കൊച്ചി: യൂത്ത് കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷനും എം.എല്‍.എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പുതിയ വെളിപ്പെടുത്തലുമായി കെ.പി.സി.സി. സംസ്‌കാര സാഹിതി ജനറല്‍ സെക്രട്ടറിയും പ്രസാധകയുമായ എം.എ. ഷഹനാസ്. രാഹുൽ തന്നോട് മോശമായി പെരുമാറിയ കാര്യം അന്ന് ഷാഫിയെ അറിയിച്ചിരുന്നു. കർഷക സമരത്ത് ഡൽഹിയിൽ പോയി തിരിച്ചുവന്നപ്പോഴാണ് രാഹുൽ മോശം സന്ദേശം അയച്ചത്. ‘ഡൽഹിയിൽ നമുക്ക് ഒരുമിച്ച് പോകാമായിരുന്നല്ലോ’ എന്നാണ് പറഞ്ഞത്. അക്കാര്യം ഉൾപ്പെടെ ഷാഫിയെ അറിയിച്ചിരുന്നുവെന്നും ഷഹനാസ് മാധ്യമങ്ങളോട് പറഞ്ഞു. സ്ത്രീകളോട് മോശമായി പെരുമാറുന്ന രാഹുലിനെ അധ്യക്ഷനാക്കരുതെന്ന് ഷാഫിയോട് ആവശ്യപ്പെട്ടിരുന്നു. “ഇല്ലെന്ന് ഷാഫി പറമ്പിൽ പറയട്ടെയെന്ന്” എം എ ഷഹനാസ് പറഞ്ഞു.
ഷാഫി പ്രസിഡന്റായി ഇരിക്കുമ്പോൾ സ്ത്രീകൾക്ക് പ്രവർത്തിക്കാൻ അനുമതി ഇല്ലായിരുന്നു. രാഹുലിനെതിരെ പല പരാതികളും ഷാഫിക്ക് ലഭിച്ചിരുന്നു. പുരുഷാധിപത്യം എല്ലായിടത്തുമുണ്ട്. രാഹുൽ മാങ്കൂട്ടത്തിന്റെ ഗാർഡിയനാണ് ഷാഫി പറമ്പിൽ എന്നുമാണ് എം എ ഷഹനാസ് പ്രതികരിച്ചത്.
രാഹുല്‍ മാങ്കൂട്ടത്തിലിൽനിന്ന് ദുരനുഭവംനേരിട്ട ഒരുപാട് പേരുണ്ട്. അവർകൂടി തുറന്നുപറയുന്ന സാഹചര്യമുണ്ടാകാനാണ് താൻ പ്രതികരിക്കുന്നതെന്നും ഷഹനാസ് പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തെ യൂത്ത് കോൺഗ്രസ് അധ്യക്ഷനാക്കിയത് ഷാഫി പറമ്പിന്റെ നിർബന്ധപ്രകാരമാണെന്നും അവർ കൂട്ടിച്ചേർത്തു. ഉമ്മൻചാണ്ടി നിർദേശിച്ചത് ജെ.എസ് അഖിലിനെയായിരുന്നു. ഉമ്മൻചാണ്ടിയുടെ നിർദേശം തള്ളിയാണ് ഷാഫിയുടെ തീരുമാനം നടപ്പിലാക്കിയത്. യൂത്ത് കോൺഗ്രസ്സ് തെരഞ്ഞെടുപ്പിൽ വ്യാജ മെമ്പർഷിപ്പ് ചേർത്താണ് രാഹുൽ മാങ്കൂട്ടം അധ്യക്ഷനായതെന്ന ആരോപണം ആദ്യം ഉയർന്നത് പാർട്ടിക്ക് ഉള്ളിൽ നിന്ന് തന്നെയാണെന്നും അവർ കൂട്ടിച്ചേർത്തു.
SUMMARY: Rahul sent a bad message to Mangkoota, complaint was unsuccessful; Congress worker MA Shahnaz also made the revelation
ബെംഗളൂരു: പുതുവത്സരാഘോഷങ്ങൾക്ക് മുന്നോടിയായി ബെംഗളൂരുവിലെ വിവിധ ഭാഗങ്ങളിൽ ക്രൈം ബ്രാഞ്ച് നാർക്കോട്ടിക് വിഭാഗം നടത്തിയ പരിശോധനയിൽ 28.75 കോടി രൂപ…
കൊച്ചി: കൊച്ചിൻ ഷിപ്‍യാർഡിൽ നാവികസേനാ കപ്പലിന്‍റെ അറ്റകുറ്റപ്പണിക്കിടെ കരാർ തൊഴിലാളിയായ ഡൈവർ മുങ്ങിമരിച്ചു. മലപ്പുറം പുതുക്കോട് പെരിങ്ങാവ് രാരപ്പൻതൊടി വീട്ടില്‍…
തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കുരുക്ക് മുറുകുന്നു. രാഹുലിനെതിരായ രണ്ടാമത്തെ പരാതിയിൽ ബലാത്സംഗ കുറ്റം ചുമത്തി ക്രൈംബ്രാഞ്ച് കേസെടുത്തു.…
ന്യൂഡല്‍ഹി: സഞ്ചാർ സാഥി ആപ്പ് നിബന്ധനയിൽ യു ടേണ്‍ എടുത്ത് കേന്ദ്ര സർക്കാര്‍. ആപ്പ് നിർബന്ധിതമായി പ്രീ ഇൻസ്റ്റാൾ ചെയ്യേണ്ടതില്ലെന്ന്…
ബെംഗളൂരു: മലബാർ മുസ്ലിം അസോസിയേഷൻ സമൂഹത്തിലെ നിർധനരും നിരാലമ്പരുമായ ഭവനരഹിതർക്ക് നിർമ്മിച്ചു നൽകി വരുന്ന എംഎംഎ ചാരിറ്റി ഹോം പദ്ധതിയുടെ…
ന്യൂഡല്‍ഹി: പിഎം ശ്രീയില്‍ ഒപ്പിടാന്‍ മധ്യസ്ഥം വഹിച്ചെന്ന കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ പ്രസ്താവന തള്ളി ജോണ്‍ ബ്രിട്ടാസ് എം പി.…