LATEST NEWS

റെയിൽപാത വൈദ്യുതീകരണം; മംഗളൂരു-യശ്വന്ത്പുര റൂട്ടിലെ പകല്‍ ട്രെയിനുകള്‍ ഡിസംബർ 16 വരെ റദ്ദാക്കി

 

ബെംഗളൂരു: മംഗളൂരു-ബെംഗളൂരു റെയില്‍പാതയിലെ സകലേഷ്പൂരിനും സുബ്രഹ്‌മണ്യ റോഡിനും ഇടയില്‍ നടക്കുന്ന വൈദ്യുതീകരണ പ്രവൃത്തികളുടെ ഭാഗമായി ഡിസംബര്‍ 16 വരെ പകല്‍ സമയത്ത് ഇരുവശങ്ങളിലേക്കും സര്‍വീസ് നടത്തുന്ന ട്രെയിനുകള്‍ റദ്ദാക്കിയതായി ദക്ഷിണ പശ്ചിമ റെയില്‍വേ അറിയിച്ചു.

ട്രെയിനുകളും റദ്ദാക്കിയ തീയതികളും

ട്രെയിന്‍ നമ്പര്‍ 16539 യശ്വന്ത്പുര -മംഗളൂരു ജംഗ്ഷന്‍ പ്രതിവാര ട്രെയിന്‍ ഡിസംബര്‍ 13 വരെയും, ട്രെയിന്‍ നമ്പര്‍ 16540 മംഗളൂരു ജംഗ്ഷന്‍-യശ്വന്ത്പുര പ്രതിവാര ട്രെയിന്‍ ഡിസംബര്‍ 14 വരെയും റദ്ദാക്കും. ട്രെയിന്‍ നമ്പര്‍ 16575 യശ്വന്ത്പുര-മംഗളൂരു ജംഗ്ഷന്‍ ത്രൈ-വീക്ക് ലി ഗോമതേശ്വര എക്‌സ്പ്രസ് ഡിസംബര്‍ 14 വരെയും, ട്രെയിന്‍ നമ്പര്‍ 16576 മംഗളൂരു ജംഗ്ഷന്‍-യശ്വന്ത്പുര ത്രൈ-വീക്ക് ലി ഗോമതേശ്വര എക്‌സ്പ്രസ് ഡിസംബര്‍ 15 വരെയും റദ്ദാക്കും.

ട്രെയിന്‍ നമ്പര്‍ 16515 യശ്വന്ത്പുര -കാര്‍വാര്‍ ത്രൈ-വീക്ക്ലി ട്രെയിന്‍ ഡിസംബര്‍ 15 വരെയും, ട്രെയിന്‍ നമ്പര്‍ 16516 കാര്‍വാര്‍-യശ്വന്ത്പുര ത്രൈ-വീക്ക് ലി ട്രെയിന്‍ ഡിസംബര്‍ 16 വരെയും റദ്ദാക്കും.
SUMMARY: Railway electrification; Day trains on Mangaluru-Yeswanthpura route cancelled till December 16

NEWS DESK

Recent Posts

പോലീസ്‌ ആസ്ഥാനത്ത് അതിക്രമിച്ച്‌ കയറി പിറന്നാള്‍ ആഘോഷം: യുവതിയടക്കം അഞ്ച് പേര്‍ക്കെതിരെ കേസ്

കണ്ണൂർ: സിറ്റി പോലീസ് ആസ്ഥാനത്ത് അതിക്രമിച്ചുകയറി പിറന്നാള്‍ ആഘോഷം നടത്തിയവർക്കെതിരെ കേസ്. കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെയാണ് കേസെടുത്തത്. പിറന്നാളാഘോഷത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍…

9 minutes ago

കേരള ആര്‍ടിസിയുടെ പുത്തൻ എസി സ്ലീപ്പർ ബസ് അപകടത്തിൽപ്പെട്ടു; സംഭവം ബെംഗളൂരുവിൽനിന്ന് നിന്ന് കൊണ്ടുവരുമ്പോൾ

ബെംഗളൂരു: കേരള ആര്‍ടിസിയുടെ പുതിയ എസി സ്ലീപ്പർ ബസ് അപകടത്തിൽ പെട്ടു. പ്രകാശിന്റെ ബെംഗളൂരു വർക്‌ഷോപ്പിൽ നിന്ന് കേരള ആര്‍ടിസിക്ക്…

55 minutes ago

മടിക്കേരിയില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ഓമ്‌നി വാനില്‍ ഇടിച്ച് അപകടം; നാല് പേര്‍ക്ക് ഗുരുതരപരുക്ക്

ബെംഗളൂരു: മടിക്കേരി തലത്ത്മാർനെ വളവിൽ സ്വകാര്യ ബസ് ബ്രേക്ക് തകരാറിലായതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് ഓമ്‌നി വാഹനത്തിൽ ഇടിച്ച് മറിഞ്ഞു…

2 hours ago

ഹൃദയത്തോടെ 100 കോടി ക്ലബ്ബിൽ ‘ഹൃദയപൂർവ്വം’! സന്തോഷം പങ്കിട്ട് മോഹൻലാൽ

കൊച്ചി: മോഹൻലാൽ നായകനായി എത്തിയ ‘ഹൃദയപൂർവ്വം’ നൂറുകോടി ക്ലബ്ബിൽ ഇടം നേടി. ചിത്രത്തിൻ്റെ ആഗോള തിയേറ്റർ കളക്ഷനും മറ്റ് ബിസിനസ്…

3 hours ago

സമസ്തയുടെ പോഷക സംഘടനയിൽ നിന്നും നാസർ ഫൈസി കൂടത്തായി രാജിവച്ചു

കോഴിക്കോട്: സമസ്തയുടെ പോഷക സംഘടനയായ ജംഇയ്യത്തുൽ ഖുതുബാ ഇന്നിൽ നിന്നും രാജിവച്ചതായി നാസർ ഫൈസി കൂടത്തായി. സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാ ഇൻ്റെ…

3 hours ago

പാലിയേക്കരയിൽ തൽക്കാലം ടോളില്ല; ഇടക്കാല ഉത്തരവ് നീട്ടി ഹൈക്കോടതി

കൊച്ചി: പാലിയേക്കരയിൽ ടോൾപിരിക്കുന്നത് തടഞ്ഞ ഉത്തരവ് വീണ്ടും നീട്ടി ഹൈക്കോടതി. ടോൾ പുനഃസ്ഥാപിക്കുന്നത് ഈ മാസം 30-ന് പരിഗണിക്കാമെന്ന് കോടതി…

4 hours ago