Categories: KERALATOP NEWS

മഴ ശക്തമാകുന്നു; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് തടസ്സമില്ല. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി സ്ഥിതിചെയ്തിരുന്ന അതിതീവ്ര ന്യുനമർദ്ദം ഒഡിഷയിലെ പുരിക്ക് സമീപം കരയിൽ പ്രവേശിച്ചു. തുടർന്ന് ഒഡിഷക്കു മുകളിലൂടെ നീങ്ങി ഇന്ന് അർദ്ധരാത്രിയോടെ തീവ്രന്യുനമർദ്ദമായി ശക്തി കുറയാൻ സാധ്യത. തുടർന്നുള്ള 24 മണിക്കൂറിൽ ഛത്തിസ്ഗഡ് മേഖയിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്.

കേരള തീരം മുതൽ കർണാടക തീരം വരെയുള്ള ന്യുനമർദ്ദപാത്തി ദുർബലമായി. ഇതിൻ്റെ ഫലമായി, കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായി നേരിയ ഇടത്തരം മഴയ്ക്കും സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ സെപ്റ്റംബർ 9 മുതൽ 10 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു.
<BR>
TAGS : RAIN UPDATES
SUMMARY : The rain is getting stronger in Kerala. Yellow alert in seven districts

Savre Digital

Recent Posts

പ്രളയ സാധ്യത; സംസ്ഥാനത്ത് പത്ത് ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാനത്തെ വിവിധ നദികളില്‍ ജലസേചന വകുപ്പിന്റെ ജാഗ്രതാ നിർദേശം. പത്തനംതിട്ട ജില്ലയിലെ അച്ചൻകോവില്‍…

43 seconds ago

പോക്സോ കേസ്; മലപ്പുറത്ത് മുൻ അധ്യാപകനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

മലപ്പുറം: മലപ്പുറത്ത് പോക്സോ കേസ് പ്രതി ആയ മുൻ അധ്യാപകനെതിരെ ലുക്ക് ഔട്ട്‌ നോട്ടീസ്. കൊണ്ടോട്ടിയിലെ എല്‍പി സ്കൂള്‍ മുൻ…

1 hour ago

സിംഗപ്പൂരില്‍ ദീപാവലിക്ക് പടക്കം പൊട്ടിച്ച ഇന്ത്യക്കാരൻ അറസ്റ്റില്‍

സിംഗപ്പൂർ: സിംഗപ്പൂരില്‍ ദീപാവലിക്ക് പടക്കം പൊട്ടിച്ച ഇന്ത്യൻ വംശജൻ അറസ്റ്റില്‍. ദിലീപ് കുമാർ നിർമല്‍ കുമാർ എന്നയാളാണ് പിടിയിലായത്. പടക്കം…

2 hours ago

നടൻ ദിലീപിന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ ആൾ പിടിയിൽ

കൊച്ചി: നടന്‍ ദിലീപിന്റെ ആലുവയിലെ വീട്ടില്‍ അതിക്രമിച്ച് കയറിയ ആള്‍ പിടിയില്‍. മലപ്പുറം സ്വദേശി അഭിജിത് ആണ് പൊലീസിന്റെ പിടിയിലായത്.…

3 hours ago

സ്വർണവിലയില്‍ വന്‍ വര്‍ധന

തിരുവനന്തപുരം: കേരളത്തിൽ സ്വർണവില മാറി മറിയുന്നു. ഇന്നലെ കുറഞ്ഞ സ്വർണവില ഇന്ന് കൂടി. 22 കാരറ്റ് ഒരു ഗ്രാമിന് ഇന്ന്…

3 hours ago

കേരള ആര്‍ടിസിയുടെ ഹൊസൂർ – കണ്ണൂർ വാരാന്ത്യ ഡീലക്സ് സർവീസിന് ഇന്ന് തുടക്കം

ബെംഗളൂരു: കേരള ആര്‍ടിസിയുടെ ഹൊസൂർ - കണ്ണൂർ വാരാന്ത്യ ഡീലക്സ് സർവീസിന്റെ ഫ്ലാഗ് ഓഫ് ഇന്ന് വൈകിട്ട് 7ന് ഹൊസൂർ…

3 hours ago