ബെംഗളൂരു: ഫെയ്മ (ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മറുനാടൻ മലയാളി അസോസിയേഷൻസ്) ദേശീയ ജനറൽ സെക്രട്ടറിയായി റജികുമാർ തിരഞ്ഞെടുക്കപ്പെട്ടു. ചെന്നൈയിൽ ചേർന്ന ദേശീയസമിതി യോഗം ഐക്യകണ്ഠേനയാണ് റജിയെ തിരഞ്ഞെടുത്തത്.
ഫെയ്മ ദേശീയ പ്രസിഡന്റ് എം.പി. പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. ദേശീയ ഓർഗനൈസിങ് സെക്രട്ടറി സി. വേലായുധൻ, ദേശീയ ഖജാൻജി സി. ഇന്ദുകലാധരൻ, സെക്രട്ടറി പി.വി. ബാലൻ, ദേശീയ ജോ. സെക്രട്ടറി പ്രഷീദ്കുമാർ, തമിഴ്‌നാട് ഘടകം പ്രസിഡന്റ് പ്രീമിയർ ജനാർദനൻ, അമരാവതി രാധാകൃഷ്ണൻ, കെ.എസ്. ഗോപാൽ, ഗുജറാത്ത് ഘടകം സെക്രട്ടറി ഷാജഹാൻ, ഖജാൻജി രാജേഷ് കുറുപ്പ്, വൈസ് പ്രസിഡന്റ് ജയകുമാർ നായർ, മഹാരാഷ്ട്ര ഘടകം പ്രസിഡന്റ് കെ.എം. മോഹൻ, സെക്രട്ടറി പി.പി. അശോകൻ, ഖജാൻജി അനു ബി. നായർ, ആന്ധ്രാപ്രദേശ് പ്രസിഡന്റ് ശിവപ്രസാദ് വാനൂർ, അഡ്വ. ശശിധരൻ നായർ എന്നിവർ സംബന്ധിച്ചു.
ബാംഗ്ലൂർ കേരളസമാജം ജനറൽ സെക്രട്ടറിയും ഫെയ്മ കർണാടക പ്രസിഡന്റുമായ റജികുമാർ ലോക കേരളസഭ അംഗം കൂടിയാണ്. ആലപ്പുഴ വെണ്മണി സ്വദേശിയാണ്. വര്‍ഷങ്ങളായി ബെംഗളൂരുവിലാണ് താമസം.
<Br>
TAGS : FAIMA
SUMMARY : Rejikumar was elected as the National General Secretary of FAIMA
ബെംഗളൂരു: ബാബാബുദാൻ ഗിരിയിലെ ദത്ത ജയന്തി പരിപാടി കണക്കിലെടുത്ത് ഡിസംബർ 1 മുതൽ നാല് ദിവസത്തേക്ക് ചിക്കമഗളൂർ താലൂക്കിലെ ചന്ദ്രദ്രോണ…
ഇടുക്കി: ഇടുക്കി പണിക്കൻകുടിയിൽ നാല് വയസ്സുള്ള മകനെയും അമ്മയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പണിക്കൻകുടി സ്വദേശി പെരുമ്പള്ളികുന്നേൽ രഞ്ജിനി (30),…
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയുടെ മലയോര പ്രദേശമായ നടുവില്‍ താവുകുന്നില്‍ നിയന്ത്രണം വിട്ട് കുഴല്‍ക്കിണര്‍ നിര്‍മ്മാണ ലോറി മറിഞ്ഞ് ഒരു മരണം.…
ന്യൂഡൽഹി: ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപത്തുണ്ടായ ചാവേർ സ്ഫോടനവുമായിബന്ധപ്പെട്ട് നാല് പേരെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ മൂന്ന് പേർ ഡോക്ടർമാരും…
ആലപ്പുഴ: വ്യാജ നിയമന ഉത്തരവുകൾ നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതിയെ ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ…
തിരുവനന്തപുരം: ശബരിമല തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ചീഫ് സെക്രട്ടറിക്ക് കർണാടക സർക്കാർ കത്തയച്ചു. മതിയായ സുരക്ഷയും ഗതാഗത…