LATEST NEWS

രാഹുല്‍ ഈശ്വറിന്റെ ലാപ്ടോപ് പിടിച്ചെടുത്തു

തിരുവനന്തപുരം: തെളിവെടുപ്പിനിടെ രാഹുല്‍ ഈശ്വറിന്റെ ലാപ്ടോപ് പിടിച്ചെടുത്തു. അറസ്റ്റിലാകും മുമ്പ് രാഹുല്‍ തന്നെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ലാപ്ടോപ് ഒളിപ്പിച്ചുവയ്ക്കുന്നതായി പറഞ്ഞിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ പരാതി നല്‍കിയ യുവതിയുടെ വ്യക്തിവിവരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പരസ്യപ്പെടുത്തിയതുമായി ബന്ധപ്പെട്ട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

‘രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ചതിലുള്ള ദേഷ്യത്തിലാണ് ഈ പരാതി. പുരുഷ കമ്മീഷന്റെ ആവശ്യം സത്യത്തില്‍ ഇപ്പോഴാണ്. പെണ്‍കുട്ടിയുടെ വ്യക്തിത്വം വെളിപ്പെടുത്തിയിട്ടില്ല. പെണ്‍കുട്ടിയുടെ ഫോട്ടോ ഞാന്‍ ഇട്ടിട്ടില്ല. പരാതിക്കാര്‍ കള്ളം പറയുകയാണ്.’ രാഹുല്‍ ഈശ്വര്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിന് അനുകൂലമായി വീഡിയോ ചെയ്യുന്നത് അവസാനിപ്പിക്കില്ല എന്നും തെളിവെടുപ്പിനിടെ രാഹുല്‍ ഈശ്വര്‍ മാധ്യമങ്ങളോട് പറഞ്ഞു.

SUMMARY: Rahul Easwar’s laptop seized

NEWS BUREAU

Recent Posts

രാഹുല്‍ മാങ്കൂട്ടത്തില്‍ മുങ്ങിയത് സിനിമ താരത്തിൻ്റെ കാറിലെന്ന് സംശയം

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട് നിന്ന് കടന്നത് ചുവന്ന പോളോ കാറിലാണെന്ന് സൂചന. രാഹുല്‍ കൂടുതല്‍ യാത്ര ചെയ്യാൻ…

1 hour ago

വഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷൻ നീട്ടിയേക്കില്ല; വിസമ്മതിച്ച്‌ സുപ്രീംകോടതി

ന്യൂഡല്‍ഹി: 2025 ലെ വഖഫ് (ഭേദഗതി) നിയമം പ്രകാരം വഖഫ് സ്വത്തുക്കള്‍ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി നീട്ടാൻ വിസമ്മതിച്ച്‌ സുപ്രീംകോടതി.…

2 hours ago

തെന്നിന്ത്യൻ നായിക സാമന്ത വിവാഹിതയായി; വരൻ രാജ് നിദിമോരു

കോയമ്പത്തൂർ: തെന്നിന്ത്യൻ സൂപ്പർതാരം സാമന്ത റൂത്ത് പ്രഭു വിവാഹിതയായി. സംവിധായകൻ കൂടിയായ രാജ് നിദിമോരുവാണ് വരൻ. വിവാഹ ചിത്രങ്ങള്‍ സമാന്ത…

3 hours ago

ക്ലിഫ് ഹൗസിനു നേരെ വീണ്ടും ബോംബ് ഭീഷണി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് വീണ്ടും ബോംബ് ഭീഷണി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഇ മെയിലിലാണ് ഭീഷണി…

3 hours ago

അതിജീവിതയെ അപമാനിച്ച സംഭവം; മുന്‍കൂര്‍ ജാമ്യം തേടി സന്ദീപ് വാര്യര്‍

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ച യുവതിയെ അപമാനിച്ചെന്ന കേസില്‍ മുൻകൂർ ജാമ്യം തേടി കെപിസിസി ജനറല്‍…

5 hours ago

മലയാളി വിദ്യാര്‍ഥിനി രാജസ്ഥാനിലെ ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍

കണ്ണൂർ: മലയാളി വിദ്യാർഥിനിയെ രാജസ്ഥാനിലെ ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂർ കാവിന്മൂല മിടാവിലോട് പാർവതി നിവാസില്‍ പൂജയാണ് (23)…

5 hours ago