തിരുവനന്തപുരം: കല്ലമ്പലത്ത് റംബൂട്ടാൻ തൊണ്ടയിൽ കുടുങ്ങി അഞ്ചുമാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. കരവാരം തോട്ടയ്ക്കാടു മംഗ്ലാവിൽ വീട്ടിൽ അനേഷ് സുധാകരന്റെ മകൻ ആദവാണ് മരിച്ചത്.
വ്യാഴാഴ്ച വൈകിട്ട് ആറോടെയാണ് സംഭവം. ബന്ധുക്കളായ കുട്ടികൾക്കൊപ്പം കളിക്കുകയായിരുന്നു. ഇതിനിടെ വീട്ടിൽ പൂജവയ്ക്കുന്നതിനായി വച്ചിരുന്ന പഴങ്ങളിൽ നിന്നാണ് റംബൂട്ടാൻ കഴിച്ചത്.
സംഭവ സമയം അടുക്കളയിലായിരുന്ന വൃന്ദ മറ്റുകുട്ടികളുടെ കരച്ചിൽ കേട്ടാണ് ഓടിയെത്തിയത്. ഉടൻ കുഞ്ഞിനെ കെടിസിടി ആശുപത്രിയിലെത്തിച്ച് തൊണ്ടയിൽ കുടുങ്ങിയ റംബൂട്ടാന്റെ കുരു പുറത്തെടുത്തു. എന്നാൽ കുട്ടിക്ക് ശ്വാസമെടുക്കാൻ കഴിയാത്തതിനെത്തുടർന്ന് കൃത്രിമ ശ്വാസം നൽകി ആംബുലൻസിൽ തിരുവനന്തപുരം എസ്എടി ആശുപത്രിയിലെത്തിച്ചെങ്കിലും വെള്ളി പുലർച്ചെ മരിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹം വൈകിട്ടോടെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. ആരുഷ് ആണ് സഹോദരൻ.
<BR>
TAGS : RAMBUTAN | DEATH
SUMMARY : Rambutan stuck in throat. A tragic end for a 5-month-old baby
തിരുവനന്തപുരം: കേരള കൾച്ചറൽ ഫോറത്തിന്റെ ‘സത്യൻ ചലച്ചിത്ര പുരസ്കാരം’ നടി ഉർവശിക്ക്. മലയാള സിനിമയ്ക്ക് നൽകിയ സംഭാവന പരിഗണിച്ചാണ് പുരസ്കാരം.…
ന്യൂദൽഹി: ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിലെ മച്ചിൽ സെക്ടറിൽ നിയന്ത്രണ രേഖയിലെ (എൽഒസി) ഒരു നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി.…
ബെംഗളൂരു: മുംബൈയില്‍ നിന്ന് മംഗളൂരു വിമാനത്താവളത്തിലെത്തിയ യാത്രക്കാരണെ 500 ഗ്രാം ഹൈഡ്രോപോണിക് കഞ്ചാവുമായി അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച വൈകുന്നേരം 6.10…
ബെംഗളൂരു: കാരുണ്യ ബെംഗളൂരു ചാരിറ്റബിൾ ട്രസ്റ്റ് നോര്‍ക്ക റൂട്ട്സുമായി സഹകരിച്ച് നോർക്ക ആരോഗ്യ ഇൻഷുറൻസ് അംഗത്വ ക്യാമ്പ് നടത്തി. നോർക്ക…
ബെംഗളൂരു: സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ക്കും മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും ഉന്നത പഠനത്തിന് പോകന്‍ പുതിയ മാനദണ്ഡങ്ങളുമായി കര്‍ണാടക സര്‍ക്കാര്‍. ഉന്നത പഠനത്തിനും സൂപ്പര്‍…
ബെംഗളൂരു: മൈസൂരുവില്‍ എന്‍ആര്‍ മൊഹല്ലയിലെ തെരുവ് ഭക്ഷണശാലയില്‍ നിന്ന് തിളച്ച എണ്ണ ദേഹത്ത് മറിഞ്ഞ് നാലു വയസുകാരന് മരിച്ചു. മൈസൂരിലെ…