Categories: KERALATOP NEWS

മരണത്തിലും മാതൃകാ അധ്യാപകൻ; നാല് പേര്‍ക്ക് പുതുജീവന്‍ നല്‍കി രാജേഷ് മാഷ് യാത്രയായി

വർക്കല:  തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച അധ്യാപകന്റെ അവയവങ്ങള്‍ നാല് പേര്‍ക്ക് പുതുജീവന്‍ നല്‍കും. അമൃത എച്ച്എസ്എസ് പാരിപ്പള്ളിയിലെ അധ്യാപകനായ ആര്‍. രാജേഷിന്റെ (52) അവയവങ്ങളാണ് കേരളത്തിലെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന നാല് പേര്‍ക്ക് ദാനം ചെയ്തത്. രണ്ട് വൃക്ക, രണ്ട് നേത്രപടലം എന്നിവയാണ് ദാനം ചെയ്തത്. ഒരു വൃക്ക തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിനും മറ്റൊന്ന് കിംസ് ആശുപത്രിയ്ക്കുമാണ് നല്‍കിയത്.

നേത്രപടലം തിരുവനന്തപുരം റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജിക്ക് നല്‍കി. തീവ്ര ദു:ഖത്തിനിടയിലും അവയവ ദാനത്തിന് സന്നദ്ധരായ കുടുംബത്തിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നന്ദി അറിയിച്ചു. കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി അറിയിച്ചു.

തിരുവനന്തപുരം വർക്കല തോപ്പുവിള കുരക്കണ്ണി മണ്ടേയ്ൽ സ്വദേശിയായ ആർ. രാജേഷിനെ തലച്ചോറിലെ രക്തസ്രാവത്തെ തുടർന്നാണ് സ്വകാര്യ ആശുപത്രിയിൽ ഫെബ്രുവരി എട്ടിന് പ്രവേശിപ്പിച്ചത്. ഫ്രെബുവരി 13ന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. തുടർന്ന് ഭാര്യ സംഗീത, മക്കൾ ഹരിശാന്ത്, ശിവശാന്ത് എന്നിവർ സമ്മതം നൽകിയതോടെ അവയവദാനത്തിന് വഴിയൊരുങ്ങി.

സർക്കാരിന്റെ അവയവദാന പദ്ധതി കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷന്റെ (കെസോട്ടോ) നേതൃത്വത്തിലാണ് അവയവമാറ്റ കൈമാറ്റ നടപടിക്രമങ്ങളും സ്വീകർത്താക്കളെ കണ്ടെത്താനുള്ള നടപടിയും നടന്നത്. രാജേഷിന്റെ സംസ്‌കാര ചടങ്ങുകൾ ഫെബ്രുവരി 15ന് വർക്കലയിലെ വീട്ടിൽ നടക്കും.

<BR>
TAGS : ORGAN DONATIONS | VARKALA
SUMMARY : Rajesh Mash passed away after giving new life to four people

Savre Digital

Recent Posts

ലോകത്തിലേറ്റവും ‘സഹാനുഭൂതിയുള്ള’ ന്യായാധിപൻ; പ്രശസ്ത ജഡ്ജി ഫ്രാങ്ക് കാപ്രിയോ അന്തരിച്ചു

വാഷിംഗ്ടൺ: പ്രശസ്ത ജഡ്‌ജി ഫ്രാങ്ക് കാപ്രിയോ (88) അന്തരിച്ചു. പാൻക്രിയാറ്റിക്ക് ക്യാൻസറിന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. അമേരിക്കയിലെ മുൻസിപ്പൽ കോർട്ട് ഓഫ്…

8 minutes ago

കണ്ണൂരിൽ സുഹൃത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു

കണ്ണൂര്‍: സുഹൃത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു. പ്രവീണ (31) ആണ് മരിച്ചത്. കണ്ണൂര്‍ കുറ്റിയാട്ടൂരില്‍ ഉണ്ടായ…

29 minutes ago

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണവുമായി എഴുത്തുകാരി ഹണി ഭാസ്ക‌ർ

തിരുവന്തപുരം: എംഎൽഎയും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണവുമായി എഴുത്തുകാരി ഹണി ഭാസ്ക‌ർ. രാഹുല്‍ തന്നോട് സാമൂഹിക…

36 minutes ago

ബെംഗളൂരു സിറ്റി സർവകലാശാലയ്ക്ക് മൻമോഹൻ സിങ്ങിന്റെ പേര്; ബിൽ കർണാടക നിയമസഭ പാസാക്കി

ബെംഗളൂരു: ബെംഗളൂരു സിറ്റി സർവകലാശാലയ്ക്ക് മുൻപ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ പേര് നൽകുന്നതിനുള്ള ബിൽ കർണാടക നിയമസഭയില്‍ പാസാക്കി. നിയമ…

1 hour ago

രാഹുൽ ഗാന്ധിയുടെ ആരോപണം; വോട്ട് ചോരിയില്‍ അന്വേഷണം ആവശ്യപ്പെട്ട്  സുപ്രീംകോടതിയിൽ ഹർജി

ബെംഗളൂരു: രാഹുൽ ഗാന്ധിയുടെ വോട്ട് ചോരി ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതു താൽപര്യ ഹർജി. അഭിഭാഷകൻ രോഹിത് പാണ്ഡെയാണ്…

1 hour ago

ബൈക്കപകടം; രണ്ട് മെഡിക്കൽ വിദ്യാർഥികൾ മരിച്ചു

ബെംഗളൂരു: ശിവമോഗയിൽ ബൈക്കപകടത്തില്‍ രണ്ട് മെഡിക്കൽ വിദ്യാർഥികൾ മരിച്ചു. ഉഡുപ്പി കാട്പാഡി സ്വദേശിആദിത്യ (21), ദാവണഗെരെ ന്യാമതി സ്വദേശിയായ സന്ദീപ്…

2 hours ago