കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രസംഗം ഫേയ്സ്ബുക്കില്‍ പങ്കുവച്ച സംഭവത്തില്‍ കണ്ണൂരില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം. കണ്ണൂര്‍ തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെ സീനിയർ സിവില്‍ പോലീസ് ഓഫീസർ പ്രിൻസിനെതിരെയാണ് അന്വേഷണം നടത്തുന്നത്.
സംഭവം പോലീസിന്റെ രാഷ്ട്രീയ നിക്ഷ്പക്ഷതയ്ക്ക് കളങ്കം വരുത്തിയെന്നാണ് ജില്ലാ പോലീസ് മേധാവി കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോർട്ട് നല്കാൻ ചെറുപുഴ സർക്കിള്‍ ഇൻസ്പെക്ടർക്ക് ജില്ലാ പോലീസ് മേധാവി നിര്‍ദേശം നല്കി.
ഒരാഴ്ചക്കക്കം കുറ്റാരോപണ മെമ്മോ നല്‍കണമെന്നും ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവില്‍ പറയുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രസംഗം പോലീസ് ഉദ്യോഗസ്ഥൻ തന്റേ ഫേസ്ബുക്ക് പേജില്‍ പങ്കുവക്കുകയായിരുന്നു.
TAGS : RAHUL MANKUTTATHIL | POLICE | FACEBOOK
SUMMARY : Investigation against the police officer who shared Rahul Mangkoothil’s speech on Facebook
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…