Categories: KARNATAKATOP NEWS

മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച്ച നടത്തി രാഹുൽ ഗാന്ധി

ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയുമായും ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാറുമായും കൂടിക്കാഴ്‌ച നടത്തി കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രണ്ട് നേതാക്കളോടും ഒരുമിച്ച് നിന്ന് പ്രവർത്തിക്കാനും സംസ്ഥാന സർക്കാരിനെ ഏകോപിപ്പിച്ച് നയിക്കാനും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കർണാടകയിൽ ഉദ്ദേശിച്ച ഫലം ലഭിക്കാത്തതിന്റെ കാരണങ്ങൾ പരിശോധിക്കാനും രാഹുല്‍ ഗാന്ധി നേതാക്കളോട് ആവശ്യപ്പെട്ടു. സിദ്ധരാമയ്യ, ഡി.കെ. ശിവകുമാര്‍, പാർട്ടി ജനറൽ സെക്രട്ടറിമാരായ രൺദീപ് സുർജേവാല, കെ.സി. വേണുഗോപാല്‍ എന്നിവര്‍ ഡല്‍ഹിയില്‍ ഖാർഗെയുടെ വസതിയിലാണ് കൂടിക്കാഴ്‌ച നടത്തിയത്. ഇക്കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ കർണാടകയിലെ 28 സീറ്റില്‍ ഒമ്പത് ഇടത്ത് മാത്രമാണ് കോൺഗ്രസിന് വിജയിക്കാനായത്. ബിജെപി 17 സീറ്റുകളും നേടി. ജെഡിഎസ് പാര്‍ട്ടി രണ്ട് സീറ്റുകളും നേടി. പാർട്ടി നേതൃത്വത്തിന്‍റെ പ്രതീക്ഷയ്‌ക്കും താഴെയായിരുന്നു കര്‍ണാടകയിലെ പ്രകടനം.

2023-ൽ കർണാടകയിൽ മികച്ച വിജയത്തോടെയാണ് കോൺഗ്രസ് അധികാരത്തിലേറിയത്. 224 അംഗ നിയമസഭയിൽ 135 സീറ്റുകൾ നേടിയായിരുന്നു കോണ്‍ഗ്രസിന്‍റെ ജയം. ബിജെപി 66 സീറ്റിൽ ഒതുങ്ങിയപ്പോള്‍ ജെഡിഎസ് 19 സീറ്റുകൾ നേടിയിരുന്നു.

TAGS: SIDDARAMIAH | DK SHIVAKUMAR
SUMMARY: Rahul gandhi meets siddaramiah and dk shivakumar amid party issues

Savre Digital

Recent Posts

നന്ദി ഹിൽസിൽ പുതുവത്സര രാവിൽ സന്ദര്‍ശക വിലക്ക്

ബെംഗളൂരു: പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ നന്ദിഹിൽസിൽ പുതുവത്സര രാവിൽ സഞ്ചാരികൾക്ക് പ്രവേശനം വിലക്കി. പുതുവർഷത്തലേന്ന് ഉച്ചയ്ക്കു 2 മണി മുതൽ ജനുവരി…

30 minutes ago

ആറുവയസുകാരി ടൂറിസ്റ്റ് കേന്ദ്രത്തിലെ പുഴയില്‍ മുങ്ങിമരിച്ചു

കോഴിക്കോട്: ബാലുശേരിയില്‍ വിദ്യാർഥിനി പുഴയിൽ മുങ്ങിമരിച്ചു. ഫറോക്ക് ചുങ്കം വാഴപ്പുറ്റത്തറ സ്വദേശി കെ.ടി.അഹമ്മദിന്റെയും പി.കെ. നെസീമയുടെയും മകൾ അബ്റാറ (ആറ്)…

34 minutes ago

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു

ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു. 80 വയസായിരുന്നു. ദീർഘകാലമായി അസുഖബാധിതയായി ചികിത്സയിലായിരുന്നു. ​ചൊവ്വാഴ്ച രാവിലെ…

46 minutes ago

പുതുവത്സരാഘോഷം; ബെംഗളൂരുവില്‍ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ട തിരക്ക് പരിഗണിച്ച് ബെംഗളൂരുവില്‍ എം ജി റോഡ്‌ ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ നാളെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.…

1 hour ago

ക​ന്ന​ഡ ന​ടിയെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ കണ്ടെത്തി

ബെംഗളൂരു: കന്നഡ സീരിയൽ നടി സി.എം.നന്ദിനിയെ (26) ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. നന്ദിനി വാടകയ്ക്ക് താമസിക്കുന്ന കെങ്കേരിയിലെ വീട്ടിലാണ്…

2 hours ago

കോഗിലുവിലെ ഭൂ​മി ഒ​ഴി​പ്പി​ക്ക​ൽ; വീട് നഷ്ടപ്പെട്ടവര്‍ക്ക് ഫ്ലാറ്റ് നല്‍കും, ജനുവരി ഒന്നു മുതൽ കൈമാറും

ബെംഗളൂരു: യെലഹങ്ക കോഗിലുവിലെ ഭൂ​മി ഒ​ഴി​പ്പി​ക്ക​ലില്‍ വീടുകൾ നഷ്ടമായവരെ ഫ്ലാറ്റുകളിലേക്ക് പുനരധിവസിപ്പിക്കാൻ കർണാടക സർക്കാർ. രാജീവ് ഗാന്ധി ആവാസ് യോജന…

2 hours ago