LATEST NEWS

അറബിക്കടലില്‍ ചക്രവാതച്ചുഴി; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തിൽ മഴ മുന്നറിയിപ്പില്‍ മാറ്റം. കേന്ദ്ര കാലാവസ്ഥാവകുപ്പ് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. മലാക്ക കടലിടുക്കിന്റെ മധ്യഭാഗത്ത് ഉയര്‍ന്ന ലെവലില്‍ ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു.

നാളെയോടെ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത. തുടര്‍ന്ന് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച്‌ നവംബര്‍ തിങ്കളാഴ്ചയോ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മദ്ധ്യഭാഗത്ത് തീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്പെടാന്‍ സാധ്യതയുണ്ട്.

തുടര്‍ന്നുള്ള 48 മണിക്കൂറിനിടെ, പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച്‌ തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ശക്തി പ്രാപിക്കാനും സാധ്യത. തല്‍ഫലമായി നവംബര്‍ 21,22,23 തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. നവംബര്‍ 21 മുതല്‍ 24 വരെ ഇടി മിന്നലിനും സാധ്യതയുണ്ട്.

22 ന് തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. 23 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

SUMMARY: Rain; Yellow alert in eight districts

NEWS BUREAU

Recent Posts

ബിന്ദു അമ്മിണി എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെന്ന് വ്യാജ പ്രചാരണം; സിപിഎം പരാതി നല്‍കി

പത്തനംതിട്ട: ബിന്ദു അമ്മിണി എല്‍ഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്നുവെന്ന വ്യാജ പ്രചരണത്തില്‍ പത്തനംതിട്ട ജില്ലാ കളക്‌ടർക്ക് പരാതി നല്‍കി സിപിഎം. റാന്നി…

10 minutes ago

വിവാഹദിനത്തില്‍ അപകടത്തില്‍പെട്ട് വധുവിന് പരുക്ക്; ആശുപത്രിയിലെത്തി താലികെട്ടി വരൻ

കൊച്ചി: വിവാഹ ദിവസം വധുവിന് അപകടത്തില്‍ പരുക്കേറ്റതോടെ ആശുപത്രിയില്‍ താലികെട്ട്. കൊച്ചി ലേക് ഷോർ ആശുപത്രിയാണ് അപൂർവ നിമിഷത്തിന് വേദിയായത്.…

1 hour ago

ദുബായ് എയര്‍ ഷോയ്ക്കിടെ തേജസ് യുദ്ധവിമാനം തകര്‍ന്നുവീണ് അപകടം; പൈലറ്റിന് വീരമൃത്യു

ദുബായ്: ദുബായ് എയർ ഷോയ്ക്കിടെ ഇന്ത്യൻ യുദ്ധവിമാനം തകർന്ന് വീണ് പൈലറ്റിന് വീരമൃത്യു. സംഘമായുള്ള പ്രകടനങ്ങള്‍ക്കു ശേഷം ഒറ്റയ്ക്ക് അഭ്യാസ പ്രകടനം…

2 hours ago

പങ്കാളിയെ ക്രൂരമായി മര്‍ദിച്ചു; യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍

കൊച്ചി: പങ്കാളിയെ ക്രൂരമായി മർദിച്ചെന്ന കേസില്‍ യുവമോർച്ച എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി ഗോപു പരമശിവൻ അറസ്റ്റില്‍. മൊബൈല്‍ ചാർജർ…

2 hours ago

ഹൃദയാഘാതം; കണ്ണൂർ സ്വദേശി ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു:  കണ്ണൂർ പെരിങ്ങത്തൂർ മേക്കുന്ന് പുത്തൻപുരയിൽ യൂനുസ് മഹ്മൂദ് പി പി (50) ബെംഗളൂരുവിൽ അന്തരിച്ചു. തലശ്ശേരി റസ്റ്റോറൻ്റ് പാട്ണറാണ്.…

3 hours ago

കൊല്ലത്ത് കായലില്‍ നങ്കൂരമിട്ട ബോട്ടുകള്‍ കത്തിനശിച്ചു; രണ്ട് തൊഴിലാളികള്‍ക്ക് പരുക്ക്

കൊല്ലം: കൊല്ലം കാവനാട്ടില്‍ മത്സ്യബന്ധന ബോട്ടുകള്‍ക്ക് തീപിടിച്ചു. രണ്ട് ബോട്ടുകളാണ് കത്തിയത്. മുക്കാട് കായലില്‍ നങ്കൂരമിട്ട് കിടന്ന ബോട്ടുകളാണ് കത്തിനശിച്ചത്.…

4 hours ago