ബെംഗളൂരു: ബെംഗളൂരുവിൽ അടുത്ത മൂന്ന് ദിവസത്തേക്ക് ഒറ്റപ്പെട്ട കനത്ത മാക്സ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. വ്യാഴാഴ്ച നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മണിക്കൂറിൽ 14 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്ന് ഐഎംഡി അറിയിച്ചു. അടുത്ത മൂന്ന് ദിവസത്തേക്ക് വായു മലിനീകരണത്തിന്റെ തോതും കൂടിയേക്കാം.
ആസ്ത്മ പോലുള്ള ശ്വസന സംബന്ധമായ അസുഖങ്ങൾ ബാധിച്ച വ്യക്തികൾ ദീർഘനേരം പുറത്തിറങ്ങിയുള്ള പ്രവർത്തനങ്ങൾ നിയന്ത്രിക്കണം. അടുത്ത കുറച്ച് ദിവസങ്ങളിൽ നഗരത്തിൽ ഭാഗികമായി മൂടിക്കെട്ടിയ കാലാവസ്ഥയും ഉണ്ടാകുമെന്ന് ഐഎംഡി പ്രവചിച്ചു.
കുറഞ്ഞതും കൂടിയതുമായ താപനില 14 ഡിഗ്രി സെൽഷ്യസും 30 ഡിഗ്രി സെൽഷ്യസും ആയിരിക്കും. ബെംഗളൂരു, തുംകൂർ, മൈസൂരു, ശിവമോഗ, രാമനഗര, കോലാർ, മാണ്ഡ്യ, കുടക്, ഹാസൻ, ചിക്കമഗളൂരു, വിജയപുര, ഹാവേരി, ഗദഗ്, ധാർവാഡ്, ബാഗൽകോട്ട്, ഉത്തര കന്നഡ, എന്നിവയുൾപ്പെടെ വിവിധ ജില്ലകളിൽ നേരിയതോ മിതമായതോ ആയ മഴ ലഭിക്കുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
TAGS: BENGALURU | RAIN
SUMMARY: Heavy rainfall predicted in city for next three days
തിരുവനന്തപുരം: പോത്തന്‍കോട് കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. ഒരാള്‍ക്ക് കുത്തേറ്റു. വിവരമറിഞ്ഞ് പോലിസ് സ്ഥലത്തെത്തിയപ്പോഴേക്കും കുത്തേറ്റ വിദ്യാര്‍ഥിയെ…
ബെംഗളൂരു: മംഗളൂരു നഗരത്തിലെ മയക്കുമരുന്ന് കടത്ത് റാക്കറ്റിനെ ലക്ഷ്യമിട്ട് മംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് നടത്തിയ ഓപ്പറേഷനിൽ മലയാളിയടക്കം ആറ്…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് റെക്കാഡ് വർധനവ്. ഒറ്റയടിക്ക് 920 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില…
ബെംഗളൂരു: സുവർണ കർണാടക കേരള സമാജം മൈസൂരു ഈസ്റ്റ് സോണ്‍ ഓണാഘോഷവും കുടുംബസംഗമവും സദഗള്ളി ഡീപോൾ പബ്ലിക് സ്കൂളില്‍ നടന്നു.…
കൊച്ചി: സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ്. വ്യാജ റജിസ്‌ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്‍…
ബെംഗളൂരു: കാലവര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട ഉഡുപ്പി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മാൽപെ ബീച്ച് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു.…