Categories: KERALATOP NEWS

കേരളത്തിൽ അടുത്ത അഞ്ചുദിവസം മഴ: ഇന്ന് ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത

തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് നേരിയ തോതില്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്.

നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകള്‍ക്കാണ് മഴ സാധ്യതാ മുന്നറിയിപ്പ്. 11ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ മഴ ലഭിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.

ജനുവരി 12ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ നേരിയ തോതില്‍ മഴ ലഭിക്കുമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു. ഒരു ജില്ലകള്‍ക്കും യെല്ലോ, റെഡ് അലർട്ടുകള്‍ നല്‍കിയിട്ടില്ല.

ഇന്ന് തെക്കുകിഴക്കൻ ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്കൻ ഭാഗങ്ങള്‍, അതിനോട്‌ ചേർന്ന തെക്കുപടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതായി അറിയിപ്പുണ്ട്. അതേസമയം, കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

TAGS : RAIN
SUMMARY : Rain in Kerala for the next five day

Savre Digital

Recent Posts

ഡോക്ടർ ഹാരിസ് ഇന്ന് ജോലിയിൽ തിരികെ പ്രവേശിച്ചേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ ന്യൂറോളജി വിഭാഗം മേധാവി ഡോക്ടർ ഹാരിസ് ഇന്ന് തിരികെ ജോലിയിൽ പ്രവേശിച്ചേക്കും. വിവാദങ്ങൾക്ക് പിന്നാലെ…

10 minutes ago

മൈ​സൂ​രു, ബെം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള ദൂ​രം കുറയും; വയനാട് തുരങ്കപാത നിർമാണ പ്രവൃത്തി ഉദ്ഘാടനം ഈ മാസം

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ ആനക്കാംപൊയിൽ–കള്ളാടി -മേപ്പാടി തുരങ്കപാത പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ഈ ​മാ​സം 31ന് ​വൈ​കീ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി…

1 hour ago

മലയാളി ദമ്പതിമാരുടെ സ്വര്‍ണം കവര്‍ന്ന് മുങ്ങി; ഡ്രൈവർമാർ അറസ്റ്റിൽ

ബെംഗളൂരു: മലയാളി ദമ്പതിമാരുടെ സ്വർണവുമായി മുങ്ങിയ ഡ്രൈവർമാർ പിടിയില്‍. ദൊഡ്ഡബല്ലാപുര ഭുവനേശ്വരി നഗറിലെ രവി എന്ന മഞ്ജുനാഥ് (33), മൈസൂരു…

1 hour ago

ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിന് തുടക്കമായി

ബെംഗളൂരു: മൂന്നുദിവസം നീണ്ടുനിൽക്കുന്ന ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിന് കോറമംഗല സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ തുടക്കമായി. ഉദ്ഘാടന ചടങ്ങിൽ ബ്രഹ്മ സ്ഥാപകൻ…

2 hours ago

സുവർണ കർണാടക കേരള സമാജം ഭാരവാഹികൾ

ബെംഗളൂരു: സുവർണ കർണാടക കേരള സമാജത്തിന്റെ സംസ്ഥാന ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു. സംസ്ഥാന പ്രസിഡണ്ടായി എ ആർ രാജേന്ദ്രൻ ജനറൽ…

2 hours ago

സ്വര്‍ണക്കള്ളക്കടത്തിന് സഹായം ചെയ്തു; കസ്റ്റംസ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു

കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് കസ്റ്റംസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കസ്റ്റംസ് ഇൻസ്പെക്ടർ കെഎ അനീഷിനെതിരെയാണ് കൊച്ചി കസ്റ്റംസ്…

10 hours ago