LATEST NEWS

ദുരിതം വിതച്ച് മഴ: നാല് മരണം, ഒരാളെ കാണാതായി

തി​രു​വ​ന​ന്ത​പു​രം: ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും സം​സ്ഥാ​ന​ത്ത്​ നാല് പേര്‍ മരണപ്പെട്ടു. ഒ​രാ​ളെ കാ​ണാ​താ​യി. ര​ണ്ടു​പേ​ർ ക​ണ്ണൂ​രി​ലും രണ്ടു പേര്‍ ഇ​ടു​ക്കി​യി​ലു​മാ​ണ് മ​രി​ച്ച​ത്. മ​രി​ച്ച​വ​രി​ൽ ര​ണ്ടു​പേ​ർ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​ണ്.

ഇ​ടു​ക്കി​യി​ൽ ഉ​ടു​മ്പ​ൻ​ചോ​ല ക​ല്ലു​പാ​ല​ത്ത് മ​രം വീ​ണ് ത​മി​ഴ്നാ​ട് തേ​വാ​രം സ്വ​ദേ​ശി​നി ലീ​ലാ​വ​തി​ (55), കൊച്ചി –ധനുഷ്‌കോടി ദേശീയപാതയിൽ മൂന്നാർ ഗവ. കോളേജിനുസമീപം ലോറിക്കുമുകളിൽ മണ്ണിടിഞ്ഞു വീണ് ഡ്രൈവർ മൂന്നാർ അന്തോണിയാർ നഗർ സ്വദേശി ഗണേഷൻ (56) എന്നിവരാണ് മരിച്ചത്.

ക​ണ്ണൂ​ർ കോ​ള​യാ​ട് പെ​രു​വ​യി​ൽ വീ​ടി​ന് മു​ക​ളി​ൽ മ​രം വീ​ണ് തെ​റ്റു​മ്മ​ലി​ലെ എ​നി​യാ​ട​ൻ ച​ന്ദ്ര​നാ​ണ് (78) മ​രി​ച്ച മ​റ്റൊ​രാ​ൾ. ശ​നി​യാ​ഴ്ച പു​ല​ർ​ച്ച ര​ണ്ടോ​ടെ​യു​ണ്ടാ​യ ക​ന​ത്ത ചു​ഴ​ലി​ക്കാ​റ്റി​ലാ​ണ് അ​പ​ക​ടം. ശ​ബ്ദം കേ​ട്ട് ഓ​ടി​യ​തി​നാ​ൽ ഭാ​ര്യ​യും മ​ക​നും പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. മാ​തു​വാ​ണ് ഭാ​ര്യ. മ​ക്ക​ൾ: നി​ഖി​ൽ, നി​ഖി​ഷ. മ​രു​മ​ക​ൻ: മ​ണി.

പുതിയങ്ങാടി ചൂട്ടാട് അഴിമുഖത്ത് ശക്തമായ കടൽക്ഷോഭത്തിൽ ഫൈബർ വള്ളം മണൽത്തിട്ടയിൽ തട്ടി മറിഞ്ഞ് മത്സ്യത്തൊഴിലാളിയായ കന്യാകുമാരി പുത്തുംതുറ സ്വദേശി സലമോൻ ലോപ്പസ് ഏലീസ് (63) മരിച്ചു. കന്യാകുമാരി സ്വദേശികളായ സെൽവ ആന്റണി(53), എസ്ലേൻ അടിമയി(50) എന്നിവർക്ക് ഗുരുതര പരുക്കേറ്റു. രാമന്തളി പാലക്കോട് അഴിമുഖത്ത് മത്സ്യബന്ധനത്തിനു പോയ ചെറുതോണി അപകടത്തിൽപ്പെട്ട് പയ്യന്നൂർ പുഞ്ചക്കാട് താമസിക്കുന്ന എൻ.പി.അബ്രഹാമിനെ (52) കാണാതായി.

ഇടുക്കിയിൽ മരം ഒടിഞ്ഞുവീണ് തമിഴ്നാട് തേനി തേവാരം സ്വദേശി ലീലാവതി (60) മരിച്ചു. ഇന്നലെ വൈകിട്ട് മൂന്നോടെയായിരുന്നു സംഭവം. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ എസ്‌റ്റേറ്റിൽ നിന്നിരുന്ന ഉണക്ക മരം കടപുഴകി ഇവരുടെ മേൽ വീഴുകയായിരുന്നു. നീരൊഴുക്ക് വർദ്ധിച്ചതിനെത്തുടർന്ന് പൊൻമുടി, കല്ലാർകുട്ടി അണക്കെട്ടുകൾ തുറന്നു. ഗ്യാപ്പ്റോഡ് വഴിയുള്ള രാത്രികാലയാത്രയ്ക്ക് രണ്ടുദിവസത്തേക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

ആലപ്പുഴയിൽ തീരദേശ റെയിൽപ്പാതയിലെ പാതിരപ്പള്ളി ഉദയ ഗേറ്റിന് സമീപം ട്രാക്കിലെ വൈദ്യുതി കമ്പിയിലേക്ക് തെങ്ങ് കടപുഴകി ട്രെയിൻ ഗതാഗതം നാലു മണിക്കൂറോളം തടസപ്പെട്ടു.

