ മത്സരരംഗത്തുള്ളത്.
<BR>
TAGS : BY ELECTION | WAYANAD
SUMMARY : Rahul and Priyanka in Wayanad today
പട്‌ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ആർജെഡിയില്‍ പൊട്ടിത്തെറി. 25 സീറ്റുകള്‍ മാത്രം നേടി കനത്ത തിരിച്ചടി നേരിട്ടതിന്…
ബെംഗളൂരു: മലബാർ മുസ്ലിം അസോസിയേഷൻ ബൊമ്മനഹള്ളി ബ്രാഞ്ച് കമ്മിറ്റി പ്രവർത്തക സംഗമം എംഎംഎ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ടി.സി…
ബെംഗളൂരു: പ്രമുഖ സിനിമാ നിർമാതാവും റിയല്‍ എസ്റ്റേറ്റ് വ്യവസായിയുമായ അരവിന്ദ് വെങ്കടേഷ് റെഡ്ഡിയെ പോലീസ് അറസ്റ്റ് ചെയ്തു. നടിയും മോഡലുമായ…
കല്‍പറ്റ: വൈദ്യുതി പോസ്റ്റില്‍ നിന്ന് വീണ് കെഎസ്‌ഇബി ജീവനക്കാരൻ മരിച്ചു. കല്‍പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ ടൗണ്‍ഷിപ്പില്‍ വൈദ്യുതി ലൈൻ മാറ്റുന്നതിനിടെയാണ്…
കോഴിക്കോട്: കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറി എൻവി ബാബു രാജ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. കോർപ്പറേഷൻ സ്ഥാനാർഥി നിർണയത്തില്‍…
തലശ്ശേരി: പാലത്തായിയില്‍ നാലാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവും അദ്ധ്യാപകനുമായ കെ. പദ്മരാജന് മരണംവരെ ജീവപര്യന്തവും ഒരു…