LATEST NEWS

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി; ബലാത്സംഗ പരാതിയിൽ പോലീസ് നീക്കം അതീവരഹസ്യമായി

തിരുവനന്തപുരം: മൂന്നാമത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റ് രേഖപ്പെടുത്തി. പാലക്കാട്ടെ കെപിഎം ഹോട്ടലില്‍ നിന്നും കസ്റ്റഡിയിലെടുത്ത രാഹുലിനെ എആര്‍ ക്യാമ്പിലെത്തിച്ച് എസ്‌ഐടി മേധാവി ജി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തുവരികയാണ്. രാവിലെ 10 മണിയോടെ മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കും. പ​രാ​തി​ക്കാ​രി​യു​ടെ മൊ​ഴി അ​ന്വേ​ഷ​ണ​സം​ഘം രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് എം​എ​ൽ​എ​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. രാ​ഹു​ലി​ന്‍റെ അ​ഭി​ഭാ​ഷ​ക​നെ അ​റ​സ്റ്റ് ന​ട​പ​ടി​യെ കു​റി​ച്ച് വി​വ​രം ധ​രി​പ്പി​ച്ചി​ട്ടു​ണ്ട്.

പഴുതടച്ച നീക്കത്തിലൂടെ സ്റ്റാഫ് അംഗങ്ങൾ മുറിയിൽ ഇല്ലാത്തപ്പോഴാണ് പോലീസ് ഹോട്ടലിൽ കയറി രാഹുലിനെ കസ്റ്റഡിയിൽ എടുത്തത്. യൂണിഫോമിലെത്തിയ പോലീസ് വനിത പോലീസ് അടക്കമുള്ള എട്ടംഗ സംഘം എംഎൽഎയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇന്നലെ ഉച്ച മുതല്‍ രാഹുല്‍ പോലീസ് നിരീക്ഷണത്തിലായിരുന്നു. പാലക്കാട് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം പാലക്കാട് നിന്ന് പോലീസ് സംഘമെത്തിയാണ് ഇന്ന് അര്‍ധരാത്രി 12.30 ഓടെ കസ്റ്റഡിയിലെടുത്തത്. ആദ്യം മുറിയില്‍ നിന്ന് പുറത്തിറങ്ങാന്‍ തയ്യാറാകാതിരുന്ന രാഹുല്‍ അഭിഭാഷകനെ കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇത് അനുവദിച്ചുകൊടുക്കാതെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. രാഹുലിന്റെ മൊബൈല്‍ ഫോണുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇവ തിരുവനന്തപുരത്തെ ഫോറന്‍സിക് സയന്റിഫിക് ലാബിലേക്ക് അയച്ച് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. അഞ്ച് ദിവസം മുന്‍പാണ് യുവതിയുടെ പരാതി ജി പൂങ്കുഴലിക്ക് ലഭിക്കുന്നത്. പരാതി വിശദമായി പരിശോധിച്ചശേഷം കസ്റ്റഡിയിലേക്ക് നീങ്ങുകയായിരുന്നു.

ആദ്യകൂടിക്കാഴ്ചയില്‍ തന്നെ രാഹുല്‍ അതിക്രൂരമായി ബലാത്സംഗം ചെയ്തുവെന്ന് യുവതി എസ്‌ഐടിക്ക് മുന്നില്‍ മൊഴി നല്‍കിയിട്ടുണ്ട്. യുവതിയുടെ വിവാഹബന്ധത്തില്‍ പ്രശ്‌നം നേരിട്ടപ്പോഴാണ് രാഹുലുമായി പരിചയപ്പെടുന്നത്. പ്രണയത്തിലായതോടെ രാഹുല്‍ വിവാഹബന്ധം വേര്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടു. വിവാഹം കഴിക്കാമെന്നും കുഞ്ഞ് വേണമെന്നും ആവശ്യപ്പെട്ടു. ഒ​രു കു​ഞ്ഞു​ണ്ടാ​യാ​ൽ വീ​ട്ടി​ൽ വി​വാ​ഹം വ​ള​രെ വേ​ഗം സ​മ്മ​തി​ക്കു​മെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു. നേ​രി​ൽ കാ​ണാ​ൻ രാ​ഹു​ൽ ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ചു.

റെ​സ്റ്റോ​റ​ന്‍റി​ൽ കാ​ണാ​മെ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ​തി​നാ​ൽ പൊ​തു​വി​ട​ത്തി​ൽ കാ​ണാ​നാ​കി​ല്ലെ​ന്ന് പ​റ​ഞ്ഞു. ഒ​രു ഹോ​ട്ട​ലി​ന്‍റെ പേ​ര് നി​ർ​ദേ​ശി​ച്ച് അ​വി​ടെ റൂം ​ബു​ക്ക് ചെ​യ്യാ​ൻ പ​റ​ഞ്ഞ​താ​യും മൊ​ഴി​യി​ൽ പ​റ​യു​ന്നു.

