Categories: KERALATOP NEWS

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകൾക്ക് ഓറഞ്ച് അലർട്ട്; 8 ജില്ലകൾക്ക് മഞ്ഞ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. തിങ്കളാഴ്ച തീവ്രമഴ കണക്കിലെടുത്ത് പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ന് തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ.

ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലും ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

കേരള തീരത്ത് ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കര്‍ണാടക – ലക്ഷദ്വീപ് തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ ദിവസങ്ങളില്‍ കേരള തീരത്ത് മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

പ്രത്യേക ജാഗ്രത നിര്‍ദേശം

ഇന്നും നാളെയും തെക്കന്‍ തമിഴ്‌നാട് തീരം, കന്യാകുമാരി പ്രദേശം, ഗള്‍ഫ് ഓഫ് മാന്നാര്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.മേല്‍പ്പറഞ്ഞ തീയതിയില്‍ ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകുവാന്‍ പാടുള്ളതല്ല.
<BR>
TAGS : RAIN UPDATES
SUMMARY :  Heavy rains today: Orange alert for three districts; Yellow alert for 8 districts

Savre Digital

Recent Posts

പ്രീ പോള്‍ സര്‍വേ ഫലം പരസ്യപ്പെടുത്തി; ആര്‍.ശ്രീലേഖക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി

തിരുവനന്തപുരം: പ്രീ പോള്‍ സർവേ ഫലം പരസ്യപ്പെടുത്തിയ സംഭവത്തില്‍ തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥി ആർ.ശ്രീലേഖക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി. തിരുവനന്തപുരം…

11 minutes ago

സ്വര്‍ണവിലയിൽ ഇടിവ്

തിരുവനന്തപുരം: നേരിയ ആശ്വാസമായി സ്വർണവില താഴുന്നു. ഇന്നലെ ഉയർന്ന വിലയില്‍ നിന്നുമാണ് ഇന്ന് ചെറുതായി പിന്നോട്ട് പോയത്. ഇത് നേരിയ…

1 hour ago

തദ്ദേശ തിരഞ്ഞെടുപ്പില്‍ മമ്മൂട്ടിക്ക് വോട്ട് ചെയ്യാനാകില്ല; വോട്ടര്‍ പട്ടികയില്‍ പേരില്ല

കൊച്ചി: നടൻ മമ്മൂട്ടി ഇത്തവണയും തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യില്ല. വോട്ടർ പട്ടികയില്‍ പേര് ചേർത്തിട്ടില്ല. കഴിഞ്ഞ ദിവസങ്ങളില്‍ മമ്മൂട്ടിയും…

2 hours ago

വൈദ്യുതലൈനിൽ തട്ടി പരിശീലന വിമാനം തകർന്നുവീണു

ഭോപ്പാൽ: മ​​ധ്യ​​പ്ര​​ദേ​​ശി​​ൽ 33 കെ​​വി വൈ​​ദ്യു​​ത ലൈ​​നി​​ൽ ത​​ട്ടി പ​​രി​​ശീ​​ല​​ന വി​​മാ​​നം ത​​ക​​ർ​​ന്നു വീ​​ണു. പൈ​​ല​​റ്റി​​നും മ​​റ്റൊ​​രാ​​ൾ​​ക്കും പ​​രു​​ക്കേ​​റ്റു. റെ​​ഡ്‌​​വാ​​ർ​​ഡ്…

3 hours ago

എറണാകുളം പിറവത്തെ യുഡിഎഫ് സ്ഥാനാര്‍ഥി അന്തരിച്ചു

കൊച്ചി: എറണാകുളം പാമ്പാക്കുട പഞ്ചായത്ത് 10-ാം വാര്‍ഡ് ആയ ഓണക്കൂറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കുഴഞ്ഞു വീണ് മരിച്ചു. സി.എസ്.ബാബു (59)…

4 hours ago

ആദ്യഘട്ട വിധിയെഴുത്ത്; ഏ​ഴു ജി​ല്ല​ക​ളിലെ വോട്ടെടുപ്പ് ആരംഭിച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ദിനമായ ഇന്ന് ഏഴ് ജില്ലകളിൽ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ കൃത്യം ഏഴ് മണിയോടെ…

4 hours ago