ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി പ്രതിഷേധവുമായി തെരുവിലേക്ക്. നാളെ ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ രാഹുൽ നയിക്കുന്ന പ്രതിഷേധത്തിൽ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ എന്നിവർ പങ്കെടുക്കും.
തുടർന്ന് പ്രതിഷേധ റാലിയായി ശേഷാദ്രി റോഡിലെ തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫിസിലെത്തി ക്രമക്കേടിന്റെ തെളിവുകൾ സമർപ്പിക്കും. രാഹുൽ മാധ്യമങ്ങളുമായും സംസാരിക്കും.
മഹാദേവപുര മണ്ഡലത്തിൽ മാത്രം ഒരു ലക്ഷത്തിലധികം കള്ളവോട്ട് ചേർത്തെന്നാണ് രാഹുൽ ആരോപിക്കുന്നത്. വ്യാജവിലാസങ്ങളില്‍ വന്‍തോതില്‍ വോട്ടര്‍മാര്‍, ഒരേവിലാസത്തില്‍ നിരവധി വോട്ടര്‍മാര്‍, ഒരാള്‍ക്ക് മൂന്ന് സംസ്ഥാനത്ത് വരെ വോട്ട് എന്നിങ്ങനെയുള്ള ആരോപണങ്ങൾ തെളിയിക്കുന്ന രേഖകളും രാഹുൽ പുറത്തുവിട്ടിട്ടുണ്ട്.
SUMMARY: Rahul Gandhi to escalate fight against poll panel with protest in Bengaluru tomorrow.
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…
ബെംഗളൂരു: കെജിഎഫ് കേരളസമാജം ബിഇഎംഎൽ യുടെ നേതൃത്വത്തിൽ പുതിയതായി ആരംഭിച്ച മലയാളം മിഷൻ 'സൃഷ്ടി' കന്നഡ, മലയാളം ക്ലാസുകളുടെ ഉദ്ഘാടനം…