LATEST NEWS

രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്ര; പര്യടനം ഇന്ന് അവസാനിക്കും

പറ്റ്ന: വോട്ടു കൊള്ളയ്ക്കും ബിഹാർ വോട്ടർ പട്ടിക പരിഷ്കരണത്തിനും എതിരെ രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രയുടെ പര്യടനം ഇന്ന് അവസാനിക്കും. പതിനാലാം ദിനമായ ഇന്ന് ബിഹാറിലെ സരൺ ജില്ലയിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്.

വോട്ടർ അധികാർ യാത്രയില്‍ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്നലെ പങ്കുചേര്‍ന്നു. ബിഹാറിലെ വെസ്റ്റ് ചമ്പാരനിൽനിന്നാണ് സിദ്ധരാമയ്യ യാത്രക്കൊപ്പം ചേർന്നത്. 1991ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ, വഞ്ചന കാരണം തനിക്ക് തോൽക്കേണ്ടി വന്നുവെന്ന് യാത്രക്കിടെ നടന്ന പൊതുയോഗത്തിൽ അദ്ദേഹം പറഞ്ഞു.

ഓഗസ്റ്റ് 17ന് സസറാമിൽ നിന്ന് ആരംഭിച്ച യാത്രക്ക് വലിയ ജന പിന്തുണയാണ് ലഭിച്ചത്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ  തുടങ്ങി ഇന്ത്യാ സഖ്യത്തിലെ മുതിർന്ന നേതാക്കൾ അടക്കം യാത്രയിൽ അണിനിരന്നിരുന്നു. നാളെ ഒരു ദിവസത്തെ ഇടവേളക്കുശേഷം. സെപ്റ്റംബർ ഒന്നിന് പട്നയിൽ വോട്ട് കൊള്ളക്കെതിരെ മഹാറാലി സംഘടിപ്പിക്കും. ഇന്ത്യ സഖ്യത്തിലെ നേതാക്കൾ റാലിയിൽ പങ്കെടുക്കും.
SUMMARY: Rahul Gandhi’s Voter Adhikar Yatra will end today

NEWS DESK

Recent Posts

നെഹ്‌റു ട്രോഫി വള്ളംകളി: വീയപുരം ജലരാജാവ്

ആലപ്പുഴ: 71ാമത് നെഹ്റു ട്രോഫി വള്ളംകളിയില്‍ വീയപുരം ജലരാജാവ്. പിബിസിയുടെ പള്ളാത്തുരുത്തിയെയും നിരണം ചുണ്ടനെയും നടുഭാഗം ചുണ്ടനെയും പിന്തള്ളിയാണ് വീയപുരം…

35 minutes ago

ഷീല സണ്ണിയെ വ്യാജ ലഹരിക്കേസില്‍ കുടുക്കിയ സംഭവം; കുറ്റപത്രം സമര്‍പ്പിച്ചു

തൃശ്ശൂർ: ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസില്‍ കുടുക്കിയ സംഭവത്തില്‍ കുറ്റപത്രം സമർപ്പിച്ച്‌ പോലീസ്.…

1 hour ago

കേരള ആര്‍ടിസിയുടെ പുതിയ ബസിന് സ്വീകരണം നല്‍കി

ബെംഗളൂരു: ബെംഗളൂരുവില്‍ നിന്ന് പുതിയതായി ആരംഭിച്ച കേരള ആര്‍ടിസിയുടെ കൊട്ടാരക്കര സ്ലീപ്പർ ബസിന് മലയാളി അസോസിയേഷനുകളുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.…

2 hours ago

രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ഓഫീസിലേക്ക് ബിജെപി മാര്‍ച്ച്‌; പോലീസ് ജലപീരങ്കി പ്രയോഗിച്ചു

പാലക്കാട്‌: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഓഫിസിലേക്ക് ബിജെപി മാര്‍ച്ച്‌. രാഹുലിന്റെ രാജി ആവശ്യപ്പെട്ടാണ് ബിജെപി മാര്‍ച്ച്‌ നടത്തിയത്. പോലീസ് ജലപീരങ്കി പ്രയോഗിച്ചു.…

2 hours ago

നാളെ റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കും

തിരുവനന്തപുരം: കേരളത്തിൽ ആഗസ്റ്റ് 31 ഞായറാഴ്ച റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കും. അന്നേ ദിവസത്തോടെ ആഗസ്റ്റ് മാസത്തെ റേഷന്‍ വിതരണവും…

3 hours ago

മനുഷ്യന്റെ ഓർമ്മകളിലേക്ക് വെളിച്ചം വീശുന്ന നാടോടിക്കഥ പോലെ ‘പെരുമാനി’; സംവിധായകൻ മജുവുമായി ഒരു സംഭാഷണം

സിനിമയുടെ വിജയം അതിന്റെ കലാമൂല്യത്തെ മാത്രം ആശ്രയിച്ചല്ല ഇരിക്കുന്നത് എന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്. ചില സിനിമകൾക്ക് വലിയ കലാമൂല്യം…

3 hours ago