LATEST NEWS

രാ​ഹു​ലി​ന് വീ​ണ്ടും കു​രു​ക്ക്; കെ​പി​സി​സി​ക്ക് ല​ഭി​ച്ച പ​രാ​തി ഡി​ജി​പി​ക്ക് കൈ​മാ​റി

തിരുവനന്തപുരം: കോൺ​ഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ബലാത്സം​ഗ പരാതി ഉയർന്നതോടെ കെപിസിസി നേതൃത്വം പരാതി പോലീസ് മേധാവിക്ക് കൈമാറി. ഹോംസ്റ്റേയിൽ കൊണ്ടുപോയി രാഹുൽ ക്രൂര പീഡനത്തിനിരയാക്കിയെന്നാണ് ബെംഗ​ളൂ​രു സ്വദേശിയായ ഇരുപത്തിമൂന്നുകാരി കെ​പി​സി​സി​ക്ക് ന​ൽ​കി​യ പ​രാ​തി.

രാ​ഹു​ൽ ഗാ​ന്ധി, പ്രി​യ​ങ്കാ ഗാ​ന്ധി ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ​ക്കും യു​വ​തി പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. വി​വാ​ഹ വാ​ഗ്‌​ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. കേ​ര​ള​ത്തി​ലെ​ത്തി​യ സ​മ​യ​ത്ത് പ​ത്ത​നം​തി​ട്ട​യി​ലെ ഹോ​ട്ട​ലി​ൽ എ​ത്തി​ച്ച് പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. പീ​ഡ​ന​ത്തി​ന് ശേ​ഷം രാഹുൽ വി​വാ​ഹ വാ​ഗ്‌​ദാ​ന​ത്തി​ൽ നി​ന്നും പി​ന്മാ​റി​യെ​ന്നും യു​വ​തി ആ​രോ​പി​ക്കു​ന്നു.

ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്നി​നാ​ണ് യു​വ​തി ഇ​മെ​യി​ൽ മു​ഖേ​ന പ​രാ​തി അ​യ​ച്ച​ത്. 2023ൽ ​സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ​യാ​ണ് രാ​ഹു​ലു​മാ​യി പ​രി​ച​യ​പ്പെ​ട്ട​തെ​ന്നു യു​വ​തി പ​റ​യു​ന്നു. സൈബർ ആക്രമണം ഭയന്നാണ് പോലീസിൽ പരാതിപ്പെടാത്തത്. തന്നെപ്പോലെ ഒരുപാട് പെൺകുട്ടികളെ രാഹുൽ ആക്രമിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ടാണ് കോൺ​ഗ്രസ് നേതൃത്വത്തിന് പരാതി നൽകുന്നത്. ഉചിതമായ നടപടി എടുക്കണമെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.
SUMMARY: Rahul in trouble again; Complaint received by KPCC handed over to DGP

NEWS DESK

Recent Posts

യുഡിഎഫ് കർണാടക ഭാരവാഹികള്‍

ബെംഗളൂരു: യുഡിഎഫ് കർണാടകയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ചെയർമാന്‍: അഡ്വ. സത്യൻ പുത്തൂർ ജനറല്‍ കൺവീനർ: നാസർ നീലസാന്ദ്ര, ഓർഗനൈസിങ്…

53 minutes ago

കമ്പിളി പുതപ്പ് വിതരണം

ബെംഗളൂരു: നഗരത്തിൽ ക്രമാതീതമായി തണുപ്പ് വർധിച്ചു വരുന്ന സാഹചര്യത്തിൽ ആശുപത്രികളിൽ കമ്പിളി പുതപ്പുകൾ വിതരണം ചെയ്ത് മലബാർ മുസ്ലിം അസോസിയേഷൻ…

1 hour ago

കെഎസ്‌ആര്‍ടിസി ബസില്‍ നഗ്നതാ പ്രദര്‍ശനം

കൊല്ലം: കരുനാഗപ്പള്ളിയില്‍ കെഎസ്‌ആർടിസി ബസില്‍ നഗ്നതാ പ്രദർശനം നടത്തി മധ്യവയസ്കൻ. സ്കൂള്‍ കുട്ടികളും സ്ത്രീകളും ഉണ്ടായിരുന്ന ബസിലാണ് നഗ്നതാ പ്രദർശനം.…

1 hour ago

മുൻകൂര്‍ ജാമ്യ ഹര്‍ജി അടച്ചിട്ട കോടതി മുറിയില്‍ പരിഗണിക്കണം; പുതിയ ഹര്‍ജിയുമായി രാഹുല്‍

പാലക്കാട്: ലൈംഗിക പീഡനക്കേസില്‍ അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കണമെന്ന ആവശ്യവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ഇതിനിടെ മുന്‍കൂര്‍ ജാമ്യാപേക്ഷ അടച്ചിട്ട…

2 hours ago

തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ദിവസങ്ങളില്‍ അതത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പൊതു അവധി

തിരുവനന്തപുരം: തദ്ദേശ വോട്ടെടുപ്പ് ദിവസങ്ങളില്‍ പൊതുഅവധി പ്രഖ്യാപിച്ച്‌ പൊതുഭരണ വകുപ്പ്. തദ്ദേശ വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ 9,11 തീയതികളില്‍ അതത്…

2 hours ago

വര്‍ക്കല ബീച്ചില്‍ ഇറ്റാലിയൻ സ്വദേശിനിക്ക് തെരുവുനായയുടെ കടിയേറ്റു

തിരുവനന്തപുരം: വര്‍ക്കല ബീച്ചില്‍ ഇറ്റാലിയന്‍ സ്വദേശിനിയെ തെരുവുനായ കടിച്ചു. ഇറ്റാലിയന്‍ സ്വദേശിയായ ഫ്‌ലാബിയക്കാണ് തെരുവുനായയുടെ കടിയേറ്റത്. തീരത്ത് വിശ്രമിക്കുന്നതിനിടയിലാണ് തെരുവുനായ…

3 hours ago