തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ നടന്നുകൊണ്ടിരിക്കെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രണ്ട് ഘട്ടങ്ങളിലായി കേരളം സന്ദര്‍ശിക്കും. ആദ്യഘട്ടത്തില്‍ ഇന്ന് രാഹുല്‍ സംസ്ഥാനത്തെത്തും. അടുത്ത ഘട്ടത്തില്‍ മാര്‍ച്ച് ആറ്, ഏഴ് തീയതികളിലായിരിക്കും സന്ദര്‍ശനം.
കര്‍ഷകരുമായി രാഹുല്‍ ആശയവിനിമയം നടത്തും. വയനാട്ടില്‍ കോണ്‍ഗ്രസ് നിര്‍മിക്കുന്ന ഭവനങ്ങളുടെ ശിലാസ്ഥാപനവും യുഡിഎഫിലെ കക്ഷിനേതാക്കളുമായുള്ള കൂടിക്കാഴ്ചയും ഈ ദിവസങ്ങളില്‍ നടക്കും. പ്രതിപക്ഷനേതാവ് വിഡി സതീശന്റെ പുതുയുഗയാത്രയുടെ സമാപനത്തിന് മാര്‍ച്ച് ആറിന് എത്തുന്ന അദ്ദേഹം കൊല്ലത്ത് ശിവഗിരിമഠം സംഘടിപ്പിക്കുന്ന പരിപാടിയിലും പങ്കെടുക്കും.
SUMMARY: Rahul Gandhi will arrive in Kerala today; Participate in various events















