KERALA

മഴ അതിതീവ്രമാകുന്നു; മുന്നറിയിപ്പിൽ മാറ്റം, മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, എട്ടിടത്ത് ഓറഞ്ച്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ അതിതീവ്ര മഴ കണക്കിലെടുത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഒട്ടാകെ ഇന്ന് ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വ്യാപകമായി ശക്തമായ മഴ തുടരുന്നത്.

എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ യെല്ലോ അലർട്ടും മറ്റ്  എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടുമാണ്. സംസ്ഥാനത്തുടനൂളം അടുത്ത മണിക്കൂറുകളിൽ മഴ ശക്തമായി ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ഒഴികെയുള്ള എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ഉണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.തിങ്കളാഴ്ച, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലും ചൊവ്വാഴ്ചയും ബുധനാഴ്ചയും കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ചയോടെ സംസ്ഥാനത്ത് മഴ കുറയുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍.
SUMMARY: Rains are becoming extremely heavy; Warning changes, red alert in three districts, orange in eight places

NEWS DESK

Recent Posts

ബിബിഎംപിയെ 5 കോർപറേഷനുകളാക്കി വിഭജിക്കുന്നതിനെതിരെ പ്രക്ഷോഭത്തിന് ബിജെപി

ബെംഗളൂരു: ബിബിഎംപിയെ 5 കോർപറേഷനുകളാക്കി വിഭജിക്കുന്നതിനെതിരെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ ബിജെപി. നിയമസഭയിലെ പ്രതിപക്ഷ നേതാവ് ആർ. അശോക, സംസ്ഥാന…

24 minutes ago

ലാൽബാഗിൽ ആദ്യ ഭിന്നശേഷി സൗഹൃദ ശുചിമുറി തുറന്നു

ബെംഗളൂരു: ലാൽബാഗ് ബൊട്ടാനിക്കൽ ഗാർഡനിൽ ആദ്യ ഭിന്നശേഷി സൗഹൃദ ശുചിമുറി തുറന്നു. ബെംഗളൂരുവിലെ സന്നദ്ധ സംഘടനയായ റാമ്പ് മൈ സിറ്റി, …

43 minutes ago

മനുഷ്യക്കടത്ത് ആരോപണം; രണ്ട് മലയാളി കന്യാസ്ത്രീകൾ അറസ്റ്റിൽ

മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗ‍ഢിൽ മലയാളികളായ രണ്ടു കന്യാസ്ത്രീകളെ അറസ്റ്റുചെയ്തു. അസീസി സിസ്റ്റേഴ്സ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളായ സിസ്റ്റർ വന്ദന ഫ്രാൻസിസ്,…

54 minutes ago

ശക്തമായ മഴ; വയനാട് ജില്ലയില്‍ സ്പെഷ്യൽ ക്ലാസ്- ട്യൂഷൻ സെൻ്ററുകൾക്ക് ഇന്ന് അവധി

കൽപ്പറ്റ: ജില്ലയിൽ മഴ ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ. ട്യൂഷൻ സെന്ററുകൾ,…

1 hour ago

കേരളസമാജം ദൂരവാണിനഗർ ഓണാഘോഷം: മത്സരങ്ങൾ ഓഗസ്റ്റ് മൂന്നു മുതൽ

ബെംഗളൂരു : കേരളസമാജം ദൂരവാണിനഗർ ഓണാഘോഷത്തോടനുബന്ധിച്ചുള്ള കലാ-കായിക മത്സരങ്ങൾക്ക് ഓഗസ്റ്റ് മൂന്നിന് തുടക്കമാകും. സെപ്റ്റംബർ 27, 28 തീയതികളിലാണ് ഓണാഘോഷം…

2 hours ago

സംവിധായകന്‍ കെ മധുവിനെ കെ എസ്‌ എഫ്‌ ഡി സി ചെയര്‍മാനായി നിയമിച്ചു

തിരുവനന്തപുരം: ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായി സംവിധായകന്‍ കെ. മധുവിനെ നിയമിച്ചു. ചലച്ചിത്രവികസന കേര്‍പ്പറേഷന്‍ അംഗമായിരുന്നു മധു. മുന്‍ ചെയര്‍മാന്‍…

9 hours ago