റൂ​മി​ൽ എ​ത്തി​യ​തോടെ ഒ​രു വാ​ക്ക് പോ​ലും പ​റ​യു​ന്ന​തി​ന് മു​ൻപ് ത​ന്നെ ക​ട​ന്നാ​ക്ര​മി​ച്ചു​വെ​ന്നും നേ​രി​ട്ട​ത് ക്രൂ​ര​മാ​യ ലൈം​ഗി​ക ആ​ക്ര​മ​ണം ആ​ണെ​ന്നും പ​രാ​തി​ക്കാ​രി അന്വേഷണസംഘത്തിന് മൊ​ഴി ന​ൽ​കി. ത​ന്നെ മു​ഖ​ത്ത് അ​ടി​ക്കു​ക​യും തു​പ്പു​ക​യും ദേ​ഹ​ത്ത് പ​ല​യി​ട​ത്തും മു​റി​വു​ണ്ടാ​ക്കു​ക​യും ചെ​യ്തു. ഓ​വു​ലേ​ഷ​ൻ ഡേ​റ്റ് ആ​ണെ​ന്ന് പ​റ​ഞ്ഞി​ട്ടും കു​ഞ്ഞു​ണ്ടാ​ക​ട്ടെ എ​ന്ന് പ​റ​ഞ്ഞ് ലൈം​ഗി​ക ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ട്ടതായും യുവതിയുടെ മൊഴിയിൽ പറ‍യുന്നു.

ഗ​ർ​ഭി​ണി​യാ​യ വി​വ​രം അ​റി​യി​ച്ച​പ്പോ​ൾ രാ​ഹു​ലി​ൽ നി​ന്ന് അ​ധി​ക്ഷേ​പം നേ​രി​ട്ട​താ​യും ഇ​തി​ൽ മ​നം​നൊ​ന്താ​ണ് ഡി​എ​ൻ​എ പ​രി​ശോ​ധ​ന​യ്ക്കാ​യി പോ​യ​തെ​ന്നും യു​വ​തി ആ​രോ​പി​ക്കു​ന്നു. തു​ട​ർ​ന്ന് രാ​ഹു​ൽ‌ ഗ​ർ​ഭഛി​ദ്ര​ത്തി​ന് നി​ർ​ബ​ന്ധി​ച്ച​താ​യും പ​റ​യു​ന്നു.

ഗ​ർ​ഭം അ​ല​സി​യ​തോ​ടെ വി​വ​രം അ​റി​യി​ക്കാ​ൻ വി​ളി​ച്ച​പ്പോ​ൾ രാ​ഹു​ൽ ത​ന്നെ ഫോ​ണി​ൽ ബ്ലോ​ക്ക് ചെ​യ്തു​വെ​ന്നും ഇ-​മെ​യി​ലി​നും മ​റു​പ​ടി ന​ൽ​കി​യി​ല്ലെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. പാ​ല​ക്കാ​ട് ഉ​പ​തി​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് വീ​ണ്ടും അ​ടു​പ്പ​ത്തി​ന് ശ്ര​മി​ച്ച​താ​യും പ​രാ​തി​ക്കാ​രി അ​ന്വേ​ഷ​ണ​സം​ഘ​ത്തെ അ​റി​യി​ച്ചു.

വി​വാ​ഹം ചെ​യ്ത് ഒ​രു​മി​ച്ച് ജീ​വി​ക്കാ​മെ​ന്ന് അ​റി​യി​ച്ച് പാ​ല​ക്കാ​ട് ഫ്ലാ​റ്റ് വാ​ങ്ങി ന​ൽ​ക​ണ​മെ​ന്ന് രാ​ഹു​ൽ ആ​വ​ശ്യ​പ്പെ​ട്ട​താ​യും ഇ​തേ തു​ട​ർ​ന്ന് പ​രാ​തി​ക്കാ​രി​യ്ക്കൊ​പ്പം രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ സ്വകാര്യ കമ്പനിയെ സ​മീ​പി​ച്ചു​വെ​ന്നും യു​വ​തി ആ​രോ​പി​ക്കു​ന്നു.

