LATEST NEWS

അനാശാസ്യ കേന്ദ്രത്തിലെ റെയ്ഡ്; എറണാകുളത്ത് യുവാവ് പെണ്‍കുട്ടികളെ എത്തിച്ചിരുന്നത് പ്രണയം നടിച്ച്‌ ലഹരി നല്‍കി

കൊച്ചി: എറണാകുളം സൗത്തില്‍ നടത്തിവരികയായിരുന്ന അനാശാസ്യ കേന്ദ്രത്തില്‍ പോലീസ് നടത്തിയ റെയ്‌ഡില്‍ ഉത്തരേന്ത്യക്കാരായ ആറ് പെണ്‍കുട്ടികള്‍ പിടിയിലായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രണയം നടിച്ച്‌ പെണ്‍കുട്ടികളെ വശത്താക്കിയ ശേഷം ലഹരി നല്‍കിയാണ് മുഖ്യപ്രതി അക്ബർ അലി ഇവരെ അനാശാസ്യ കേന്ദ്രത്തിലെത്തിച്ചിരുന്നതെന്ന് പോലീസ് പറയുന്നു.

പ്രണയം നടിച്ച്‌ പെണ്‍കുട്ടികളെ വശത്താക്കിയ ശേഷം ലഹരി നല്‍കിയാണ് അക്ബര്‍ അലി ഇവരെ അനാശാസ്യ കേന്ദ്രത്തിലെത്തിച്ചിരുന്നത്. നഗരത്തിലെ ചില വിദ്യാർഥിനികളും ഐടി പ്രൊഫഷണലുകളും റാക്കറ്റില്‍ കുടുങ്ങിയതായി വിവരമുണ്ട്. അനാശാസ്യ കേന്ദ്രത്തിന്റെ നടത്തിപ്പുകാരനായ മണ്ണാർക്കാട് സ്വദേശി അക്‌ബർ അലി അറസ്റ്റിലായിട്ടുണ്ട്. അനാശാസ്യ കേന്ദ്രത്തിലൂടെ പ്രതി സമ്പാദിച്ചത് ലക്ഷങ്ങളാണെന്നും പോലീസ് പറയുന്നു.

റാക്കറ്റില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളും ഉള്‍പ്പെട്ടതായി വിവരമുണ്ട്. കൂടുതല്‍ അന്വേഷണത്തിനുശേഷം പോക്‌സോ കേസടക്കം ചുമത്തിയേക്കും. രണ്ടിടങ്ങളിലായി നടത്തിയ റെയ്ഡില്‍ ഇടപാടുകാരനടക്കം നാലുപേരെയാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. എളമക്കര, കടവന്ത്ര പോലീസിന്റെ സംയുക്ത ഓപ്പറേഷനിലാണ് റാക്കറ്റ് കുടുങ്ങിയത്.

24 മണിക്കൂറും പ്രവർത്തിക്കുന്ന കടകളുടെ മറവിലായിരുന്നു റാക്കറ്റ് പ്രവർത്തിച്ചിരുന്നത്. ഇടപ്പള്ളിയില്‍ ഈവിധം അനാശാസ്യകേന്ദ്രം പ്രവർത്തിക്കുന്നുണ്ടെന്ന് എളമക്കര പോലീസിന് ലഭിച്ച വിവരമാണ് നിർണായകമായത്. പരിശോധനയില്‍ ഇടപ്പള്ളിയില്‍ നിന്ന് അക്‌ബർ അലിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ ഇവിടെ സ്ത്രീകള്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. വിശദമായി ചോദ്യംചെയ്‌തപ്പോഴാണ് സൗത്ത് റെയില്‍വേ സ്‌റ്റേഷന് സമീപം മറ്റൊരു ‘ബ്രാഞ്ച്” ഉണ്ടെന്ന് ഇയാള്‍ വെളിപ്പെടുത്തിയത്.