കനത്ത മഴയെത്തുടർന്ന് കൊച്ചിയിൽ ഇറങ്ങാൻ കഴിയാത്ത മൂന്ന് വിമാനങ്ങൾ തിരിച്ചുവിട്ടു. ഇന്നലെ രാവിലെ 11.15ന് മുംബയിൽ നിന്നെത്തിയ ആകാശ എയർ വിമാനം കോയമ്പത്തൂരിലേക്കും 11.45ന് അഗത്തിയിൽ നിന്നെത്തിയ അലയൻസ് എയർവിമാനം ബെംഗളൂരുവിലേക്കും 12.50ന് മുംബയിൽ നിന്നെത്തിയ ഇൻഡിഗോവിമാനം കോയമ്പത്തൂരിലേക്കും തിരിച്ചുവിട്ടു.
SUMMARY: Rain wreaks havoc: Three dead, one missing

NEWS DESK

Recent Posts

പി​എം ശ്രീ ​വി​വാ​ദം: സി​പി​ഐ എ​ക്സി​ക്യുട്ടീവ് ഇ​ന്ന് ആ​ല​പ്പു​ഴ​യി​ൽ ന​ട​ക്കും

കൊച്ചി: പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ആ​ല​പ്പു​ഴ​യി​ൽ ഇ​ന്ന് സി.പി.ഐ സംസ്ഥാന നിർവാഹകസമിതി യോഗം നടക്കും. രാവിലെ 10.30 നാണ്…

4 minutes ago

കുടുംബ വഴക്ക്; തിരുവനന്തപുരം കരമനയിൽ യുവാവിനെ കുത്തിക്കൊന്നു

തിരുവനന്തപുരം: കരമനയിൽ യുവാവിനെ കുത്തിക്കൊന്നു. ഇടഗ്രാമം സ്വദേശി ഷിജോയാണ് കൊല്ലപ്പെട്ടത്. കരമന ഇടഗ്രാമത്തിലെ ടാവുമുക്കിൽ ഞായറാഴ്ച രാത്രി പത്ത് മണിയോടെയാണ്…

27 minutes ago

കാളപ്പോരിനിടെ മുൻ എംഎൽഎയ്ക്ക് പരുക്ക്

ബെംഗളൂരു: കാളപ്പോര് മത്സരത്തിനിടെ വിരണ്ടോടിയ കാളയുടെ കുത്തേറ്റ് മുൻ എംഎൽഎയ്ക്ക് പരുക്കേറ്റു. ശിക്കാരിപുര മുൻ എംഎൽഎ മഹാലിംഗപ്പയെ ആണ് കാള…

34 minutes ago

കോട്ടയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു, 49 പേർക്ക് പരുക്ക്

കോട്ടയം: കുറവിലങ്ങാട് എം.സി. റോഡിൽ ചീങ്കല്ലയിൽ പള്ളിക്ക് എതിർവശം ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. 49 പേർക്ക് പരുക്കേറ്റു.…

49 minutes ago

ബെംഗളൂരു സെൻട്രൽ ജയിലിലേക്ക് ഫോൺ കടത്തി; വാര്‍ഡന്‍ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കൊലക്കേസ് പ്രതിക്ക് നൽകാൻ മൊബൈൽ ഫോൺ കടത്തിക്കൊണ്ടുപോയ ജയിൽവാർഡൻ അറസ്റ്റിൽ. കലബുറഗി…

2 hours ago

വിദ്വേഷ പരാമര്‍ശം: ആര്‍എസ്എസ് നേതാവ് കല്ലഡ്ക പ്രഭാകര്‍ ഭട്ടിനെതിരെ കേസ്

ബെംഗളൂരു: വിദ്വേഷ പരാമര്‍ശം നടത്തിയതിന് ആര്‍എസ്എസ് നേതാവ് കല്ലഡ്ക പ്രഭാകര്‍ ഭട്ടിനെതിരെ കേസ്. പുത്തൂര്‍ താലൂക്കിലെ ഈശ്വരി പത്മുഞ്ച നല്‍കിയ…

2 hours ago