തിരുവനന്തപുരം: പുതുവത്സരത്തിൽ മലയാളികൾക്ക് സമ്മാനവുമായി ഇന്ത്യൻ റെയിൽവേ. മലയാളികൾ കൂടുതലായി ആശ്രയിക്കുന്ന കൊല്ലം-ചെന്നെെ എക്‌സ്‌പ്രസിന്റെ യാത്ര സമയം ഒരു മണിക്കൂർ 25 മിനിട്ട് കുറച്ചു. രാവിലെ 7.30ന് താംബരത്ത് എത്തിയിരുന്ന ട്രെയിൻ ഇനി മുതൽ രാവിലെ 6.05ന് എത്തും. ഇതോടെ സംസ്ഥാനത്തെ തെക്കൻ ജില്ലകളിൽ നിന്ന് ചെന്നെെയിലേക്ക് ഏറ്റവും വേഗത്തിലെത്തുന്ന ട്രെയിനായി കൊല്ലം – ചെന്നെെ എക്സ്‌പ്രസ് മാറും.
ഗുരുവായൂർ എക്സ്പ്രസ്, മംഗളൂരു സെൻട്രൽ എക്സ്പ്രസ്, കൊല്ലം എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകൾ ജനുവരി ഒന്നു മുതൽ കൂടുതൽ വേഗത്തിൽ എത്തുമെന്നാണ് റെയിൽവേ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
എഗ്മോറിൽ നിന്നും രാത്രി 10.20ന് പുറപ്പെട്ടിരുന്ന ഗുരുവായൂർ എക്സ്പ്രസ് ഇനിമുതൽ 10.40നാണ് പുറപ്പെടുക. ഈ ട്രെയിൻ ഗുരുവായൂരിൽ എത്തിച്ചേരുന്ന സമയത്തിൽ മാറ്റം വന്നിട്ടില്ല. എഗ്മോറിൽ നിന്നും രാത്രി 8.45ന് പുറപ്പെട്ടിരുന്ന മംഗലാപുരം എക്സ്പ്രസ് ഇനിമുതൽ 9.05നായിരിക്കും പുറപ്പെടുക. അതേസമയം യാത്രക്കാർക്ക് സൗകര്യപ്രദമായ രീതിയിൽ പുനലൂരിൽ നിന്നും പുറപ്പെടുന്ന ഗുരുവായൂർ മധുര എക്സ്പ്രസ്, കൊല്ലം മെമു എന്നീ ട്രെയിനുകളുടെ സമയക്രമത്തിലും മാറ്റം വരുത്തിയിട്ടുണ്ട്.
SUMMARY: Railways’ New Year gift; Travel time of various trains reduced
ന്യൂഡൽഹി: കേരളത്തിനും വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ അനുവദിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിനിന്റെ സർവീസ്…
വയനാട്: മുട്ടിൽ മാണ്ടാട് ജനവാസ മേഖലയിൽ പുള്ളിപുലിയെ കണ്ടതായി പ്രദേശവാസി . മുട്ടിൽ മാണ്ടാട് മലയിലെ പ്ലാക്കൽ സുരാജിന്റെ വീടിനോട്…
ബെംഗളൂരു: സ്വകാര്യ സ്ലീപ്പർ ബസ് ടോൾ ബൂത്തിലേക്ക് ഇടിച്ചുകയറി ബസ് ഡ്രൈവർ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു. മൈസൂരു സ്വദേശി…
ബെംഗളൂരു: ഭൂഗർഭ മെട്രോ സ്റ്റേഷൻ നിർമാണത്തിനായി ഏഴു വര്‍ഷത്തോളം അടച്ചിട്ട കാമരാജ് റോഡ് ഗതാഗതത്തിനായി പൂർണമായും തുറന്ന് കൊടുത്തു. സെൻട്രൽ…
തിരുവനന്തപുരം: തൊണ്ടിമുതൽ അട്ടിമറിച്ച കേസിൽ തടവ് ശിക്ഷ ലഭിച്ചതോടെ ആൻ്റണി രാജു അയോഗ്യനുമായി. 3 വർഷത്തേക്ക് നെടുമങ്ങാട് കോടതി ശിക്ഷിച്ചതാണ്…
വാഷിങ്ടണ്‍: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയ്‌ക്കെതിരെ ഗുരുതര കുറ്റകൃത്യങ്ങൾ ചുമത്തി അമേരിക്ക. മഡൂറോയും ഭാര്യയും ന്യൂയോർക്കിലെ സൗത്ത്ൺ ഡിസ്ട്രിക്റ്റിൽ വിചാരണ…