വൈകിട്ട് ഇവിടെ നടത്തിയ പരിശോധനയിലാണ് സ്ത്രീകളെ രക്ഷപ്പെടുത്തിയത്. രക്ഷപ്പെട്ട സ്ത്രീകളുടെ മൊഴിയുടെ അടിസ്ഥാനത്തിലാകും കേസ് എടുക്കുക. മലയാളിയായ സ്ത്രീകളും റാക്കറ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഓണ്‍ലൈൻ സൈറ്റുകളില്‍ നമ്ബർ നല്‍കിയായിരുന്നു പ്രവർത്തനം. അനധികൃത മസാജ് കേന്ദ്രങ്ങളുടെ മറവിലും അനാശാസ്യ കേന്ദ്രങ്ങള്‍ നഗരത്തില്‍ വ്യാപകമാണ്.

കൊച്ചിയില്‍ മാത്രം 100ലധികം കേന്ദ്രങ്ങളുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. ആകർഷകമായ പേരുകളും പരസ്യബോർഡുകളും വച്ചാണ് തട്ടിപ്പുകാർ ഉപഭോക്താക്കളെ ആകർഷിക്കുന്നത്. ഉത്തരേന്ത്യയില്‍ നിന്നും മറ്റും യുവതികളെ എത്തിച്ചാണ് പ്രവർത്തനം.

SUMMARY: Raid on immorality center; Young man in Ernakulam used to bring girls and drug them under the pretense of love

NEWS BUREAU

Recent Posts

വഖഫ് നിയമം; സമസ്ത വീണ്ടും സുപ്രീം കോടതിയില്‍

ഡല്‍ഹി: വഖഫ് നിയമഭേദഗതിയില്‍ സുപ്രീംകോടതിയുടെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമസ്ത സുപ്രീംകോടതിയില്‍ വീണ്ടും ഹർജി നല്‍കി. ഇടക്കാല സംരക്ഷണം നീട്ടുക,…

11 minutes ago

ലഹരി കിട്ടിയില്ല; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരന്റെ പരാക്രമം

കണ്ണൂർ: ലഹരിമരുന്ന് ലഭിക്കാത്തതിനെത്തുടർന്ന് കണ്ണൂർ സെൻട്രല്‍ ജയിലില്‍ തടവുകാരന്റെ പരാക്രമം. കാപ്പ തടവുകാരനായ ജിതിൻ ആണ് സ്വയം പരുക്കേല്‍പ്പിച്ചത്. ബ്ലേഡ്…

1 hour ago

ഓണാഘോഷത്തിന് പോകുന്നതിനിടെ വാഹനം ഇടിച്ചു; അധ്യാപികയ്ക്ക് ദാരുണാന്ത്യം

പാലക്കാട്‌: കോളേജിലെ ഓണാഘോഷത്തില്‍ പങ്കെടുക്കാൻ പോകുന്നതിനിടെ സ്‌കൂട്ടർ അപകടത്തില്‍പ്പെട്ട് അധ്യാപിക മരിച്ചു. കോയമ്പത്തൂർ സ്വകാര്യ കോളേജിലെ അധ്യാപികയായ പാലക്കാട് ചക്കാന്തറ…

1 hour ago

വോട്ടര്‍പട്ടിക പരിഷ്കരണം; പരാതികള്‍ സ്വീകരിക്കാൻ സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി

ഡല്‍ഹി: ബിഹാർ എസ്‌ഐആറില്‍ സെപ്റ്റംബർ ഒന്നിനുശേഷവും പരാതികള്‍ സ്വീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതിയുടെ നിർദ്ദേശം. സെപ്റ്റംബർ ഒന്നിനുശേഷവും പരാതികള്‍…

2 hours ago

ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടം; അന്വേഷണം ഇനി ക്രൈംബ്രാഞ്ചിന്

തിരുവനന്തപുരം: ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടവുമായി ബന്ധപ്പെട്ട അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് വിട്ടു. നിലവില്‍ കണ്ണൂരിലെ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.…

3 hours ago

പെണ്‍കുട്ടിയെ ആണ്‍സുഹൃത്തിന്റെ വാടകവീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

കോഴിക്കോട്: എരഞ്ഞിപ്പാലത്ത് 21കാരിയെ ആണ്‍സുഹൃത്തിന്റെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അത്തോളി തോരായി സ്വദേശിനിയായ ആയിഷ റഷയാണ് മരിച്ചത്. മൃതദേഹം…

3 hours ago