തിരുവനന്തപുരം-ഷൊർണൂർ ലൈനിലോടുന്ന16302 നമ്പർ വേണാട് എക്സ്പ്രസ് നിലമ്പൂർ വരെ നീട്ടണമെന്ന ആവശ്യം റെയില്‍വേയുടെ പരിഗണനയില്‍. രാവിലെ നിലമ്പൂരില്‍ നിർത്തിയിടുന്ന 16349 നമ്പർ രാജറാണി എക്സ്പ്രസ് എറണാകുളം വരെ പകല്‍ സർവീസ് നടത്തണമെന്ന ആവശ്യവും റെയില്‍വേ പരിശോധിക്കുന്നു.
നിലമ്പൂർ-ഷൊർണൂർ റെയില്‍വെ ലൈനിലെ വൈദ്യൂതീകരണം ഏറെക്കുറെ പൂർത്തിയായതിനാല്‍ മേല്‍പ്പറഞ്ഞ ട്രെയിൻ സർവീസുകള്‍ യാത്രക്കാർക്ക് ഗുണകരമായ രീതിയില്‍ ക്രമീകരിക്കണമെന്ന് പി.പി.സുനീർ റെയില്‍വേ മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.
ഇതിന് മറുപടിയായാണ് ആവശ്യം പരിഗണിക്കാമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അറിയിച്ചിരിക്കുന്നത്. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പി പി സുനീര്‍ എം പിയ്ക്ക് അയച്ച കത്തിലാണ് വിവരം അറിയിച്ചിരിക്കുന്നത്.
TAGS : TRAIN
SUMMARY : Railways will consider the request to extend the Venad Express to Nilambur
തൃശൂർ: കുന്നംകുളം കസ്റ്റഡി മർദ്ദനത്തിന്‍റെ ഇര വി എസ് സുജിത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവായ സുജിത്ത്…
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസില്‍ പ്രതികളുടെ റിമാൻഡ് കാലാവധി ഈമാസം 27 വരെ നീട്ടി. മുരാരി ബാബു, ഉണ്ണികൃഷ്ണൻ പോറ്റി…
ചെന്നൈ: തമിഴ്നാട്ടില്‍ പുതുക്കോട്ടൈ ജില്ലയിലെ അമ്മച്ചത്തിരത്തിന് സമീപം തിരുച്ചി - പുതുക്കോട്ടൈ ദേശീയ പാതയില്‍ ചെറിയ സ്വകാര്യ പരിശീലന വിമാനം…
ആലപ്പുഴ: അരൂരില്‍ ദേശീയപാതയുടെ ഭാഗമായി നിർമാണത്തിലിരുന്ന ആകാശപാതയുടെ ഗർഡർ തകർന്നുവീണ് മരിച്ച പിക് അപ് വാന്‍ ഡ്രൈവര്‍ രാജേഷിന്റെ കുടുംബത്തിന്…
ഡല്‍ഹി: ഡല്‍ഹി സ്ഫോടനത്തില്‍ പരുക്കേറ്റ ഒരാള്‍ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 13 ആയി. എല്‍എൻജെപി ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന…
തിരുവനന്തപുരം: കേരളത്തിൽ സ്വർണ വില സർവ്വകാല റെക്കോർഡില്‍. ഇന്ന് പവന് 1680 രൂപ കൂടി 93,720 രൂപയിലാണ് വ്യാപാരം നടക്കുന്നത്.…