ഇ​തു​കൂ​ടാ​തെ പ​ല​പ്പോ​ഴാ​യി രാ​ഹു​ൽ ത​ന്നി​ൽ നി​ന്നും സാ​മ്പ​ത്തി​ക സ​ഹാ​യം കൈ​പ്പ​റ്റി​യി​രു​ന്നു. വി​ല​കൂ​ടി​യ വാ​ച്ചു​ക​ളും വ​സ്ത്ര​ങ്ങ​ളും ചെ​രു​പ്പു​ക​ളും സൗ​ന്ദ​ര്യ വ​ർ​ധ​ക വ​സ്തു​ക്ക​ളും വാ​ങ്ങി ന​ൽ​കി​യെ​ന്നും പ​രാ​തി​ക്കാ​രി ആ​രോ​പി​ക്കു​ന്നു. പീഡനവിവരം പുറത്തുപറഞ്ഞാല്‍ സഹോദരിയുടെ വിവാഹം മുടക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും രാഹുലിനെതിരെ മൊഴിയുണ്ട്. പീഡനവിവരം യൂത്ത് കോണ്‍ഗ്രസ് നേതാവായ ഫെന്നി നൈനാനും അറിയാമായിരുന്നുവെന്നും യുവതി പറയുന്നു. അബോര്‍ഷന്‍ വിവരം പറയാന്‍ രാഹുലിനെ വിളിച്ചെങ്കിലും ബ്ലോക്ക് ചെയ്തതോടെ ഫെന്നി നൈനാനെ വിവരം അറിയിക്കുകയായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് വടകരയിലേക്ക് വരാന്‍ പലവട്ടം ആവശ്യപ്പെട്ടുവെന്നും പാലക്കാട് ഉപതെരഞ്ഞെടുപ്പിന് ശേഷം വീണ്ടും ബന്ധം സ്ഥാപിക്കാന്‍ ശ്രമിച്ചെന്നും മൊഴിയുണ്ട്.
SUMMARY: Rahul Mangkootatil’s arrest recorded; Police action in rape complaint kept top secret

 

NEWS DESK

Recent Posts

നിലനിർത്താൻ സിപിഎം, തിരിച്ചുപിടിക്കാൻ കോൺഗ്രസ്, ബിജെപിക്ക് നിർണായകം; വിഴിഞ്ഞം നാളെ പോളിംഗ് ബൂത്തിലേക്ക്

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ തിര‍ഞ്ഞെടുപ്പ് മാറ്റിവച്ച വിഴിഞ്ഞം വാർഡിൽ നാളെ പോളിംഗ്. സിറ്റിംഗ് വാർഡ് നിലനിർത്താൻ സിപിഎമ്മും വാർഡ് തിരിച്ചുപിടിക്കാൻ…

1 hour ago

ജാമ്യമില്ല; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിൽ, റിമാന്‍ഡ് 14 ദിവസത്തേക്ക്

പത്തനംതിട്ട: ബലാത്സംഗക്കേസിൽ അറസ്റ്റിലായി പത്തനംതിട്ട ജില്ലാ മജിസ്ട്രേറ്റ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ മാവേലിക്കര സ്‍പെഷൽ…

2 hours ago

ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് വൈ​ദ്യു​തി പോ​സ്റ്റി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു

തിരുവനന്തപുരം : നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ബാലരാമപുരം- കാട്ടാക്കട റോഡില്‍ തേമ്പാമുട്ടം…

4 hours ago

രാഹുൽ മാങ്കൂട്ടത്തിലിനെ വെെദ്യ പരിശോധനയ്ക്ക് എത്തിച്ചു; പത്തനംതിട്ട ജനറൽ ആശുപത്രി വളപ്പില്‍ വൻ പ്രതിഷേധം

പത്തനംതിട്ട: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ യുവജന സംഘടനകളുടെ പ്രതിഷേധം. ചോദ്യം ചെയ്യലിനു ശേഷം രാഹുല്‍ മാങ്കൂട്ടത്തിലിനെ പത്തനംതിട്ട ജില്ലാ…

4 hours ago

സിറിയയിൽ യുഎസിന്റെ വൻ വ്യോമാക്രമണം, ഐഎസ് ഭീകരരെ വധിച്ചു

വാഷിങ്ടൺ: സിറിയയിൽ ഐ.എസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് കനത്ത വ്യോമാക്രമണം നടത്തി യു.എസും സഖ്യസേനയും. ആക്രമണ വിവരം യു.എസ് സെൻട്രൽ കമാൻഡ്…

6 hours ago

ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് എ​ഞ്ചി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി മ​രി​ച്ചു

കൊച്ചി: തൊ​ടു​പു​ഴ-​കോ​ലാ​നി ബൈ​പ്പാ​സി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ എ​ഞ്ചി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി മ​രി​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി അ​ഭി​ഷേ​ക് വി​നോ​ദ് ആ​ണ് മ​രി​ച്ച​ത്. ഞായറാഴ്ച പുലർച്ചെ…

7 hours ago