LATEST NEWS

കേരളത്തില്‍ ഇന്നും ശക്തമായ മഴയ്ക്ക് മുന്നറിയിപ്പ്; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വിവിധയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്. തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഇവിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടുകൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം, കേരളത്തിൽ വീണ്ടും തുലാവർഷം സജീവമാകുകയാണ്. വടക്കൻ തമിഴ്നാട് മുതൽ കർണാടക, തമിഴ്നാട്, വടക്കൻ കേരളം വഴി ലക്ഷദ്വീപ് വരെ ഒന്നര കിലോമീറ്റർ മുകളിൽ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നതാണ് മഴ സാഹചര്യം ശക്തമാക്കുന്നത്. ഇതിനൊപ്പം തന്നെ ന്യൂനമർദ്ദവും രൂപപ്പെട്ടതിനാൽ അടുത്ത ദിവസങ്ങളിൽ കേരളത്തിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വ്യക്തമാകുന്നത്.
SUMMARY: Heavy rain warning in Kerala today; Yellow alert in three districts

NEWS DESK

Recent Posts

ഇൻഡിഗോ, എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കിയ സംഭവം; അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ

ന്യൂഡൽഹി: ഇൻഡിഗോ, എയർ ഇന്ത്യ വിമാനങ്ങൾ ഇന്നലെയും ഇന്നുമായി റദ്ദാക്കിയതിലും വൈകിയതിലും അന്വേഷണം പ്രഖ്യാപിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ…

3 minutes ago

ച​ക്കു​ള​ത്തു​കാ​വ് പൊ​ങ്കാ​ല: ആ​ല​പ്പു​ഴ​യി​ലെ നാ​ല് താ​ലൂ​ക്കു​ക​ളി​ൽ ഇ​ന്ന് പ്രാ​ദേ​ശി​ക അ​വ​ധി

ആ​ല​പ്പു​ഴ: ച​ക്കു​ള​ത്തു​കാ​വ് പൊ​ങ്കാ​ല​യോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന് പ്രാ​ദേ​ശി​ക അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ നാ​ല് താ​ലൂ​ക്കു​ക​ളി​ലെ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളു​ക​ൾ ഒ​ഴി​കെ​യു​ള്ള എ​ല്ലാ വി​ദ്യാ​ഭ്യാ​സ…

16 minutes ago

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: കോട്ടയം വൈക്കം തലയോലപ്പറമ്പ് വാക്കയിൽ ഗോപാലകൃഷ്ണ കൈമൾ (84) ബെംഗളൂരുവിൽ അന്തരിച്ചു. വിദ്യാരണ്യപുര ഫസ്റ്റ് ക്രോസിൽ ആയിരുന്നു താമസം.…

38 minutes ago

ശബരിമല തീർത്ഥാടകരുടെ വാഹനത്തിന് തീപിടിച്ചു; ആളപായമില്ല

പത്തനംതിട്ട: ശബരിമല തീർത്ഥാടകരുടെ കാറിന് തീപിടിച്ചു. പമ്പ ചാലക്കയത്തിന് സമീപത്തുവെച്ചാണ് തീപിടിച്ചത്. ദർശനത്തിനായി പോയ ഹൈദരാബാദ് സ്വദേശികളാണ് ടാക്സി കാറിൽ…

52 minutes ago

ഹെബ്ബാൾ- വിമാനത്താവളപാത സിഗ്നൽരഹിതമാകുന്നു; സദഹള്ളിയിൽ ആറുവരി അണ്ടർപാസ് നിർമ്മാണം അടുത്ത മാസം ആരംഭിക്കും

ബെംഗളൂരു: ഹെബ്ബാൾ- വിമാനത്താവളപാത സിഗ്നൽരഹിതമാകുന്നു. ബെംഗളൂരു കെംപെഗൗഡ വിമാനത്താവളത്തിലേക്ക് ഹെബ്ബാളില്‍ നിന്നും സിഗ്നൽ കുരുക്കില്ലാതെ യാത്രക്കാർക്ക് ഇനി എത്തിച്ചേരാം. ബെല്ലാരി…

1 hour ago

ക്രിസ്മസ്-പുതുവത്സര തിരക്ക്; സ്പെഷ്യല്‍ സർവീസുകള്‍ ഏര്‍പ്പെടുത്തി കേരള ആർടിസി

ബെംഗളൂരു: ക്രിസ്മസ്, പുതുവത്സരത്തോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് അന്തർ സംസ്ഥാന റൂട്ടുകളിൽ സ്പെഷ്യല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കേരള ആർടിസി. ബെംഗളൂരു, മൈസൂരു,…

1 hour ago