LATEST NEWS

രാമചന്ദ്രഗുഹയ്ക്ക് മഹാത്മാഗാന്ധി സേവാപുരസ്കാരം

ബെംഗളൂരു: കർണാടക സർക്കാരിന്റെ ഈ വർഷത്തെ മഹാത്മാഗാന്ധി സേവാപുരസ്കാരം പ്രശസ്ത ചരിത്രകാരനും പരിസ്ഥിതിപ്രവർത്തകനും എഴുത്തുകാരനുമായ രാമചന്ദ്രഗുഹയ്ക്ക്. ഗാന്ധിജയന്തി ആഘോഷത്തോടനുബന്ധിച്ചാണ് പുരസ്കാരം പ്രഖ്യാപിച്ചത്.

സമൂഹത്തിൽ ഗാന്ധി സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിന് നൽകുന്ന സംഭാവനകള്‍ക്കാണ് വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സംസ്ഥാന ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് സേവാപുരസ്കാരം ഏര്‍പ്പെടുത്തിയത്.

സമകാലിക ഇന്ത്യൻ ചരിത്രം, രാഷ്ട്രീയ പ്രസ്ഥാനങ്ങൾ, പരിസ്ഥിതി പോരാട്ടങ്ങൾ, ക്രിക്കറ്റ് എന്നിവയെക്കുറിച്ചുള്ള പഠനങ്ങളിലൂടെയും രചനകളിലൂടെയും അന്താരാഷ്ട്രതലത്തിൽ ശ്രദ്ധനേടിയയാളാണ് രാമചന്ദ്രഗുഹ.’ഇന്ത്യ ആഫ്റ്റർ ഗാന്ധി’ (സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രം), ‘എ കോർണർ ഓഫ് എ ഫോറിൻ ഫീൽഡ്’ (ഇന്ത്യൻ ക്രിക്കറ്റിന്റെ സാമൂഹിക ചരിത്രം), ‘ഗാന്ധി ബിഫോർ ഇന്ത്യ'(മഹാത്മാഗാന്ധിയുടെ ജീവചരിത്രം ഒന്നാം ഭാഗം) ‘ഗാന്ധി: ദി ഇയേഴ്‌സ് ദാറ്റ് ചേഞ്ച്ഡ് ദി വേൾഡ്'(മഹാത്മാഗാന്ധിയുടെ ജീവചരിത്രം രണ്ടാം ഭാഗം), ‘ദി അൺക്വയറ്റ് വുഡ്സ്’ (പരിസ്ഥിതി പ്രസ്ഥാനങ്ങളെക്കുറിച്ചുള്ള പഠനം) എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികൾ.
SUMMARY: Ramachandra Guha to be conferred with Mahatma Gandhi Seva Puraskar
NEWS DESK

Recent Posts

ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു

പട്‌ന: ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്തു. ഗാന്ധി മൈതാനിയില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി അമിത്…

40 minutes ago

തദ്ദേശ പോര്; മുൻ എംഎല്‍എ അനില്‍ അക്കര മത്സരരംഗത്ത്

തൃശൂര്‍: മുന്‍ എംഎല്‍എ അനില്‍ അക്കര പഞ്ചായത്ത് വാര്‍ഡിലേക്ക് മത്സരിക്കുന്നു. അടാട്ട് ഗ്രാമപഞ്ചായത്തിലെ 15ാം വാര്‍ഡിലാണ് അനില്‍ അക്കര മത്സരിക്കുക.…

2 hours ago

കരിപ്പൂര്‍ സ്വര്‍ണവേട്ട; പോലീസിനെതിരെ കസ്റ്റംസ് ഹൈക്കോടതിയില്‍

കൊച്ചി: കരിപ്പൂർ സ്വർണവേട്ടയില്‍ പോലീസിനെതിരെ കസ്റ്റംസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമർപ്പിച്ചു. കസ്റ്റംസ് ഏരിയയില്‍ സ്വർണം പിടിക്കാൻ പോലീസിന് അധികാരമില്ല. സ്വർണക്കടത്ത്…

3 hours ago

സ്വർണവിലയിൽ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയിൽ ഇടിവ്. ഇന്ന് പവന് 120 രൂപയാണ് കുറഞ്ഞത്. ഇന്നലെ പവന് 880 രൂപ ഉയർന്നിരുന്നു. ഇന്ന്…

3 hours ago

മുഖ്യമന്ത്രിയെ കൊലപ്പെടുത്തണമെന്ന ആഹ്വാനം: ടീനാ ജോസിനെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി

കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെ കൊലപ്പെടുത്താൻ ആഹ്വാനം ചെയ്ത കന്യാസ്ത്രീക്കെതിരെ പരാതി. അഭിഭാഷകയും കന്യാസ്ത്രീയുമായ ടീന ജോസിനെതിരെ സുപ്രീംകോടതി…

4 hours ago

വനമേഖലയിലേക്ക് പോയ ആദിവാസി കുടുംബത്തെ കാണാതായ സംഭവം: തിരച്ചില്‍ ഊര്‍ജിതം

വയനാട്: വയനാട് അട്ടമല ഏറാട്ടുകുണ്ട് വനമേഖലയിലേക്ക് പോയ ആദിവാസി കുടുംബത്തെ കണ്ടെത്താനുള്ള ശ്രമം ഇന്നും തുടരും. ഏറാട്ടുകുണ്ട് ഉന്നതിയിലെ കൃഷ്ണൻ,…

5 hours ago