Categories: KERALATOP NEWS

ഇന്നും മഴ തുടരും; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം:  കേരളത്തില്‍ ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

സംസ്ഥാനത്ത് ഇന്നലെ മിക്കയിടങ്ങളിലും മഴ ലഭിച്ചു. പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. വിതുര ബോണക്കാട് റോഡില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് റോഡ് അടച്ചു. രാവിലെ മണ്ണ് മാറ്റി ഗതാഗതം പുനസ്ഥാപിക്കും. കാട്ടാക്കടയിലും കനത്തമഴ ജനജീവിതം ദുസഹമാക്കി. ശക്തമായ മഴയിൽ ആറ്റിങ്ങൽ വെഞ്ഞാറമൂട് റോഡിൽ വാകമരം കടപുഴകി റോഡിൽ വീണു.

എറണാകുളത്ത് മഴയിൽ കുസാറ്റ് ഗ്രൗണ്ടിന്റെ ചുറ്റുമതിൽ ഇടിഞ്ഞുവീണു. രാത്രി എട്ടരയോടെയാണ് മതിൽ ഇടിഞ്ഞ് വീണത്. 10 മീറ്ററോളം മതിൽ ഇടിഞ്ഞു വീണു. ആളപായമില്ല.

ഇടുക്കിയിൽ ശക്തമായി പെയ്ത മഴയിൽ വണ്ണപ്പുറത്ത് രണ്ട് പേർ ഒഴുക്കിൽ പെട്ടിരുന്നു. ഇതില്‍ ഒരാൾ മരിച്ചു. വണ്ണപ്പുറം സ്വദേശികളായ ദിവാകരൻ, ഭാര്യ ഓമന എന്നിവരാണ് ഒഴുക്കിൽ പെട്ടത്. ഓമനയാണ് മരിച്ചത്. ദിവാകരനെ നാട്ടുകാർ രക്ഷപെടുത്തി. തോട് മുറിച്ച് കടക്കുന്നതിനിടെയായിരുന്നു അപകടം.
<br>
TAGS : RAIN ALERTS
SUMMARY : Rain will continue today; Yellow alert in five districts

Savre Digital

Recent Posts

ക്രിസ്മസ് കരോളും ക്രിസ്മസ് സോഷ്യലും സംഘടിപ്പിച്ചു

ബെംഗളൂരു: വിജയനഗർ സെന്റ് സ്റ്റീഫൻസ് പള്ളിയിൽ ക്രിസ്മസ് കരോളും ക്രിസ്മസ് സോഷ്യലും നടത്തി. സൺ‌ഡേ സ്കൂൾ കുട്ടികൾ, മർത്ത മറിയം…

8 minutes ago

ബെംഗളൂരു മലയാളി ഫോറം യൂത്ത് വിങ്ങ് ബ്ലാങ്കറ്റ് വിതരണം

ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറം യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ' വാം ബെംഗളൂരു' എന്ന പേരിൽ വഴിയോരങ്ങളിലും ആശുപത്രി പരിസരത്തും അന്തി…

18 minutes ago

ശബരിമല വിമാനത്താവള ഭൂമി ഏറ്റെടുക്കല്‍: വിജ്ഞാപനം റദ്ദാക്കി ഹൈക്കോടതി

കൊച്ചി: സർക്കാരിന് ഹൈക്കോടതിയില്‍ തിരിച്ചടി. ശബരിമല വിമാനത്താവള വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി. കുറ‍ഞ്ഞ ഭൂമി നിശ്ചയിക്കുന്നതില്‍ പരാജയം. വിമാനത്താവളത്തിനായി 2570…

46 minutes ago

വയോധികനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ആലപ്പുഴ: ആലപ്പുഴ മാരാരിക്കുളത്ത് വയോധികനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാരാരിക്കുളം സ്വദേശി പപ്പനെന്ന ഗോപാലകൃഷ്ണനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.…

2 hours ago

രാത്രിയില്‍ വിദ്യാര്‍ഥിനികള്‍ ആവശ്യപ്പെട്ട സ്‍റ്റോപ്പിലിറക്കിയില്ല; കെഎസ്‌ആർടിസി കണ്ടക്ടറെ പിരിച്ചുവിട്ടു

തിരുവനന്തപുരം: രാത്രിയില്‍ വിദ്യാർഥിനികള്‍ ആവശ്യപ്പെട്ട സ്റ്റോപ്പില്‍ ബസ് നിർത്തിക്കൊടുക്കാത്തതിന്‌ കണ്ടക്ടറെ പിരിച്ചുവിട്ട്‌ കെഎസ്‌ആർടിസി. വെള്ളിയാഴ്‌ച തൃശൂരില്‍നിന്ന്‌ തിരുവനന്തപുരത്തേക്ക് സർവീസ് നടത്തിയ…

3 hours ago

ട്രെയിൻ ടിക്കറ്റ് നിരക്ക് കൂട്ടി; വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍

ഡല്‍ഹി: യാത്രാടിക്കറ്റ് നിരക്ക് വർധിപ്പിച്ച്‌ ഇന്ത്യൻ റെയില്‍വേ. ഡിസംബർ 26 മുതല്‍ നിരക്ക് വർധന നിലവില്‍ വരും. 600 കോടി…

3 hours ago