Categories: KARNATAKATOP NEWS

ബെംഗളൂരു ഉള്‍പ്പെടെ വിവിധ ജില്ലകളിൽ മൂന്ന് ദിവസത്തേക്ക് മഴയ്ക്ക് സാധ്യത

ബെംഗളൂരു: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അടുത്ത മൂന്ന് ദിവസത്തേക്ക് മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. ഉത്തര കന്നഡ, ഉഡുപ്പി, ബെളഗാവി, ബീദർ, ധാർവാഡ്, കലബുർഗി, കോപ്പാൾ, റായ്ച്ചൂർ, യാദ്ഗിർ, ബെംഗളൂരു റൂറൽ, ബെംഗളൂരു അർബൻ, ചാമരാജനഗർ, ചിക്കബെല്ലാപുര, ചിക്കമഗളൂരു, ഹാസൻ, കുടക്, കോലാർ, മാണ്ഡ്യ, രാമനഗര എന്നിവിടങ്ങളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്.

വിജയനഗര, തുമകുരു, ശിവമോഗ, ദാവൻഗരെ, ചിത്രദുർഗ, ബെള്ളാരി, വിജയപുര, ഹാവേരി, ഗദഗ്, ബാഗൽകോട്ട് എന്നിവിടങ്ങളിൽ വരണ്ട കാലാവസ്ഥ തുടരും. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ താനില രേഖപ്പെടുത്തിയത് കലബുർഗിയിലായിരുന്നു. 38.2 ഡിഗ്രി സെൽഷ്യസ് ആണ് ഇവിടെ രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് അനുഭവപ്പെട്ട താപനില ബെളഗാവിയിലാണ് (17.8 ഡിഗി) റിപ്പോർട്ട്‌ ചെയ്തത്. ബെംഗളൂരുവിലെ എച്ച്എഎല്ലിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില 32.5 ഡിഗ്രി സെൽഷ്യസും ഏറ്റവും കുറഞ്ഞ താപനില 18.6 ഡിഗ്രി സെൽഷ്യസും, ബെംഗളൂരു സിറ്റിയിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില 33.4 ഡിഗ്രി സെൽഷ്യസും ഏറ്റവും കുറഞ്ഞ താപനില 19.5 ഡിഗ്രി സെൽഷ്യസും ആയിരുന്നു.

ബെംഗളൂരുവിലും പരിസര പ്രദേശങ്ങളിലും ശനിയാഴ്ച കനത്ത മഴ ലഭിച്ചിരുന്നു. യെലഹങ്കയില സൊന്നേനഹള്ളിയിൽ മാത്രം 60 മി.മി. മഴയാണ് രേഖപ്പെടുത്തിയത്. വിമാനത്താവളത്തിലേക്കുള്ള വഴിയിൽ പലയിടങ്ങളിലും കഴിഞ്ഞ ദിവസം രൂക്കഹമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു. ഞായറാഴ്ചയും നഗരത്തിൽ മഴ തുടർന്നിരുന്നു. ബെംഗളൂരുവിന്‍റെ വിവിധ ഭാഗങ്ങളിലും ഹോസ്കോട്ടെയിലും ആലിപ്പഴ വര്‍ഷവും ഉണ്ടായി.

TAGS: KARNATAKA | RAIN
SUMMARY: Karnataka to witness heavy rainfall for upcoming three days

Savre Digital

Recent Posts

ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ കായികതാരങ്ങൾക്ക് അവസരം

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ സ്‌പോർട്‌സ് ക്വോട്ടയിൽ കോൺസ്‌റ്റബിൾ ജനറൽ ഡ്യൂട്ടി (ഗ്രൂപ്പ് സി…

4 hours ago

കുളിപ്പിക്കുന്നതിനിടെ കിണറ്റിൽ വീണു; പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

കണ്ണൂർ: കുളിപ്പിക്കുന്നതിനിടെ രണ്ടു മാസം പ്രായമായ കുട്ടി കിണറ്റിൽ വീണു മരിച്ചു. തളിപ്പറമ്പ് കുറുമാത്തൂർ പൊക്കുണ്ട് ജാബിർ–മുബഷിറ ദമ്പതികളുടെ മകൻ…

4 hours ago

കൈരളി വെൽഫെയർ അസോസിയേഷൻ ഗുരുവന്ദനം

ബെംഗളൂരു: കൈരളി വെൽഫെയർ അസോസിയേഷൻ (കെ.ഡബ്ല്യു.എ) ഗുരുവന്ദനം പുരസ്കാരങ്ങൾ വിതരണം ചെയ്തു. 75 വയസ്സിനു മുകളിലുള്ള മുതിർന്ന അംഗങ്ങൾക്ക് അധ്യാപന…

4 hours ago

എം.ടി. സ്മൃതി സംഘടിപ്പിച്ചു

ബെംഗളൂരു: കേരളസമാജം നോർത്ത് വെസ്റ്റ് കലാസാഹിത്യവിഭാഗം എം.ടി. സ്മൃതി സംഘടിപ്പിച്ചു. മലയാള സാഹിത്യകാരന്മാരിൽ ഏറ്റവും ജനപ്രീതി നേടിയ ചെറുകഥാകൃത്തും, നോവലിസ്റ്റും…

4 hours ago

പഴം തൊണ്ടയിൽ കുടുങ്ങി ശ്വാസതടസ്സം; വയോധികന് ദാരുണാന്ത്യം

കണ്ണൂര്‍: പഴം തൊണ്ടയിൽ കുടുങ്ങി 62കാരൻ മരിച്ചു. ചക്കരക്കലിൽ ആണ് സംഭവം. കാപ്പാട് പെരിങ്ങളായി കുടക്കര ധർമ്മശാസ്താ ക്ഷേത്രത്തിന് സമീപം…

4 hours ago

കോഴിക്കോട് ഭൂചലനം; ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനം ഉണ്ടായെന്ന് നാട്ടുകാർ

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നേരിയ ഭൂചനം അനുഭവപ്പെട്ടെന്ന് നാട്ടുകാർ. ചക്കിട്ടപ്പാറ പഞ്ചായത്തിലെ മുതുകാടാണ് വൈകിട്ട് 4.45ന് ഭൂചലനം ഉണ്ടായത്. വൈകിട്ട്…

5 hours ago