പത്തനംതിട്ട: വിവാദങ്ങൾക്കിടെ ശബരിമലയിൽ ദർശനം നടത്തി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. പുലർച്ചെ അഞ്ചിന് നട തുറന്നപ്പോൾ ദർശനം നടത്തുകയായിരുന്നു. പമ്പയിൽ നിന്ന് കെട്ട് നിറച്ചാണ് മല ചവിട്ടിയത്. കഴിഞ്ഞ ദിവസമാണ് രാഹുൽ ശബരിമലയിൽ എത്തിയത്. രാത്രി 10 മണിയോടെ പമ്പയിൽ എത്തി. വെെകിട്ട് നട അടച്ചതിനാൽ ഇന്ന് രാവിലെ ദർശനം നടത്തുകയായിരുന്നു. പുലർച്ചെ നട തുറന്നപ്പോഴുള്ള നിർമാല്യം തൊഴുത ശേഷം 7.30ന്റെ ഉഷപൂജയിലും രാഹുൽ പങ്കെടുത്തു.
സുഹൃത്തുക്കൾക്കൊപ്പമാണ് രാഹുൽ മല ചവിട്ടിയത്. ദർശനത്തിനും മറ്റ് വഴിപാടുകൾക്കും ശേഷം എംഎൽഎ ഉടൻ മലയിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ.
നിയമസഭാ സമ്മേളനം തുടങ്ങി ആദ്യ ദിവസം രാഹുൽ സഭയിലെത്തിയിരുന്നു. സഭയിലെത്തരുതെന്ന പ്രതിപക്ഷനേതാവിന്റെ നിർദേശം തള്ളിയാണ് എംഎൽഎ സഭയിലെത്തിയത്. എന്നാൽ ബുധനാഴ്ച രാഹുൽ സഭയിലെത്തിയില്ല. അടുപ്പിച്ചുള്ള ദിവസങ്ങളിൽ സഭയിൽ എത്തേണ്ടെന്ന കോൺഗ്രസ് നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് സഭയിൽ നിന്ന് വിട്ടുനിൽക്കുന്നതെന്നാണ് വിവരം.
SUMMARY: Rahul Mangoottaththil visits Sabarimala amid controversies
മോങ്ടണ്‍: കാനഡയിലെ പ്രിൻസ് എഡ്വേർഡ് ഐലൻഡില്‍ ജോലി ചെയ്തിരുന്ന മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തൊടുപുഴ ഒളമറ്റം അഞ്ജനവേലില്‍…
ഡല്‍ഹി: ഉന്നാവോ ബലാത്സംഗ കേസില്‍ മുൻ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സേംഗറിന് തിരിച്ചടി. ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ച…
കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ പി വി അൻവറിന് ഇ ഡി നോട്ടീസ് അയച്ചു. 2016 മുതല്‍ 2021…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. ഇന്ന് പവന് ഒറ്റയടിക്ക് 520 രൂപയാണ് കുറഞ്ഞത്. ഒരു ലക്ഷം കടന്ന് റെക്കോര്‍ഡുകള്‍…
തിരുവനന്തപുരം: വട്ടിയൂർക്കാവ് എംഎല്‍എ വി.കെ പ്രശാന്തിനോട് ഓഫീസ് ഒഴിയാൻ ആവശ്യപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് കെ.എസ് ശബരിനാഥൻ. എംഎല്‍എ ഹോസ്റ്റലില്‍ സൗകര്യങ്ങളുള്ള…
ഡൽഹി: തിങ്കളാഴ്ച രാവിലെ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മൂടല്‍ മഞ്ഞ് കാരണം സീറോ വിസിബിലിറ്റി രേഖപ്പെടുത്തിയതോടെ 200 ഓളം…