ബെംഗളൂരു: കർണാടകയിലെ ബിജെപി നേതാവ് നൽകിയ മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ജാമ്യം. മുഖ്യധാരാ പത്രങ്ങളിൽ അപകീർത്തികരമായ പരസ്യം നൽകിയതിന്റെ പേരിലായിരുന്നു ബിജെപി നടപടി. കേസിൽ ബെംഗളൂരുവിലെ കോടതിയാണ് രാഹുല്‍ ഗാന്ധിക്ക് കേസില്‍ ജാമ്യം അനുവദിച്ചത്. കേസ് ജൂലൈ 30ന് കോടതി വീണ്ടും പരിഗണിക്കും എന്നാണ് കോടതി അറിയിച്ചത്.
ബിജെപി എംഎല്‍സിയും കര്‍ണാടക ജനറല്‍ സെക്രട്ടറിയുമായ കേശവ് പ്രസാദ് ആണ് പരാതിക്കാരന്‍. 2019-2023 ഭരണകാലത്ത് കർണാടക ബിജെപി സർക്കാർ വലിയ തോതിൽ അഴിമതി നടത്തിയെന്ന് കാട്ടി കഴിഞ്ഞ വർഷം നിയമസഭാ തിരരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് നൽകിയ പരസ്യത്തിൽ ആരോപിച്ചിരുന്നു. തുടർന്ന് ഇപ്പോഴത്തെ കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ, മുഖ്യമന്ത്രി സിദ്ധരാമയ്യ, രാഹുൽ ഗാന്ധി എന്നിവരുൾപ്പെടെയുള്ള നേതാക്കൾക്കെതിരെ തെറ്റായ പരസ്യം നൽകിയെന്ന് ആരോപിച്ച് കേശവ പ്രസാദ് പരാതി നൽകുകയായിരുന്നു. ഇതിലാണ് ഇപ്പോൾ നടപടി ഉണ്ടായിരിക്കുന്നത്. 2023 മേയ് 5നാണ് കേസിനാസ്പദമായ പരസ്യം പത്രങ്ങളിൽ വന്നത്. കേസിൽ പ്രതിചേർത്ത സിദ്ധരാമയ്യയ്ക്കും ഡി.കെ.ശിവകുമാറിനും ജൂൺ 1ന് കോടതി ജാമ്യം അനുവദിച്ചിരുന്നു.
കോടതിയില്‍ ഹാജരാകാന്‍ രാഹുല്‍ ഇന്ന് രാവിലെ ബെംഗളുരുവില്‍ എത്തിയിരുന്നു.
കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് രാഹുലിനെ ബെംഗളുരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വീകരിച്ചത്. കോടതി വളപ്പില്‍ പാര്‍ട്ടി പതാകകള്‍ കൊണ്ടുവരരുതെന്നും ബിജെപിക്കെതിരെ മുദ്രാവാക്യം വിളിക്കരുതെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.
<br>
TAGS : RAHUL GANDHI, DEFAMATION CASE, CONGRESS, BJP
KEYWORDS : Rahul Gandhi granted bail in defamation case filed by BJP
കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് കസ്റ്റംസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കസ്റ്റംസ് ഇൻസ്പെക്ടർ കെഎ അനീഷിനെതിരെയാണ് കൊച്ചി കസ്റ്റംസ്…
ബെംഗളൂരു: കൊലപ്പെടുത്തിയ നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി. തുമകുരു ചിമ്പഗനഹള്ളി കൊറട്ടഗെരെയ്ക്കും കോലാലയ്ക്കും ഇടയിൽ നിന്നാണ്…
കാസറഗോഡ്: ദാതർ തിരുനൽവേലി എക്‌സ്പ്രസ് ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു. തിരുനൽവേലി സ്വദേശി സ്റ്റെല്ലയുടെ മകൾ സാറയാണ്…
ബെയ്ജിങ്: എസ്‌സിഒ (Shanghai Cooperation Organisation) ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. ഓഗസ്റ്റ് 31, സെപ്റ്റംബർ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തി. അഞ്ച്, ആറ് തീയതികളിലായി 59 സ്‌ക്വാഡുകൾ…
ബെംഗളൂരു: വോട്ടർ പട്ടിക ക്രമക്കേടിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബെംഗളൂരുവിൽ സംഘടിപ്പിച്ച ‘വോട്ട് അധികാർ…