LATEST NEWS

സംസ്ഥാനത്ത് മഴ തുടരും; ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. കേരളാ തീരത്ത് ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.

അടുത്ത ദിവസങ്ങളിലും കനത്ത മഴ സാധ്യതയുണ്ട്. നാളെ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കേരളാ തീരത്ത് 60 കി.മീ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.
SUMMARY: Rains will continue in the state; Yellow alert in eight districts today
NEWS DESK

Recent Posts

കർണാടകയിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ അട്ടിമറി; തിരഞ്ഞെടുപ്പ് കമ്മിഷനെതിരായ ആരോപണങ്ങളിൽ രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി സിദ്ധരാമയ്യ

ബെംഗളൂരു:  ലോക്സഭ തിരഞ്ഞെടുപ്പിൽ കർണാടകയിൽ തിരഞ്ഞെടുപ്പ് കമ്മിഷനെ ഉപയോഗിച്ചു ബിജെപി അട്ടിമറി നടത്തിയെന്ന പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയുടെ പ്രസ്താവനയ്ക്കു പിന്തുണയുമായി…

15 minutes ago

സഞ്ചാരികൾക്കു സന്തോഷ വാർത്ത; ബെംഗളൂരുവിൽ നിന്നു വിയറ്റ്നാമിലെ ഹോ ചി മിന്നിലേക്കു വിമാന സർവീസ് ആരംഭിച്ചു

ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് വിയറ്റ്നാമിലെ ഹോ ചി മിൻ നഗരത്തിലേക്കു നേരിട്ടുള്ള വിമാന സർവീസുമായി വിയറ്റ് ജെറ്റ് എയർ. വിയറ്റ്നാമിലേക്കുള്ള…

54 minutes ago

സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി; വ്യാപക തെരച്ചിൽ

കണ്ണൂര്‍: ഏറെ കോളിളക്കം സൃഷ്ടിച്ച സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നായിരുന്നു ഇയാള്‍…

55 minutes ago

ചരിത്രത്തെയും ജൈവവൈവിധ്യത്തെയും തൊട്ടറിയാം; കബ്ബൺ പാർക്കിൽ ഇനി ‘ഗൈഡഡ് നേച്ചർ വാക്ക്’ സൗകര്യം

ബെംഗളൂരു: നഗരത്തിലെ പ്രമുഖ സന്ദര്‍ശനകേന്ദ്രമായ കബ്ബൺ പാർക്കിലെത്തുന്ന സഞ്ചാരികൾക്കായി ഗൈഡ് സേവനം ഏര്‍പ്പെടുത്തി. എല്ലാ ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും രാവിലെ 7.30…

1 hour ago

ബെംഗളൂരു സ്കൈഡെക് പദ്ധതി; നിർമാണ ചുമതല ബിഡിഎയ്ക്കു കൈമാറി

ബെംഗളൂരു: നഗരത്തിൽ 250 മീറ്റർ ഉയരത്തിൽ സ്കൈ ഡെക്ക് നിർമിക്കുന്ന പദ്ധതി ബെംഗളൂരു വികസന അതോറിറ്റിക്കു (ബിഡിഎ) കൈമാറി. 500…

2 hours ago

അതിശക്തമായ മഴ: ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്…

2 hours ago