തിരുവനന്തപുരം: ഇന്ത്യന്‍ റെയില്‍വേയുടെ ഭാരത് ഗൗരവ് ട്രെയിനിനു കീഴിലുള്ള ടൂര്‍ ടൈംസ് ഓണം സ്പെഷ്യല്‍ എസി ടൂറിസ്റ്റ് ട്രെയിന്‍ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 28ന് ആരംഭിക്കുന്ന കോറമാണ്ടല്‍ തീരം വഴിയുള്ള 11 ദിവസം നീളുന്ന യാത്ര അരക്ക് വാലി, സുന്ദര്‍ബന്‍സ്, കൊല്‍ക്കൊത്ത, ഭുവനേശ്വര്‍, ബോറ ഗുഹകള്‍, വിശാഖപട്ടണം, കൊണാര്‍ക്ക് എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും.
ലോകത്തിലെ ഏറ്റവും വലിയ കണ്ടല്‍ക്കാടായ സുന്ദര്‍ബന്‍സിലാണ് രാത്രി താമസം ഒരുക്കുക. കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന ട്രെയിനിന് കോഴിക്കോട്, ഷൊര്‍ണൂര്‍, തൃശൂര്‍, എറണാകുളം, കോട്ടയം, കൊല്ലം എന്നിവിടങ്ങളില്‍ സ്റ്റോപ്പ് ഉണ്ടാകും.
അറിയിപ്പുകള്‍ക്കായി പി.എ സിസ്റ്റംസ് ഓണ്‍ബോര്‍ഡ്, കോച്ച് സെക്യൂരിറ്റി, ടൂര്‍ മാനേജര്‍, യാത്രാ ഇന്‍ഷ്വറന്‍സ്, ഹോട്ടലുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങളുടെ സന്ദര്‍ശനം, വാഹനസൗകര്യങ്ങള്‍, അണ്‍ലിമിറ്റഡ് ദക്ഷിണേന്ത്യന്‍ ഭക്ഷണം എന്നീ സൗകര്യങ്ങളും ഉണ്ടാകും.
കൂടാതെ യാത്രക്കാര്‍ക്ക് എല്‍.ടി.സി-എല്‍.എഫ്.സി സൗകര്യവും ലഭിക്കും. റെയില്‍വേയുടെ 33 ശതമാനം സബ്സിഡി നേടാനാകും.
ടിക്കറ്റ് നിരക്ക് ഇങ്ങനെ
സ്ലീപ്പര്‍ ക്ലാസ് പാക്കേജ് 26,700 രൂപ മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. തേര്‍ഡ് എ.സി ജനത 29,800 രൂപ, തേര്‍ഡ് എ.സി 36,700 രൂപ, സെക്കന്‍ഡ് എ.സി 44,600 രൂപ, ഫസ്റ്റ് എ.സി 50,400 രൂപ എന്നിങ്ങനെയാണ് നിരക്കുകള്‍.
www.tourtimes.in വഴി ബുക്കിംഗ് നടത്തുകയോ കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനുമായി 7305858585 എന്ന നമ്പറില്‍ വിളിക്കുകയോ ചെയ്യാം.
SUMMARY: Railways announces Onam special tourist trains
ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്ററിന് കീഴില്‍ നടന്ന നീലക്കുറിഞ്ഞി പരീക്ഷയിൽ 100 ശതമാനം വിജയം. ജൂണിൽനടന്ന പരീക്ഷയെഴുതിയ 13…
ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജത്തിന്റെ ഓണാഘോഷപരമ്പരയ്ക്ക് യെലഹങ്ക സോൺ സംഘടിപ്പിച്ച ഓണോത്സവത്തോടെ തുടക്കമായി. യെലഹങ്ക ന്യൂ ടൗണിലെ ഡോ. ബി.ആർ. അംബേദ്കർ…
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി ചുരം ആറാം വളവില്‍ വീണ്ടും കണ്ടെയ്നര്‍ ലോറി കുടുങ്ങി. രാത്രി ഒന്നരയ്ക്കാണ് ലോറി കുടുങ്ങിയത്. തുടര്‍ന്ന്…
ബെംഗളൂരു: വിദ്യാരണ്യ യുവക സംഘ സംഘടിപ്പിക്കുന്ന ബെംഗളൂരു ഗണേശ ഉത്സവത്തിന്റെ ഭാഗമായി ഗായകൻ വിജയ് യേശുദാസ് അവതരിപ്പിക്കുന്ന ഗാനസന്ധ്യ ഇന്ന്…
ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ വ്യത്യസ്ത ഇടങ്ങളിലായി ചൊവ്വാഴ്ച നടന്ന സ്ഫോടനത്തില്‍ 25 പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ബലൂചിസ്ഥാനിലും ഖൈബര്‍ പക്തൂണ്‍ഖ്വയിലുമായാണ് സ്ഫോടനങ്ങളുണ്ടായത്.…
ന്യൂഡല്‍ഹി: ഇന്ത്യയ്ക്കുള്ള ക്രൂഡ് ഓയിലിന് വില കുറച്ച് റഷ്യ. . ബാരലിന് നാല് ഡോളർ വരെ കുറച്ചു. ഈ മാസം…