പാലക്കാട്: ബലാത്സംഗ കേസില്‍ ഒളിവില്‍ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പിടികൂടാനുള്ള നിർണായക നീക്കവുമായി പോലീസ്. രാഹുലിന്റെ പേഴ്സണൽ സ്റ്റാഫിനെയും ഡ്രൈവറെയും എസ്ഐടി കസ്റ്റഡിയിലെടുത്തു. രാഹുലിന്റെ പാലക്കാട്ടെ എംഎല്‍എ ഓഫീസിലെ രണ്ടു പേരാണ് കസ്റ്റഡിയിലായത്. രണ്ടുപേരെയും തിരുവനന്തപുരത്തേക്ക് കൊണ്ടുപോയതായാണ് സൂചന. ഇവരിൽ നിന്ന് ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ രാഹുലിനെ കണ്ടെത്താമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. ഉന്നത ഉദ്യോഗസ്ഥർ ഇവരെ ചോദ്യം ചെയ്തേക്കും.
അതേസമയം സെഷൻസ് കോടതി ജാമ്യ ഹർജി തള്ളിയതോടെ ഹൈക്കോടതിയെ സമീപിക്കാനാണ് രാഹുലിന്റെ നീക്കം. ഉത്തരവിന്റെ പകർപ്പ് കിട്ടിയാല്‍ തൊട്ടു പിന്നാലെ ഓൺലൈനായി മുൻകൂർ ജാമ്യാപേക്ഷ നൽകാനാണ് ആലോചന.
ഇതിനിടെ രാഹുലിന്റെ ഒരു ഫോൺ ഓണായി. ഈ ഫോണിന്റെ ലൊക്കേഷൻ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. ഏതു വിധേനെയും രാഹുലിനെ ഇന്നു തന്നെ പിടിക്കാനുള്ള പ്രയത്നത്തിലാണു പോലീസ്.
SUMMARY: Rahul Mangkootathil’s personal staff and driver in SIT custody
മുംബൈ: ബോംബ് ഭീഷണിയെ തുടർന്ന് ഷാർജയില്‍ നിന്ന് ഹൈദരാബാദിലേക്ക് പോയ ഇൻഡിഗോ വിമാനം വഴിതിരിച്ചുവിട്ടു. മുംബൈയിലേക്കാണ് വിമാനം വിഴിതിരിച്ചുവിട്ടത്. മദീനയില്‍…
ആലപ്പുഴ: ചെങ്കടലില്‍ ഹൂതി വിമതരുടെ ആക്രമണത്തില്‍ തകർന്ന ചരക്ക് കപ്പലില്‍ നിന്ന് രക്ഷപ്പെട്ട ശേഷം യെമനില്‍ തടവിലായിരുന്ന ആലപ്പുഴ കായംകുളം…
കൊച്ചി: ബലാല്‍സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. അശാസ്ത്രീയ ഗര്‍ഭഛിത്രം നടത്തിയതിന്റെ കൂടുതല്‍ തെളിവുകള്‍ പ്രോസിക്യൂഷന് കോടതിയില്‍…
കോട്ടയം: റെയില്‍വേ കാൻ്റീനില്‍ തീപിടുത്തം. അതിവേഗം തീയണച്ചതിനാല്‍ വൻ ദുരന്തം ഒഴിവായി. പാചകത്തിനിടെ ചട്ടിയിലെ എണ്ണയില്‍ നിന്നും തീ ആളിപ്പടർന്നതാണ്…
തിരുവനന്തപുരം: ലൈംഗിക പീഡനക്കേസില്‍ കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കോണ്‍ഗ്രസ് പുറത്താക്കി. എ ഐസിസിയുടെ അനുമതി…
കാസറഗോഡ്: കാസറഗോഡ് ജനറല്‍ ആശുപത്രിയില്‍ ക്രിമിനല്‍ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. ഡോക്ടർമാരുടെയും നഴ്സുമാരുടെയും ജോലി തടസപ്പെടുത്തി സംഘർഷം സൃഷ്ടിച്ചതിന് എട്ടുപേർക്കെതിരെ…