LATEST NEWS

വീണ്ടും മഴ ശക്തമാകുന്നു, സംസ്ഥാനത്ത് മറ്റന്നാള്‍ നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്.
SUMMARY: Rains intensify again, yellow alert in four districts of the state day after tomorrow

NEWS DESK

Recent Posts

താമരശ്ശേരി ചുരത്തിൽ കാർ തലകീഴായി മറിഞ്ഞു

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു. ചുരം ഒൻപതാം വളവിനു താഴെ ചുരം കയറുകയായിരുന്ന കാറാണ്…

23 minutes ago

മരിക്കാൻ പോകുന്നുവെന്ന് അമ്മയ്ക്ക് സന്ദേശം; നവവധു ആത്മഹത്യ ചെയ്ത നിലയിൽ

കാസറഗോഡ്: മരിക്കാൻ പോവുകയാണെന്ന് അമ്മയ്ക്ക് ഫോണിൽ സന്ദേശം അയച്ച യുവതി ഭർതൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയിൽ. കാസറഗോഡ് അരമങ്ങാനം…

37 minutes ago

കേരള കോണ്‍ഗ്രസ് നേതാവ് പ്രിന്‍സ് ലൂക്കോസ് അന്തരിച്ചു

കോട്ടയം: കേരള കോൺഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പ്രിൻസ് ലൂക്കോസ് (53) അന്തരിച്ചു. കുടുംബത്തോടൊപ്പം വേളാങ്കണ്ണിയിൽപോയി…

59 minutes ago

തൃശൂരില്‍ ഇന്നു പുലികളിറങ്ങും, ത്രസിപ്പിക്കുന്ന ചുവടുകളുമായി ഒമ്പത് സംഘങ്ങൾ

തൃശൂര്‍: ഓണാഘോഷത്തിനു സമാപനം കുറിച്ച് തൃശ്ശൂരില്‍ ഇന്ന് പുലികളിറങ്ങും. രാവിലെമുതല്‍ പുലിമടകളില്‍ ചായം തേക്കുന്ന ചടങ്ങുകള്‍ തുടങ്ങി. വൈകിട്ട് നാലുമണിയോടെയാണ് പുലികളി…

2 hours ago

യുഎസ് ഓപ്പണിൽ കാർലോസ് അൽക്കരാസിന് കിരീടം

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ കാര്‍ലോസ് അല്‍ക്കരാസിന് കിരീടം. ഫൈനലി‍ല്‍ നിലവിലെ ചാംപ്യന്‍ യാനിക് സിന്നറിനെ പരാജയപ്പെടുത്തിയാണ്…

2 hours ago

സ്കൂട്ടര്‍ എതിരെ വന്ന കാറും ലോറിയുമായി കൂട്ടിയിടിച്ചു; മൂന്ന് സ്കൂൾ വിദ്യാർഥികൾ മരിച്ചു

ബെംഗളൂരു: ചാമരാജ്‌നഗറിൽ സ്കൂട്ടർ കാറും ലോറിയുമായി കൂട്ടിയിടിച്ച് പ്രായപൂര്‍ത്തിയാകാത്ത മൂന്ന് വിദ്യാർഥികൾ മരിച്ചു. മറ്റെരു വിദ്യാർഥിക്ക് ഗുരുതരമായി പരിക്കേറ്റു. ഗാലിപുര…

3 hours ago