ബെംഗളൂരു: അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. തീരദേശ മേഖലയിൽ അതിശക്തമായ മഴയ്ക്കാണ് മുന്നറിയിപ്പ്. ബുധൻ, വ്യാഴം ദിവസങ്ങളിൽ തീരദേശ ജില്ലകളിൽ റെഡ് അലർട്ടും തുടർന്ന് അടുത്ത മൂന്ന് ദിവസത്തേക്ക് ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ചിക്കമഗളൂരു, ശിവമോഗ ജില്ലകൾ ഉൾപ്പെടെ തെക്കൻ ഉൾപ്രദേശങ്ങളിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ബെംഗളൂരുവിൽ അടുത്ത 3-4 ദിവസങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്കാണ് സാധ്യത. കർണാടകയിൽ പെയ്യുന്ന കനത്ത മഴയിൽ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമായിട്ടുണ്ട്. ഒന്നിലധികം വീടുകളും വയലുകളും, റോഡുകളും പലയിടങ്ങളിലും തകർന്നു. ഉത്തര കന്നഡയിൽ സ്ഥിതി വളരെ മോശമാണ്. മഴയെ തുടർന്ന് വിവിധ ജില്ലകളിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും കഴിഞ്ഞ ദിവസങ്ങളിൽ അവധി പ്രഖ്യാപിച്ചു.
തിങ്കളാഴ്ച മൈസൂരു ജില്ലയിലെ ഹുൻസൂർ താലൂക്കിലുടനീളം കനത്ത മഴ പെയ്തതിനെ തുടർന്ന് ജില്ലാ ഭരണകൂടത്തിൻ്റെ നിർദ്ദേശപ്രകാരം താലൂക്കിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു. ദക്ഷിണ കന്നഡയിൽ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിരുന്നു.
ഉഡുപ്പിയിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാർവാർ, കുമത, അങ്കോള, ഹൊന്നാവർ, ഭട്കൽ, സിർസി, സിദ്ധാപുര, യെല്ലപൂർ, ജോയ്‌ഡ, ദണ്ഡേലി താലൂക്കുകളിലെ അംഗൻവാടി, പ്രൈമറി, സെക്കൻഡറി, പ്രീ-യൂണിവേഴ്‌സിറ്റി കോളജുകൾക്കും ചൊവ്വാഴ്ച അവധി നൽകിയിരുന്നു.
TAGS: KARNATAKA | RAIN UPDATES
SUMMARY: Karnataka to receive rain for the next five days
കൊച്ചി: ധനുഷ്കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രികാല യാത്ര നിരോധിച്ചു. മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്താണ് കളക്ടറുടെ ഉത്തരവ്.…
കോഴിക്കോട്: സിപിഎമ്മിലെ കത്ത് ചോർച്ച വിവാദത്തിൽ വ്യവസായിയായ ഷർഷാദിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ഭാര്യയും സിനിമ സംവിധായികയുമായ റത്തീന പി.ടി.…
ബെംഗളൂരു: കര്‍ണാടകയില്‍ മഴ ശക്തമാകുന്നു. ആന്ധ്രാപ്രദേശ്-ഒഡീഷ തീരത്തിനടുത്ത് ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ഓഗസ്റ്റ് 19 ഓടെ ശക്തി…
പാലക്കാട്: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ആഗസ്ത് 19- ചൊവ്വ) ജില്ലാ കലക്ടർ അവധി…
തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം,…
കൊച്ചി: ഫിലിം ചേംബര്‍ തിരഞ്ഞെടുപ്പില്‍ നിര്‍മാതാവ് സാന്ദ്ര തോമസിന്റെ പത്രിക സ്വീകരിച്ചു. സെക്രട്ടറി സ്ഥാനത്തേക്കാണ് സാന്ദ്ര മത്സരിക്കുന്നത്. എക്സിക്യൂട്ടീവ് സ്ഥാനത്തേക്കും…