LATEST NEWS

ട്രെയിനുകളിലും ഇനി സിസിടിവി കാമറകള്‍ സ്ഥാപിക്കാനൊരുങ്ങി റെയില്‍വേ

ന്യൂഡൽഹി: രാജ്യത്തെ ട്രെയിനുകളില്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കാൻ തീരുമാനം. 74000 കോച്ചുകളിലും 15,000 എഞ്ചിനുകളിലും സിസിടിവി കാമറകള്‍ സ്ഥാപിക്കാൻ കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് അനുമതി നല്‍കി. യാത്രക്കാരുടെ സുരക്ഷാ മുൻനിർത്തിയാണ് ഈ തീരുമാനം. തുടർച്ചയായി ഉണ്ടാകുന്ന റെയില്‍വേ അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് സിസിടിവി കാമറകള്‍ സ്ഥാപിക്കാനുള്ള തീരുമാനം.

കഴിഞ്ഞദിവസം ചേർന്ന ഉന്നത തല യോഗത്തിലാണ് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് സിസിടിവി കാമറകള്‍ സ്ഥാപിക്കാൻ ഉള്ള തീരുമാനത്തിന് അംഗീകാരം നല്‍കിയത്. യാത്രക്കാരുടെ സ്വകാര്യത ഉറപ്പുവരുത്താൻ കോച്ചുകളില്‍ പൊതു ഇടങ്ങളില്‍ മാത്രമാകും കാമറകള്‍ സ്ഥാപിക്കുക. നാല് വാതിലുകള്‍ക്കും സമീപത്തായി നാല് കാമറകള്‍ ആകും കോച്ചുകളില്‍ ഉണ്ടാകുക.

എഞ്ചിനുകളില്‍ നാലു വശങ്ങളിലായി ഓരോ കാമറകളും സ്ഥാപിക്കും. ക്യാബിനുകളില്‍ ലോക്കോ പൈലറ്റുമാരുടെ ശബ്ദം രേഖപ്പെടുത്താൻ രണ്ട് ഡസ്ക് മൗണ്ടഡ് മൈക്രോ ഫോണുകളും ഘടിപ്പിക്കും. റെയില്‍വേ അപകടങ്ങളും മറ്റും ഉണ്ടാകുമ്പോൾ അന്വേഷണത്തില്‍ ഇത് ഏറെ പ്രയോജനകരമാകും എന്നാണ് കണക്കാക്കുന്നത്.

സ്വകാര്യത സംരക്ഷിക്കാനും സ്ഥിരം കുറ്റവാളികളെ തിരിച്ചറിയാനും കഴിയുന്ന 360° കവറേജ് ഉള്ള AI കാമറകള്‍ ആകും ട്രെയിനുകളില്‍ സ്ഥാപിക്കുക. നൂറു കിലോമീറ്ററിലേറെ വേഗതയില്‍ സഞ്ചരിക്കുമ്പോഴും കുറഞ്ഞ വെളിച്ചത്തില്‍ പോലും, മികച്ച ദൃശ്യങ്ങള്‍ ഉറപ്പുവരുത്താൻ കഴിയുന്നതാകും കാമറകള്‍ എന്ന് റെയില്‍വേ അറിയിച്ചു.

SUMMARY: Railways to install CCTV cameras in trains

NEWS BUREAU

Recent Posts

നിപ: മണ്ണാര്‍ക്കാടും കുമരംപുത്തൂരും കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

പാലക്കാട്: പാലക്കാട് മണ്ണാർക്കാടും കുമരംപുത്തൂരും കണ്ടൈമെൻ്റ് സോണുകള്‍ പ്രഖ്യാപിച്ചു. കുമരംപുത്തൂർ എട്ട്, ഒമ്പത്, 10, 11, 12, 13, 14…

6 hours ago

മൈസൂരു-ബെംഗളൂരു എക്സ്പ്രസ് വേയിൽ കാറപകടത്തിൽ 4 മരണം

ബെംഗളൂരു: മൈസൂരു-ബെംഗളൂരു എക്സ്പ്രസ് വേയിലുണ്ടായ കാറപടകത്തിൽ 4 പേർ മരിച്ചു. മാണ്ഡ്യ, കെആർ പേട്ട് സ്വദേശികളായ തമന്ന ഗൗഡ(27), മുത്തുരാജ്(55),…

6 hours ago

ദേവനഹള്ളിയിലെ എയ്റോസ്പേസ് പാർക്ക് നിർമാണം: ഭൂമി ഏറ്റെടുക്കൽ തർക്കങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: ദേവനഹള്ളിയിൽ എയ്റോസ്പേസ് പാർക്ക് നിർമിക്കുന്നതിനു 449 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് തർക്കങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്ത്.…

6 hours ago

കാലിക്കറ്റ് സര്‍വകലാശാലയില്‍ സമരങ്ങള്‍ക്ക് നിരോധനം; വിദ‍്യാര്‍ഥി സംഘടനകള്‍ക്ക് മുന്നറിയിപ്പ് നല്‍കി പോലീസ്

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയില്‍ സമരങ്ങള്‍ക്ക് നിരോധനം. നേരത്തെയുള്ള ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഇക്കാര‍്യം വിശദീകരിച്ച്‌ തേഞ്ഞിപ്പാലം എസ്‌എച്ച്‌ഒ…

7 hours ago

നമ്മ മെട്രോ ഡിപ്പോകളിലെ സൗകര്യങ്ങൾ വിപുലീകരിക്കാൻ ബിഎംആർസി

ബെംഗളൂരു: നമ്മ മെട്രോ നഗരത്തിന്റെ കൂടുതൽ ഇടങ്ങളിലേക്ക്  വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഡിപ്പോകളിലെ സൗകര്യങ്ങൾ വർധിപ്പിക്കാൻ ബിഎംആർസി. അടുത്ത മാസങ്ങൾക്കുള്ളിൽ 21…

7 hours ago

‘നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവയ്ക്കണം’; യെമന്‍ സര്‍ക്കാരിന് അപേക്ഷ നല്‍കി അമ്മ

കൊച്ചി: നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് യെമന്‍ സര്‍ക്കാരിന് അപേക്ഷ നല്‍കി നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി. കൊല്ലപ്പെട്ട തലാലിന്റെ…

7 hours ago